scorecardresearch

മുഖക്കുരു, കാര എന്നിവ പമ്പകടക്കും, വീട്ടിൽ തയ്യാറാക്കിയ ഈ ക്രീം പുരട്ടൂ

പ്രകൃതിദത്ത രീതിയിൽ മുഖക്കുരുവും കാരയും അകറ്റാനുള്ളൊരു മാർഗത്തെക്കുറിച്ച് പാചക വിദഗ്ധയും ബ്ലോഗറുമായ ഡോ.ലക്ഷ്മി നായർ പറഞ്ഞിട്ടുണ്ട്. ഈ പിമ്പിൾ ക്രീം ഒരാഴ്ച കൊണ്ട് ഈ ചർമ്മ പ്രശ്നങ്ങളെല്ലാം അകറ്റുമെന്നാണ് അവർ പറഞ്ഞത്

പ്രകൃതിദത്ത രീതിയിൽ മുഖക്കുരുവും കാരയും അകറ്റാനുള്ളൊരു മാർഗത്തെക്കുറിച്ച് പാചക വിദഗ്ധയും ബ്ലോഗറുമായ ഡോ.ലക്ഷ്മി നായർ പറഞ്ഞിട്ടുണ്ട്. ഈ പിമ്പിൾ ക്രീം ഒരാഴ്ച കൊണ്ട് ഈ ചർമ്മ പ്രശ്നങ്ങളെല്ലാം അകറ്റുമെന്നാണ് അവർ പറഞ്ഞത്

author-image
Lifestyle Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
skin

Photo Source: Pexels

കൗമാരക്കാലത്ത് പലരും നേരിടുന്നൊരു പ്രശ്നമാണ് മുഖക്കുരു. ഹോർമോൺ വ്യതിയാനം മൂലമാണ് പലപ്പോഴും മുഖക്കുരു ഉണ്ടാകുന്നത്. മോശം ഡയറ്റ്, കാലാവസ്ഥ, മരുന്നുകളുടെ ഉപയോഗം, മാനസിക സമ്മർദം എന്നിവയും മുഖക്കുരുവിന് കാരണമാകാറുണ്ട്. 

Advertisment

പലരും മുഖക്കുരു പൊട്ടിച്ച് കളയാറുണ്ട്. ഇങ്ങനെ ചെയ്യുന്നത് മുഖക്കുരു കൂട്ടുകയേ ഉള്ളൂ. പ്രകൃതിദത്ത രീതിയിൽ മുഖക്കുരുവും കാരയും അകറ്റാനുള്ളൊരു മാർഗത്തെക്കുറിച്ച് പാചക വിദഗ്ധയും ബ്ലോഗറുമായ ഡോ.ലക്ഷ്മി നായർ പറഞ്ഞിട്ടുണ്ട്. അലോവെര ജെല്ലും ആര്യവേപ്പില പൊടിയും ടീ ട്രീ ഓയിലും ചേർന്നുള്ള ആന്റി പിമ്പിൾ ക്രീം ഒരാഴ്ച കൊണ്ട് ഈ ചർമ്മ പ്രശ്നങ്ങളെല്ലാം അകറ്റുമെന്നാണ് അവർ പറഞ്ഞത്.

ചേരുവകൾ

  • അലോവെര ജെൽ- 1 ടീസ്പൂൺ
  • ആര്യവേപ്പിലെ പൊടി- 1 ടീസ്പൂൺ
  • ടീ ട്രീ ഓയിൽ- അര ടീസ്പൂൺ

Advertisment

ഈ ചേരുവകളെല്ലാം നന്നായി മിക്സ് ചെയ്യുക. അതിനുശേഷം ഒരു ബോട്ടിലേക്ക് മാറ്റി ആവശ്യാനുസരണം ഉപയോഗിക്കുക. മുഖക്കുരു, കാര എന്നിവയുള്ള ഭാഗത്ത് ഈ ക്രീം രാത്രിയിൽ കിടക്കുന്നതിനു മുൻപായി പുരട്ടുക. പിറ്റേ ദിവസം രാവിലെ തണുത്ത വെള്ളത്തിൽ കഴുകി കളയുക. 

Read More

Skin Care Beauty Tips

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: