/indian-express-malayalam/media/media_files/2zbJTX1THavc3qPndyTu.jpg)
പകൽ മുഴുവൻ സമയവും വെയിലും പൊടിയും കൊണ്ട് വാടിയിരിക്കുന്ന ചർമ്മത്തിന് പരിഹാരം തേടി നടക്കുന്നവരാണ് നമ്മളേവരും. എന്നാൽ അതിനു വേണ്ടി കുറെയധികം സമയം ചെലവഴിക്കുവാനും മടി തോന്നിയേക്കാം. കുറഞ്ഞ ചിലവിൽ പെട്ടെന്ന് ഫലം ലഭിക്കുന്ന ഫെയ്സ് മാസ്ക്കുകൾ ആണെങ്കിലോ?. അങ്ങനെയുള്ള ഫെയ്സ് മാസ്ക് പരിചയപ്പെടുത്തുകയാണ് ബോളിവുഡ് താരം സോനം കപൂർ.
വാനിറ്റി വിഗ്നെറ്റ് എന്ന ഇൻസ്റ്റഗ്രാം പേജിൽ പോസ്റ്റ് ചെയ്തിരിക്കുന്ന സീരിസിലാണ് താൻ സ്ഥിരം ഉപയോഗിക്കുന്ന കടല മാവ് കൊണ്ടുള്ള ഫെയ്സ് മാസ്ക്കിനെക്കുറിച്ച് താരം വെളിപ്പെടുത്തിയത്.
ചേരുവകൾ
- കടലമാവ്
- ചന്ദനപ്പൊടി
- റോസ് വാട്ടർ
- പാൽ
- മഞ്ഞൾ
കടലമാവ്, ചന്ദനപ്പൊടി, റോസ് വാട്ടർ, പാൽ, മഞ്ഞൾ എന്നിവ മിക്സ് ചെയ്ത് മുഖത്ത് പുരട്ടുക. അത് ഉണങ്ങിയതിനു ശേഷം പതിയെ റബ് ചെയ്ത് കളയുക. നല്ലൊരു ഫെയ്സ് സ്ക്രബ് കൂടിയാണിതെന്ന് സോനം പറയുന്നു. പാലിൽ അടങ്ങിയിരിക്കുന്ന ലാക്റ്റിക് ആസിഡ്, മഞ്ഞൾ എന്നിവ ചർമ്മത്തിന് ഫലപ്രദമാണ്. ഈ ചേരുവകളോടൊപ്പം കുറച്ച് തേൻ കൂടി ചേർത്താൽ നല്ക്കുംല ഫലം ലഭിക്കും.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.