scorecardresearch

ഷാരൂഖാന് പ്രിയപ്പെട്ട ഹെർമിസ് ബാഗ് വിലയിൽ സ്റ്റാറാണ്

സിംപിളാണെങ്കിലും സ്റ്റൈലിഷ് ആയിട്ടുള്ള ഔട്ട്ഫിറ്റിനെക്കാളും ആരാധകരുടെ കണ്ണ് പതിഞ്ഞത് ഒപ്പമുണ്ടായിരുന്ന ബ്രൗൺ ലെതർ ബാഗിലാണ്

സിംപിളാണെങ്കിലും സ്റ്റൈലിഷ് ആയിട്ടുള്ള ഔട്ട്ഫിറ്റിനെക്കാളും ആരാധകരുടെ കണ്ണ് പതിഞ്ഞത് ഒപ്പമുണ്ടായിരുന്ന ബ്രൗൺ ലെതർ ബാഗിലാണ്

author-image
Lifestyle Desk
New Update
Shah Rukh Khan Latest  Bag

ചിത്രം ഇൻസ്റ്റഗ്രാം


ബോളിവുഡിൻ്റെ പ്രണയ നായകനായ ഷാരൂഖാനെ ഇഷ്ട്ടമല്ലാത്തതായി ആരാണുള്ളത്. താരത്തിൻ്റെ സ്റ്റൈലും വസ്ത്രധാരണ രീതിയുമൊക്കെ പിൻതുടരുന്ന ധാരാളം ആരാധകരുണ്ട്. അത്തരത്തിലുള്ള ഒരു ലുക്കിലാണ് കഴിഞ്ഞ ദിവസം ഷാരൂഖ് എയർപോർട്ടിൽ എത്തിയത്.  വളരെ സിംപിളായിട്ടുള്ള വെള്ള ടീ ഷർട്ടും, ബാഗി ജീൻസും, ഓറഞ്ച് നിറത്തിലുള്ള ജാക്കറ്റും ചേർന്ന ക്യാഷ്വൽ ഔട്ടിഫിറ്റിലായിരുന്നു താരം ക്യാമറയ്ക്കു മുന്നിൽ പ്രത്യക്ഷപ്പെട്ടത്.  സിംപിളാണെങ്കിലും സ്റ്റൈലിഷ് ആയിട്ടുള്ള ഔട്ട്ഫിറ്റിനെക്കാളും ആരാധകരുടെ കണ്ണ് പതിഞ്ഞത് ഒപ്പമുണ്ടായിരുന്ന ബ്രൗൺ ലെതർ ബാഗിലാണ്. 

Advertisment

കാഴ്ച്ചയിൽ ഇത്തിരി കുഞ്ഞൻ ക്രോസ് ബാക്ക്പാക്കാണ് സംഭവം. വളരെ എലഗൻ്റായിട്ടുള്ള ലുക്കിനു പറ്റിയ അക്സസറി. എന്നാൽ ലുക്കിനേക്കാളും ഇതിൻ്റെ വിലയിലാണ് കാര്യം.

ലിമിറ്റഡ് എഡിഷനിൽ വളരെ കുറച്ചു മാത്രം സ്റ്റോക്കുള്ള ഹെർമിസിൻ്റെ ബാഗാണിത്. ഹെർമിസിൻ്റെ എച്ച്എസി, ഡോസ് പിഎം ബാക്ക്പാക്കാണിത്. ₹9,86,322 രൂപയാണ് ഇതിൻ്റെ വില. ഡിസൈനർ ബാഗുകളിൽ പുരുഷൻമാർക്ക് ഏറ്റവും അനുയോജ്യമായ ഒരു ബാക്പാക്കാണിത്. 

Advertisment

ഹെർമിസിൻ്റെ ക്രാഫ്റ്റ്മാൻ ഷിപ്പിന് മികച്ച ഉദാഹരമാണിത്. വളരെ സൂക്ഷ്മമായ ലെതർ പോളിഷിംഗും, ഹാൻഡ്-സ്റ്റിച്ചിംഗ്, ബ്രാൻഡിൻ്റെ സിഗ്നേച്ചർ ഹാർഡ്‌വെയർ എന്നിവ ഉൾപ്പെടെ ഈ ബാഗിന് ഏറെ പ്രത്യേകതകളുണ്ട്.

ഹെർമിസിൻ്റെ തന്നെ വിലകൂടിയ വിവിധ ലിമിറ്റഡ് എഡിഷൻ ബാഗുകൾ ഷാരൂഖിൻ്റെ പക്കലുണ്ട്. പലതവണ ക്യാമറയ്ക്കു മുമ്പിൽ അതുമായി താരം എത്തിയിട്ടുണ്ട്.

Shah Rukh Khan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: