scorecardresearch

സൺടാൻ എളുപ്പത്തിൽ കുറയ്ക്കാം ഈ കാപ്പിപ്പൊടി വിദ്യകൾ പരീക്ഷിക്കൂ

ചായയിൽ മാത്രമല്ല ചർമ്മ സംരക്ഷണത്തിനും കാപ്പി സൂപ്പറാണ്. കാപ്പിപ്പൊടി ഉപയോഗിച്ച് വ്യത്യസ്ത രീതിയിൽ ഫെയ്സമാസ്ക്കുകൾ തയ്യാറാക്കുന്ന വിധം അറിയാം

ചായയിൽ മാത്രമല്ല ചർമ്മ സംരക്ഷണത്തിനും കാപ്പി സൂപ്പറാണ്. കാപ്പിപ്പൊടി ഉപയോഗിച്ച് വ്യത്യസ്ത രീതിയിൽ ഫെയ്സമാസ്ക്കുകൾ തയ്യാറാക്കുന്ന വിധം അറിയാം

author-image
Lifestyle Desk
New Update
Tips For Sun Tan Removal Using Coffee Powder

കരുവാളിപ്പും പാടുകളും അകറ്റാൻ കാപ്പിപ്പൊടി ഫെയ്സ് മാസ്ക് | ചിത്രം: ഫ്രീപിക്

വേനൽക്കാലമോ മഴക്കാലമോ ഏതുമായിക്കൊള്ളട്ടെ ടാൻ എല്ലാവരും നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ്. മുഖത്ത് കരുവാളിപ്പുണ്ടാകാൻ സൂര്യവെളിച്ചം നേരിട്ട് ഏൽക്കണമെന്നില്ല.  സൺസ്ക്രീൻ്റെ ഉപയോഗം ഒരു പരിധി വരെ ഇത് തടയുമെങ്കിലും ചില  സാഹചര്യങ്ങളിൽ അത് ശാശ്വതമായ പരിഹാരമായിരിക്കില്ല. എന്നാൽ ദിവസവും ഉപയോഗിക്കുന്ന കാപ്പിപ്പൊടിക്ക് ഇതിൽ മാറ്റം കൊണ്ടു വരാൻ സാധിക്കും. കാപ്പിപ്പൊടിക്കൊപ്പം അടുക്കളയിൽ തന്നെ സ്ഥിരമായി ഉപയോഗിക്കുന്ന ചില ചേരുവകൾ കൂടി ഉൾപ്പെടുത്തി വ്യത്യസ്ത തരത്തിൽ ഫെയ്സ്മാസ്ക്കുകൾ തയ്യാറാക്കി ഉപയോഗിച്ചു നോക്കൂ. 

Advertisment

കാപ്പി തേൻ

ഒരു ടേബിൾ സ്പൂൺ കാപ്പിപ്പൊടിയും ഒരു ടേബിൾസ്പൂൺ തേനും നന്നായി യോജിപ്പിച്ച് പാക്ക് ഉണ്ടാക്കുക. ശേഷം ഈ പാക്ക് മുഖത്തും കഴുത്തിലുമായി പുരട്ടുക. 15 മിനുട്ടിന് ശേഷം കഴുകി കളയുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടുക.

ഓറഞ്ച് നീര് കാപ്പിപ്പൊടി

കാപ്പിപ്പൊടിയിലേക്ക് ഓറഞ്ചിൻ്റെ നീര് ചേർത്തിളക്കി യോജിപ്പിക്കാം. ഈ മിശ്രിതം മുഖത്ത് പുരട്ടി മസാജ് ചെയ്യാം. പത്ത് മിനിറ്റ് കഴിഞ്ഞ് കഴുകി കളയാം. 

കാപ്പിയും പാലും 

ഒന്നോ രണ്ടോ ടേബിൾസ്പൂൺ പാലിനൊപ്പം ഒരു ടേബിൾ സ്പൂൺ കാപ്പിപ്പൊടി ചേർത്ത് യോജിപ്പിക്കുക. ശേഷം പാക്ക് ഉണ്ടാക്കുക. ശേഷം മുഖത്തും കഴുത്തിലുമായി പുരട്ടുക. നന്നായി ഉണങ്ങി കഴി‍ഞ്ഞാൽ തണുത്ത വെള്ളത്തിൽ മുഖം കഴുകുക. 

Tips For Sun Tan Removal Using Coffee Powde
കാപ്പിപ്പൊടി ഒരു മികച്ച എക്സ്ഫോളിയേറ്റർ കൂടിയാണ്  | ചിത്രം: ഫ്രീപിക്

കാപ്പിപ്പൊടി തൈര്

രണ്ട് ടേബിൾസ്പൂൺ കാപ്പിപ്പൊടിയിലേക്ക് ഒരു ടേബിൾസ്പൂൺ തൈരും, ഒരു ടേബിൾസ്പൂൺ തേനും ചേർത്തിളക്കി യോജിപ്പിക്കാം. അത് മുഖത്തും കഴുത്തിലും പുരട്ടി മൃദുവായി മസാജ് ചെയ്യാം. പതിനഞ്ച് മിനിറ്റിനു ശേഷം കഴുകി കളയാം. ആഴ്ചയിൽ ഒരിക്കലെങ്കിലും ഇങ്ങനെ ചെയ്യുന്നത് ടാൻ അകറ്റാൻ സഹായിക്കും. 

കാപ്പിപ്പൊടി മഞ്ഞൾ

ഒരു ടേബിൾ സ്പൂൺ കാപ്പിപ്പൊടി, ഒരു ടേബിൾ സ്പൂൺ മഞ്ഞൾ, ഒരു ടേബിൾ സ്പൂൺ തൈര് എന്നിവ മിക്സ് ചെയ്യുക. ശേഷം ഈ പാക്ക് മുഖത്തും കഴുത്തിലുമായി പുരട്ടാം. 20 മിനുട്ടിന് ശേഷം കഴുകി കളയുക. മുഖത്തെ കരുവാളിപ്പ് മാറ്റാൻ മികച്ചൊരു പായ്ക്കാണിത്. 

തക്കാളി കാപ്പിപ്പൊടി

ഒരു തക്കാളിയുടെ പകുതി മുറിച്ചെടക്കാം. ഒരു പാത്രത്തിൽ അൽപ്പം കാപ്പിപ്പൊടിയെടുത്ത് തക്കാളി കഷ്ണം അതിൽ മുക്കുക. ശേഷം മുഖത്ത് മൃദുവായി മസാജ് ചെയ്യാം. പത്ത് മുതൽ പതിനഞ്ച് മിനിറ്റ് വരെ ഇങ്ങനെ ചെയ്യുക. തുടർന്ന് തണുത്തവെള്ളത്തിൽ കഴുകി കളയാം.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More

Skin Care Beauty Tips skin

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: