/indian-express-malayalam/media/media_files/2025/01/17/vIoUolEmnrDGEzTc7ynp.jpg)
ചർമ്മ സംരക്ഷണത്തിന് പാൽ ഉപയോഗിക്കാം | ചിത്രം: ഫ്രീപിക്
ശരീരത്തിനു മാത്രമല്ല, ചര്‍മ്മ പ്രശ്നങ്ങള്‍ക്കും ഏറെ മികച്ച ഒരു പാനീയമാണ് പാല്‍. മുഖത്തെ കറുത്ത പാടുകള്‍ അകറ്റാനും, ചുളിവുകളെ തടയാനും മുഖം ക്ലെൻസ് ചെയ്യാനും പാൽ സഹായിക്കും. പാലിലെ ലാക്റ്റിക് ആസിഡ് ആണ് ഇതിന് സഹായിക്കുന്നത്. അത്തരത്തില്‍ പാൽ ചേർത്ത് തയ്യാറാക്കുന്ന ഏതാനും ഫേസ് പാക്കുകളെ പരിചയപ്പെടാം.
പാലും മഞ്ഞളും
രണ്ട് ടേബിള്‍സ്പൂണ്‍ പച്ച പാലും ഒരു ടീസ്പൂണ്‍ മഞ്ഞളും യോജിപ്പിച്ച് മുഖത്ത് പുരട്ടാം. 20 മിനിറ്റിന് ശേഷം കഴുകി കളയാം. ആഴ്ചയില്‍ രണ്ട് തവണ ഇങ്ങനെ ചെയ്യുന്നത് മുഖത്തെ കറുത്ത പാടുകള്‍ അകറ്റാന്‍ സഹായിക്കും.
പാലും തേനും
രണ്ട് ടേബിള്‍സ്പൂണ്‍ പച്ച പാലും ഒരു ടേബിള്‍സ്പൂണ്‍ തേനും മിശ്രിതമാക്കി മുഖത്ത് പുരട്ടാം. 20 മിനിറ്റിന് ശേഷം കഴുകി കളയാം.
കടലമാവും പാലും
രണ്ട് ടേബിള്‍സ്പൂണ്‍ പാലും ഒരു ടേബിള്‍സ്പൂണ്‍ കടലമാവും ഒരുമിച്ചിളക്കി യോജിപ്പിച്ച് മുഖത്ത് പുരട്ടാം. 20 മിനിറ്റിന് ശേഷം ചെറുചൂടുവെള്ളത്തിൽ മുഖം കഴുകാം. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് പരീക്ഷിക്കുന്നത് എണ്ണമയം ഇല്ലാതാക്കാനും മുഖം തിളങ്ങാനും സഹായിക്കും.
/indian-express-malayalam/media/media_files/2025/01/17/piB4ijQRZtcMfdGo87CF.jpg)
പപ്പായ പാൽ
രണ്ട് ടേബിള്‍സ്പൂണ്‍ പച്ച പാലും രണ്ട് ടേബിള്‍സ്പൂണ്‍ പപ്പായ പള്‍പ്പും യോജിപ്പിച്ച് മുഖത്ത് പുരട്ടാം. 20 മിനിറ്റിന് ശേഷം കഴകി കളയാം.
പാലും കറ്റാർവാഴ ജെല്ലും
രണ്ട് ടേബിള്‍സ്പൂണ്‍ പച്ച പാലും ഒരു ടേബിള്‍സ്പൂണ്‍ കറ്റാർവാഴ ജെല്ലും നന്നായി യോജിപ്പിച്ച് മുഖത്ത് പുരട്ടുക. . 20 മിനിറ്റിന് ശേഷം കഴകി കളയാം. മുഖത്തെ ചുളിവുകളെ തടയാനും മോയിസ്ചറൈസ് ചെയ്യാനും ഈ പാക്ക് സഹായിക്കും.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More
- ചർമ്മം തിളങ്ങാൻ വെളിച്ചെണ്ണ ബാം, തയ്യാറാക്കി സൂക്ഷിക്കാം
- താരന് വിട പറയാം മുടി കൊഴിച്ചിൽ തടയാം, തുളസി എണ്ണ ഇങ്ങനെ ഉപയോഗിക്കൂ
- ചുണ്ടുകൾക്കും കരുതൽ വേണം, ഇവ കൈയ്യിലുണ്ടോ?
- വെളിച്ചെണ്ണയും ചെറുനാരങ്ങയും കൈയ്യിലുണ്ടോ? മുഖത്തെ ബ്ലാക്ഹെഡ്സ് അകറ്റാം ഞൊടിയിടയിൽ
- സൺടാൻ എളുപ്പത്തിൽ കുറയ്ക്കാം ഈ കാപ്പിപ്പൊടി വിദ്യകൾ പരീക്ഷിക്കൂ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
 Follow Us
 Follow Us