scorecardresearch

ആരോഗ്യത്തിനും സൗന്ദര്യത്തിനും ഓസോണ്‍ തെറാപ്പി, സാമന്ത പറഞ്ഞതിന്‍റെ നെല്ലും പതിരും തിരിച്ചറിയാം

ഓസോൺ തെറാപ്പി പരിഗണിക്കുന്നതിനു മുൻപായി, വ്യക്തിഗത ആരോഗ്യസ്ഥിതിയെ അടിസ്ഥാനമാക്കി അപകടസാധ്യതകളും നേട്ടങ്ങളും മനസിലാക്കേണ്ട് പ്രധാനമാണ്

ഓസോൺ തെറാപ്പി പരിഗണിക്കുന്നതിനു മുൻപായി, വ്യക്തിഗത ആരോഗ്യസ്ഥിതിയെ അടിസ്ഥാനമാക്കി അപകടസാധ്യതകളും നേട്ടങ്ങളും മനസിലാക്കേണ്ട് പ്രധാനമാണ്

author-image
Lifestyle Desk
New Update
Samantha Ruth Prabhu | throwback Video

എന്താണ് ഓസോൺ തെറാപ്പി (ചിത്രം:​ ഇൻസ്റ്റഗ്രാം/ സമാന്ത)

ഓട്ടോ ഇമ്യൂണ്‍ രോഗമായ 'മയോസിറ്റിസ്' കണ്ടെത്തിയതിന് ശേഷം ചലച്ചിത്ര താരമായ സമാന്ത റൂത്ത് പ്രഭു തന്റെ ശാരീരികക്ഷമത, ആരോഗ്യം, പ്രതിരോധശേഷി എന്നിവയിൽ കൂടുതൽ ശ്രദ്ധ നൽകിയിരുന്നു. അടുത്തിടെ ഇൻസ്റ്റഗ്രാമിൽ താരം ചർമ്മ ആരോഗ്യത്തിനും പ്രതിരോധശേഷിക്കും ഗുണകരമായി കണക്കാക്കുന്ന 'ഓസോൺ തെറാപ്പി'യുടെ നേട്ടങ്ങൾ പങ്കുവച്ചിരുന്നു. ഇതോടെ നിരവധി ആരാധകരാണ് ഓസോൺ തെറാപ്പിയെ പറ്റി തിരയാൻ തുടങ്ങിയത്.

Advertisment

എന്താണ് ഓസോൺ തെറാപ്പി?
മൂന്ന് ഓക്‌സിജൻ ആറ്റങ്ങൾ അടങ്ങിയ തന്മാത്രയായ ഓസോൺ വാതകം, ചികിത്സാ ആവശ്യങ്ങൾക്കായി വൈദ്യശാസ്ത്രപരമായി ഉപയോഗിക്കപ്പെടുന്ന ചികിത്സാ രീതിയാണ് ഓസോൺ തെറാപ്പി.  ഓസോൺ തെറാപ്പി പ്രതിരോധശേഷിയിലും ചർമ്മ ആരോഗ്യത്തിലും സ്വാധീനം ചെലുത്തുമെന്നാണ് ചില വക്താക്കൾ അഭിപ്രായപ്പെടുന്നത്. എന്നാൽ ഈ അവകാശവാദങ്ങളെ പിന്തുണയ്ക്കുന്ന ശാസ്ത്രീയ തെളിവുകൾ പരിമിതമാണെന്നും തെറാപ്പി ആധികാരികമല്ലെന്നും വാദിക്കുന്നവരും നിരവധിയാണ്, ചർമ്മ വിദഗ്ധനും കോസ്‌മെറ്റോളജിസ്റ്റുമായ, ഡോ ജതിൻ മിത്തൽ പറഞ്ഞു.

കണ്ണിനു താഴെയുള്ള നീർവീക്കം, മുഖക്കുരു തടയൽ, താരൻ-തലയോട്ടി വൃത്തിയാക്കൽ, എക്സിമ അല്ലെങ്കിൽ സോറിയാസിസ് എന്നിവ ചികിത്സിക്കുന്നതിന് ഓസോൺ തെറാപ്പി ഉപയോഗിക്കാവുന്നതാണ്. എന്നാൽ ഇതിന് ശാസ്ത്രീയ അംഗീകാരം ഇല്ലെന്നും, ഡോ ജതിൻ മിത്തൽ പറയുന്നു. കൂടാതെ ഈ രീതിക്ക്, വ്യക്തമായ ഫലപ്രാപ്തി തെളിയിക്കപ്പെട്ടിട്ടില്ല, അതോടൊപ്പം അപകടസാധ്യതകളും കൂടുതലാണ്. 

ഇത്തരം ചികിത്സകൾ സ്വീകരിക്കുന്ന വ്യക്തികൾ ആരോഗ്യ വിദഗ്ധരിൽ നിന്ന് മാർഗനിർദേശം തേടുകയും മൊത്തത്തിലുള്ള ക്ഷേമം നിലനിർത്തുന്നതിന് തെളിവുകൾ അടിസ്ഥാനമാക്കിയുള്ള രീതികൾ തിരഞ്ഞെടുക്കുകയും വേണം, ഡോ ജതിൻ നിർദേശിച്ചു.

Advertisment

പ്രതിരോധശേഷിക്കും ചർമ്മ ആരോഗ്യത്തിനും ഓസോൺ തെറാപ്പിയെ പരിഗണിക്കാവുന്ന ഘടകങ്ങൾ ഇതാ

പ്രതിരോധശേഷി
രോഗപ്രതിരോധ നിയന്ത്രണത്തിൽ നിർണായക പങ്ക് വഹിക്കുന്ന പ്രോട്ടീനുകൾ, സൈറ്റോകൈന് ഉത്പാദനം എന്നിവ ഓസോൺ വർദ്ധിപ്പിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. കൂടാതെ, ഇത് വെളുത്ത രക്താണുക്കളുടെ ഉൽപാദനത്തെ ഉത്തേജിപ്പിച്ചേക്കാം. ഈ സവിശേഷത അണുബാധകൾക്കെതിരെ പ്രതികരിക്കുന്നതിന് പ്രധാനമാണ്. എന്നിരുന്നാലും, ഈ അവകാശവാദങ്ങളെ പിന്തുണയ്ക്കുന്ന ശാസ്ത്രീയ തെളിവുകൾ പരിമിതമാണ്, ഡെർമറ്റോളജിസ്റ്റും, കോസ്മെറ്റിക് ഡെർമറ്റോളജിസ്റ്റും, ഡെർമറ്റോ-സർജനുമായ, ഡോ റിങ്കി കപൂർ പറഞ്ഞു.

ചർമ്മ ആരോഗ്യം
ഓസോണിന് ആന്റിമൈക്രോബയൽ ഗുണങ്ങളുണ്ട്. ഇത് ചില സന്ദർഭങ്ങളിൽ ബാക്ടീരിയ അല്ലെങ്കിൽ ഫംഗസ് മൂലമുണ്ടാകുന്ന ചർമ്മരോഗങ്ങളെ ചികിത്സിക്കാൻ ഉപയോഗിക്കുന്നു. കൂടാതെ, ടിഷ്യൂകളിലേക്കുള്ള ഓക്സിജൻ വിതരണം മെച്ചപ്പെടുത്തുന്നതിലൂടെ മുറിവ് ഉണക്കുന്നതും വേഗത്തിലാക്കുന്നു. എന്നാൽ അതിലെ ഫലപ്രാപ്തിയെക്കുറിച്ചുള്ള ഗവേഷണം ഇപ്പോഴും പ്രാരംഭ ഘട്ടത്തിലാണ്, ഡോ ജതിൻ പറഞ്ഞു.

ഓസോൺ തെറാപ്പിയുടെ ചികിത്സാ രീതികൾ
ഓസോൺ വാതക കുത്തിവയ്പ്പുകൾ, ഓസോണേറ്റഡ് ഓയിലുകൾ, ഇൻട്രാവെനസ് ഇൻഫ്യൂഷൻ എന്നിവയിലൂടെ ഓസോൺ തെറാപ്പി വിവിധ രീതികളിൽ നൽകാം. ഈ രീതികൾ ലക്ഷ്യമിടുന്ന ആരോഗ്യപ്രശ്നത്തെ ആശ്രയിച്ച് വ്യത്യാസപ്പെടുന്നു.

ഓസോൺ തെറാപ്പി സ്വീകരുക്കുന്നതിനു മുൻപായി, വ്യക്തിഗത ആരോഗ്യസ്ഥിതിയെ അടിസ്ഥാനമാക്കി, അപകടസാധ്യതകളും നേട്ടങ്ങളും മനസിലാക്കാൻ ആരോഗ്യ വിദഗ്ധരിൽ നിന്ന് നിർദേശങ്ങൾ തേടേണ്ടത് പ്രധാനമാണ്.

സാമന്ത ഓസോൺ | Samantha Ozone
ചിത്രം: ഇൻസ്റ്റഗ്രാം/സമാന്ത

Check out More Lifestyle Articles Here 

Skin Care Samantha

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: