scorecardresearch

മങ്ങിയ മുഖം തിളങ്ങട്ടെ; ഈ തക്കാളി വിദ്യ ട്രൈ ചെയ്തോളൂ

കറിയിൽ മാത്രമല്ല ചർമ്മ സംരക്ഷണത്തിനും ഇനി തക്കാളി തന്നെ താരം. മുഖ കാന്തി വർധിപ്പിക്കുന്നതിന് തക്കാളി എങ്ങനെ ഉപയോഗിക്കാം എന്ന് അറിയാം

കറിയിൽ മാത്രമല്ല ചർമ്മ സംരക്ഷണത്തിനും ഇനി തക്കാളി തന്നെ താരം. മുഖ കാന്തി വർധിപ്പിക്കുന്നതിന് തക്കാളി എങ്ങനെ ഉപയോഗിക്കാം എന്ന് അറിയാം

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Face Tan Removal With Tomato

ചിത്രം: ഫ്രീപിക്

മുഖക്കുരുവും കറുത്ത പാടുകളും ഇല്ലാത്ത ചർമ്മം ആഗ്രഹിക്കാത്തവർ ആരാണുള്ളത്. കൃത്യമായ പരിചരണം നൽകിയാൽ പരിഹരിക്കാൻ പറ്റാത്തതായ ചർമ്മ പ്രശ്നങ്ങൾ ഇല്ല. അതിന് ബ്യൂട്ടിപാർലർ തന്നെ വേണമെന്നില്ല. നിത്യവും അടുക്കളയിൽ കാണുന്ന പല വസ്തുക്കളും പ്രകൃതി ദത്തമായ ചർമ്മ സംരക്ഷണ ഉത്പന്നങ്ങളാണ്. മുഖത്തെ പാടുകളും, ടാനും ആണ് ഇപ്പോൾ അധികം ആളുകളും നേരിടുന്ന പ്രശ്നം. അതിന് മികച്ച മരുന്നാണ് തക്കാളി.

Advertisment

ചുവന്നു തുടുത്ത തക്കാളിക്ക് ചർമ്മത്തിൽ അത്ഭുതങ്ങൾ സൃഷ്ടിക്കാൻ സാധിക്കും. ചർമ്മ കോശങ്ങളെ പുനരുജ്ജീവിപ്പിച്ച് തിളക്കമുള്ളതാക്കാൻ തക്ക പോഷകങ്ങൾ അതിൽ അടങ്ങിയിട്ടുണ്ട്

തക്കാളി ചർമ്മത്തിന് എങ്ങനെ ഗുണം ചെയ്യും

  • ധാരാളം ആൻ്റി ഓക്സിഡൻ്റുകൾ തക്കാളിയിൽ അടങ്ങിയിട്ടുണ്ട്.
  • വിറ്റാമിന്‍ എ, വിറ്റാമിന്‍ സി, വിറ്റാമിന്‍ കെ, വിറ്റാമിന്‍ ബി 6, ഫോളേറ്റ്, പൊട്ടാസ്യം, മാംഗനീസ്, മഗ്നീഷ്യം, ഫോസ്ഫറസ്, ചെമ്പ്, നാരുകള്‍, പ്രോട്ടീന്‍, ലൈക്കോപീന്‍ എന്നിവ തക്കാളിയില്‍ അടങ്ങിയിരിക്കുന്നു. 
  • പ്രകൃതി ദത്തമായ ബ്ലീച്ചിങ് ഏജൻ്റായി തക്കാളി പ്രവർത്തിക്കും.
  • സൂര്യാഘാതത്തിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കുകയും അകാല വാർദ്ധക്യത്തിന്റെ ലക്ഷണങ്ങളെ തടയുകയും ചെയ്യുന്നു.
  • ചർമ്മത്തിന് തിളക്കം നൽകുന്നതിനും കൊളാജൻ വർധിപ്പിക്കുന്നതിനും ഇലാസ്തികത നിലനിർത്തുന്നതിനും സഹായിക്കുന്ന വിറ്റാമിൻ സിയുടെ പവർഹൗസാണ് തക്കാളി.
  • മികച്ച ടോണറായി പ്രവർത്തിക്കും.
  • എക്സ്ഫോളിയേറ്റ് ചെയ്യുന്നതിനൊപ്പം ചർമ്മത്തിൻ്റെ തിളക്കം വർധിപ്പിക്കാൻ നാരങ്ങാ നീര് ഗുണം ചെയ്യും.
  • ചർമ്മത്തിലെ കറുത്ത പാടുകളും, മൃതകോശങ്ങളും അകറ്റാൻ സഹായിക്കുന്ന ഒരു മികച്ച ഫെയ്സ് മാസ്കാണ് ഇത്.

Face Tan Removal Using Tomato

തക്കാളി എങ്ങനെ ഉപയോഗിക്കാം

  • ഒരു ടേബിള്‍സ്പൂണ്‍ തക്കാളി നീരിലേയ്ക്ക് ഒരു ടേബിള്‍സ്പൂണ്‍ വെള്ളരി നീര്, ഓട്സ് എന്നിവ ചേര്‍ത്ത് മിശ്രിതമാക്കാം. ഇത് മുഖത്ത് പുരട്ടി മസാജ് ചെയ്യാം. പത്ത് മിനിറ്റിനു ശേഷം കഴുകി കളയാം. മുഖക്കുരുവിന്‍റെ കറുത്ത പാടുകളെ അകറ്റാന്‍ ഇത് സഹായിച്ചേക്കാം. 
  • തക്കാളി നീരിലേയ്ക്ക് ഒരു ടീസ്പൂണ്‍ പഞ്ചസാര ചേര്‍ക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടി മൃദുവായി മസാജ് ചെയ്യുക. പതിനഞ്ച് മുതൽ ഇരുപത് മിനിറ്റിനു ശേഷം കഴുകി കളയാം. പുറത്ത് പോയി വരുമ്പോള്‍ ഇങ്ങനെ ചെയ്യുന്നത് മുഖത്തെ കരുവാളിപ്പ് അകറ്റാന്‍ സഹായിക്കും. 
  • രണ്ട് ടേബിള്‍സ്പൂണ്‍ തക്കാളി നീരിലേയ്ക്ക് ഒരു ടീസ്പൂണ്‍ തേന്‍ ചേര്‍ത്തിളക്കി യോജിപ്പിക്കുക. ഇനി ഈ മിശ്രിതം മുഖത്ത് പുരട്ടി 15 മിനിറ്റിനു ശേഷം തണുത്ത വെള്ളം ഉപയോഗിച്ച് കഴുകി കളയാം. 
  • രണ്ട് ടേബിള്‍സ്പൂണ്‍ തൈരിലേക്ക് തക്കാളി നീര് കൂടി ചേര്‍ത്ത് മുഖത്ത് പുരട്ടുന്നതും മുഖത്തെ കരുവാളിപ്പ് അകറ്റാനും ബ്ലാക്ക്‌ഹെഡ്‌സ് മാറ്റാനും സഹായിക്കും. 
  • രണ്ട് ടേബിള്‍സ്പൂണ്‍ തക്കാളി നീരിലേയ്ക്ക് ഒരു  ടേബിള്‍സ്പൂണ്‍ നാരങ്ങാനീര് ചേര്‍ത്തിളക്കി യോജിപ്പിക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം. 20 മിനിറ്റിനു ശേഷം കഴുകി കളയാം.
  • രണ്ട് ടേബിള്‍സ്പൂണ്‍ തക്കാളി നീരിലേയ്ക്ക് രണ്ട് ടേബിള്‍സ്പൂണ്‍ പപ്പായയുടെ പള്‍പ്പ് ചേര്‍ത്ത് മിശ്രിതമാക്കാം. ഇനി ഈ മിശ്രിതം മുഖത്ത് പുരട്ടി 20 മിനിറ്റ് വിശ്രമിക്കുക. ശേഷം കഴുകി കളയാം. ചര്‍മ്മത്തിലെ ചുളിവുകളെ തടയാന്‍ ഈ പാക്ക് സഹായിക്കും. 
Advertisment

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More

Skin Care Beauty Tips

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: