scorecardresearch

തേനിൽ നാരങ്ങനീര് പിഴിഞ്ഞ് ദിവസവും ഒരു നേരം; അത്ഭുതകരമായ ഈ മാറ്റങ്ങൾ ഉടനടി

പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നത് മുതൽ ചർമ്മ സംരക്ഷണത്തിനു വരെ ഗുണകരമായാ തേനിന്റെയും നാരങ്ങയുടെയും സംയോജനത്തിന്റെ ഗുണങ്ങൾ മനസ്സിലാക്കാം

പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നത് മുതൽ ചർമ്മ സംരക്ഷണത്തിനു വരെ ഗുണകരമായാ തേനിന്റെയും നാരങ്ങയുടെയും സംയോജനത്തിന്റെ ഗുണങ്ങൾ മനസ്സിലാക്കാം

author-image
Lifestyle Desk
New Update
Lemon and Honey

നാരങ്ങയുടെയും തേനിന്റെയും ഗുണങ്ങളും ദോഷങ്ങളും (ചിത്രം: ഫ്രീപിക്)

ജീവിത​ ശൈലി രോഗങ്ങളടക്കമുള്ള ശാരീരിക പ്രശ്നങ്ങൾ ആരോഗ്യത്തെ മോശമായി ബാധിക്കുന്ന കാലത്ത്, പ്രതിരോധശേഷിക്കായുള്ള മാർഗ്ഗങ്ങൾ തേടേണ്ടത് അത്യന്താപേക്ഷിതമാണ്. എണ്ണമറ്റ പ്രതിവിധികൾക്കിടയിൽ, നാരങ്ങയുടെയും തേനിന്റെയും കാലാതീതമായ സംയോജനം പ്രദാനം ചെയ്യുന്ന ഗുണങ്ങൾ ചെറുതല്ല. നാരങ്ങയുടെയും തേനിന്റെയും മിശ്രിതം പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നത് മുതൽ ചർമ്മ സംരക്ഷണത്തിനു വരെ ഗുണകരമായാണ് കണക്കാക്കുന്നത്.

Advertisment

കൊച്ചി, അമൃത ആശുപത്രിയിലെ ഡയറ്റീഷ്യനും ക്ലിനിക്കൽ ന്യൂട്രീഷ്യനുമായ അനശ്വര ലഷ്മി പിഎസ്, നാരങ്ങയുടെയും തേനിന്റെയും സംയോജിത പാനീയത്തിന്റെ ഗുണങ്ങളും ദോഷങ്ങളും വിശദീകരിക്കുന്നു.

ഗുണങ്ങൾ

  • പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു: ചെറുനാരങ്ങയിലെ ഉയർന്ന വിറ്റാമിൻ സി പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു. ഇത് പകർച്ചവ്യാധികൾ തടയുന്നതിന് നിർണായകമാണ്.
  • തൊണ്ട വേദന ശമിപ്പിക്കുന്നു: തേനിലെ ആൻറി ബാക്ടീരിയൽ ഗുണങ്ങൾ തൊണ്ടവേദനയ്ക്ക് ആശ്വാസം നൽകുന്നു.
  • ജലാംശം: നാരങ്ങയുടെയും തേനിന്റെയും മിശ്രിതം, ശരീയായ അളവിൽ ശരീരത്തിലെ ജലാംശം നിലിനിർത്തുന്നു.
  • പോഷകഗുണം: നാരങ്ങ ആന്റിഓക്‌സിഡന്റുകളും, തേൻ ആൻറി ബാക്ടീരിയൽ, ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ നൽകുന്നു.
  • ദഹന ആരോഗ്യം: നാരങ്ങയുടെ അസിഡിറ്റി ദഹന എൻസൈമുകളെ ഉത്തേജിപ്പിക്കുന്നു, കൂടാതെ തേൻ ഒരു പ്രീബയോട്ടിക് ആയി പ്രവർത്തിക്കുകയും കുടലിന്റെ ആരോഗ്യത്തെ പിന്തുണയ്ക്കുകയും ചെയ്യുന്നു.
  • ഉപാപചയ പിന്തുണ: ചില പഠനങ്ങൾ സൂചിപ്പിക്കുന്നത് നാരങ്ങയും തേനും മെറ്റബോളിസത്തിൽ സഹായിക്കുകയും കൊഴുപ്പ് നിയന്ത്രിക്കുകയും ചെയ്യുമെന്നാണ്. നാരങ്ങയിൽ പോളിഫെനോളുകൾ അടങ്ങിയിട്ടുണ്ട്, ഇത് ലിപിഡ് മെറ്റബോളിസത്തെ ഗുണപരമായി സ്വാധീനിച്ചേക്കാം. കൂടാതെ തേൻ, ഗ്ലൂക്കോസിന്റെ ക്രമാനുഗതമായ റിലീസിന് കാരണമാകുകയും, ഊർജ്ജ രാസവിനിമയത്തെ പിന്തുണയ്ക്കുകയും ചെയ്യാം.
  • വിശപ്പ് നിയന്ത്രണം: നാരങ്ങയും തേനും ചേരുന്നത് വിശപ്പ് നിയന്ത്രിക്കാനും പൂർണ്ണതയെ പ്രോത്സാഹിപ്പിക്കാനും ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കും.

ദോഷങ്ങൾ

  • ദന്താരോഗ്യം: നാരങ്ങയിലെ അസിഡിറ്റി അമിതമായി കഴിക്കുന്നവരുടെ പല്ലിലെ ഇനാമലിനെ ബാധിക്കും. 
  • അലർജികൾ: സിട്രസ് പഴങ്ങളോ തേനോ അലർജിയുള്ള വ്യക്തികൾ ഈ മിശ്രിതം ഒഴിവാക്കണം.
  • പഞ്ചസാരയുടെഅളവ്: അമിതമായി തേൻ കഴിക്കുന്നത്, കലോറി ഉപഭോഗത്തിന് കാരണമായേക്കാം. പ്രമേഹരോഗികൾ ജാഗ്രത പാലിക്കണം.
  • ആസിഡ് റിഫ്ലക്സ്: നാരങ്ങയുടെ അസിഡിറ്റി ചില വ്യക്തികളിൽ ആസിഡ് റിഫ്ലക്സ് ലക്ഷണങ്ങളെ വഷളാക്കും.
Advertisment

​"മിശ്രിതം ആരോഗ്യകരമാണെന്ന് പൊതുവെ കരുതപ്പെടുന്നുണ്ടെങ്കിലും, ആരോഗ്യത്തിൽ വലിയ മാറ്റമുണ്ടാക്കില്ല", എന്നാണ് മുംബൈയിലെ കൺസൾട്ടന്റ് ക്ലിനിക്കൽ ഡയറ്റീഷ്യനും പ്രമേഹ അധ്യാപകനുമായ പൂജ ഷാ ഭാവെ അഭിപ്രായപ്പെട്ടുന്നത്.

നാരങ്ങാനീര് ചേർത്ത വെള്ളം കുടിക്കുന്നത് വിറ്റാമിൻ സീ ശരീരത്തിലെത്തിക്കുമെങ്കിലും, വെള്ളം ചൂടാക്കുന്നത്, വിറ്റാമിൻ സി ഉടൻ തന്നെ നഷ്ടപ്പെടുത്തുമെന്നും, പൂജ ഷാ പറഞ്ഞു.

Check out More Lifestyle Articles Here 

Health Tips Lifestyle

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: