വസ്ത്രധാരണത്തിന്റെ പേരിൽ തന്നെ അധിക്ഷേപിച്ചവർക്ക് ചുട്ട മറുപടി കൊടുത്ത് ഗായിക സയനോര ഫിലിപ്പ്. സോഷ്യൽ മീഡിയയിൽ സയനോര പോസ്റ്റ് ചെയ്ത വീഡിയോയ്ക്ക് താഴെ അധിക്ഷേപ കമന്റുകൾ ചെയ്തവർക്കാണ് താരം മറുപടി കൊടുത്തത്.
ദുബായിൽ നടന്ന തന്റെ പുതിയ സ്റ്റേജ് ഷോയുടെ വീഡിയോ സയനോര ഫെയ്സ്ബുക്കിൽ ഷെയർ ചെയ്തിരുന്നു. ഓഫ് വൈറ്റ് ഗോൾഡന്‍ കളർ കോമ്പിനേഷനിലുള്ള സ്ലീവ്‌ലെസ് മിനി ഫ്രോക്കിൽ നെറ്റ് ഫാബ്രിക് വച്ചുപിടിപ്പിച്ച വസ്ത്രം ധരിച്ച് വേറിട്ട ലുക്കിലായിരുന്നു താരം പരിപാടിക്ക് എത്തിയത്. താരത്തിന് ചേരുന്ന വസ്ത്രമല്ലെന്ന് പറഞ്ഞാണ് പലരും വീഡിയോയ്ക്ക് താഴെ മോശമായി കമന്റ് ചെയ്തത്. ഇതോടെയാണ് അത്തരക്കാർക്ക് കമന്റ് ബോക്സിലൂടെ തന്നെ സയനോര മറുപടി കൊടുത്തത്.
Thee thee 🔥🔥 #giglife #musicians #bliss #love #gratitude @arrahman Costume - @tatvadesignelement Photography - @...
Posted by Sayanora Philip on Saturday, February 3, 2024
ഈ പേജിൽ വന്നു സദാചാരം വിളമ്പുന്ന ആളുകളോട് ഒരു ചെറിയ അഭ്യർത്ഥനയെന്നു പറഞ്ഞാണ് താരത്തിന്റെ മറുപടി തുടങ്ങുന്നത്. എന്റെ ജീവിതം, എന്റെ വഴി, എന്റെ ശരീരം. ഇവിടുന്നു ഒന്ന് ഒഴിഞ്ഞു തന്നാൽ വളരെയേറെ നന്ദി ഉണ്ടായിരിക്കും. എന്നെ ഇത്രയും ആളുകൾ ഫോളോ ചെയ്യണം എന്ന യാതൊരു മുൻവിധിയും എനിക്ക് ഇല്ല. കറുത്ത കാലുകൾ ആണെങ്കിലും അത് എന്റെ കാലുകൾ ആണ്. ഞാൻ ഇതിൽ അഭിമാനം കൊള്ളുന്നു ഇനിയും കാണിക്കുന്നത് ആയിരിക്കുമെന്ന് സയനോര പറഞ്ഞു. നിങ്ങൾ എന്ത് എന്നെ കുറിച്ച് വിചാരിച്ചാലും ഒരു ചുക്കും ഇല്ല. ആരെയും നിർബന്ധിച്ച് ഇവിടെ പിടിച്ചു നിർത്തിയിട്ടില്ല . Live and let live ! ഇതിന്റെ അർത്ഥം മനസ്സിലാകാത്ത ഒരാൾ ആണ് നിങ്ങൾ എങ്കിൽ ഈ പേജ് നിങ്ങൾക്ക് ഉള്ളതല്ലെന്നും താരം വ്യക്തമാക്കി.
/indian-express-malayalam/media/media_files/Tum14Y8ngAAaLln2guWS.png)
മുൻപും ബോഡി ഷെയ്മിങ്ങും നിറത്തിന്റെ പേരിലുള്ള അധിക്ഷേപങ്ങളും സയനോരയ്ക്ക് നേരെ ഉണ്ടായിട്ടുണ്ട്. ഇതിനോടെല്ലാം താരം ശക്തമായ ഭാഷയിൽ പ്രതികരിച്ചിരുന്നു.
Read More
കറുത്തതാണെങ്കിലും ഇതെന്റെ കാലുകളാണ്, ഇനിയും കാണിക്കും; സയനോരയുടെ മറുപടി
താരത്തിന് ചേരുന്ന വസ്ത്രമല്ലെന്ന് പറഞ്ഞാണ് പലരും വീഡിയോയ്ക്ക് താഴെ മോശമായി കമന്റ് ചെയ്തത്. ഇതോടെയാണ് അത്തരക്കാർക്ക് കമന്റ് ബോക്സിലൂടെ തന്നെ സയനോര മറുപടി കൊടുത്തത്

സയനോര ഫിലിപ്പ് സോഷ്യൽ മീഡിയയിൽ പങ്കുവച്ച ചിത്രം
വസ്ത്രധാരണത്തിന്റെ പേരിൽ തന്നെ അധിക്ഷേപിച്ചവർക്ക് ചുട്ട മറുപടി കൊടുത്ത് ഗായിക സയനോര ഫിലിപ്പ്. സോഷ്യൽ മീഡിയയിൽ സയനോര പോസ്റ്റ് ചെയ്ത വീഡിയോയ്ക്ക് താഴെ അധിക്ഷേപ കമന്റുകൾ ചെയ്തവർക്കാണ് താരം മറുപടി കൊടുത്തത്.
ദുബായിൽ നടന്ന തന്റെ പുതിയ സ്റ്റേജ് ഷോയുടെ വീഡിയോ സയനോര ഫെയ്സ്ബുക്കിൽ ഷെയർ ചെയ്തിരുന്നു. ഓഫ് വൈറ്റ് ഗോൾഡന്‍ കളർ കോമ്പിനേഷനിലുള്ള സ്ലീവ്‌ലെസ് മിനി ഫ്രോക്കിൽ നെറ്റ് ഫാബ്രിക് വച്ചുപിടിപ്പിച്ച വസ്ത്രം ധരിച്ച് വേറിട്ട ലുക്കിലായിരുന്നു താരം പരിപാടിക്ക് എത്തിയത്. താരത്തിന് ചേരുന്ന വസ്ത്രമല്ലെന്ന് പറഞ്ഞാണ് പലരും വീഡിയോയ്ക്ക് താഴെ മോശമായി കമന്റ് ചെയ്തത്. ഇതോടെയാണ് അത്തരക്കാർക്ക് കമന്റ് ബോക്സിലൂടെ തന്നെ സയനോര മറുപടി കൊടുത്തത്.
ഈ പേജിൽ വന്നു സദാചാരം വിളമ്പുന്ന ആളുകളോട് ഒരു ചെറിയ അഭ്യർത്ഥനയെന്നു പറഞ്ഞാണ് താരത്തിന്റെ മറുപടി തുടങ്ങുന്നത്. എന്റെ ജീവിതം, എന്റെ വഴി, എന്റെ ശരീരം. ഇവിടുന്നു ഒന്ന് ഒഴിഞ്ഞു തന്നാൽ വളരെയേറെ നന്ദി ഉണ്ടായിരിക്കും. എന്നെ ഇത്രയും ആളുകൾ ഫോളോ ചെയ്യണം എന്ന യാതൊരു മുൻവിധിയും എനിക്ക് ഇല്ല. കറുത്ത കാലുകൾ ആണെങ്കിലും അത് എന്റെ കാലുകൾ ആണ്. ഞാൻ ഇതിൽ അഭിമാനം കൊള്ളുന്നു ഇനിയും കാണിക്കുന്നത് ആയിരിക്കുമെന്ന് സയനോര പറഞ്ഞു. നിങ്ങൾ എന്ത് എന്നെ കുറിച്ച് വിചാരിച്ചാലും ഒരു ചുക്കും ഇല്ല. ആരെയും നിർബന്ധിച്ച് ഇവിടെ പിടിച്ചു നിർത്തിയിട്ടില്ല . Live and let live ! ഇതിന്റെ അർത്ഥം മനസ്സിലാകാത്ത ഒരാൾ ആണ് നിങ്ങൾ എങ്കിൽ ഈ പേജ് നിങ്ങൾക്ക് ഉള്ളതല്ലെന്നും താരം വ്യക്തമാക്കി.
മുൻപും ബോഡി ഷെയ്മിങ്ങും നിറത്തിന്റെ പേരിലുള്ള അധിക്ഷേപങ്ങളും സയനോരയ്ക്ക് നേരെ ഉണ്ടായിട്ടുണ്ട്. ഇതിനോടെല്ലാം താരം ശക്തമായ ഭാഷയിൽ പ്രതികരിച്ചിരുന്നു.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.