scorecardresearch

ക്രാഷ് ഡയറ്റ് വേണ്ട; പണി കിട്ടും

പെട്ടെന്ന് ശരീരഭാരം കുറയ്ക്കാനുള്ള എളുപ്പവഴിയായി പലരും കാണുന്നത് ക്രാഷ് ഡയറ്റിനെയാണ്, എന്നാൽ ഇത് അപകടമാണ്

പെട്ടെന്ന് ശരീരഭാരം കുറയ്ക്കാനുള്ള എളുപ്പവഴിയായി പലരും കാണുന്നത് ക്രാഷ് ഡയറ്റിനെയാണ്, എന്നാൽ ഇത് അപകടമാണ്

author-image
Health Desk
New Update
Crash Diet

വിവാഹം സന്തോഷത്തിന്റെയും ആഘോഷത്തിന്റെയും സമയമാണ്. അതിനാൽ തന്നെ ആ സ്പെഷൽ ദിനത്തിൽ ഏറ്റവും സുന്ദരിയായും സുന്ദരനായും ഫിറ്റായും വേദിയിലെത്താനാണ് എല്ലാവരും ആഗ്രഹിക്കുക. എങ്ങനെ ശരീരഭാരം കുറച്ച് കൂടുതൽ മിടുക്കരാവാം എന്നതുമായി ബന്ധപ്പെട്ട സമ്മർദ്ദവും വധൂവരന്മാർക്കുണ്ടാവാറുണ്ട്. പലരും ഇതിനുള്ള എളുപ്പവഴിയായി കാണുന്നത് ക്രാഷ് ഡയറ്റിനെയാണ്.  കലോറി നിയന്ത്രണവും വേഗത്തിലുള്ള ശരീരഭാരം കുറയ്ക്കലുമൊക്കെയാണ് ക്രാഷ് ഡയറ്റിന്റെ പോസിറ്റീവ് വശങ്ങളായി ആളുകൾ കാണുന്നത്. എന്നാൽ ഇത് ഗുണത്തേക്കാൾ കൂടുതൽ ദോഷമാണ് ചെയ്യുക. 

Advertisment


പോഷകാഹാരക്കുറവ്
 ക്രാഷ് ഡയറ്റുകൾ പലപ്പോഴും കലോറി ഉപഭോഗം കർശനമായി നിയന്ത്രിക്കുന്നു, ഇത് നിങ്ങളുടെ ശരീരത്തിൽ അവശ്യ പോഷകങ്ങളുടെ കുറവ് അനുഭവപ്പെടാൻ കാരണമാവുന്നു. ക്ഷീണവും തളർച്ചയും അസുഖങ്ങളുമൊക്കെയാവും ഇതിന്റെ പരിണിത ഫലമെന്ന് വോക്കാർഡ് ഹോസ്പിറ്റൽസിലെ ഹെഡ് ഡയറ്റീഷ്യൻ അമ്രീൻ ഷെയ്ഖ് പറയുന്നു .


മസിൽ നഷ്ടമാക്കുന്നു
പെട്ടെന്നുള്ള ഭാരം കുറയ്ക്കൽ നിങ്ങളുടെ മസിൽ നഷ്ടത്തിന് കാരണമാകും. ഇത് നിങ്ങളെ കൂടുതൽ ക്ഷീണിതരാക്കും. 

മെറ്റബോളിസത്തിൽ പ്രശ്നങ്ങൾ
കലോറിയുടെ അമിത നിയന്ത്രണം നിങ്ങളുടെ മെറ്റബോളിസത്തെ ബാധിക്കും. ഇത് ഭാവിയിൽ ആരോഗ്യകരമായ ഭാരം നിലനിർത്തുന്നതിനെ ബാധിയ്ക്കുന്നു.   

Advertisment

മുടിയുടേയും ചർമ്മത്തിന്റെയും പ്രശ്നങ്ങൾ
ക്രാഷ് ഡയറ്റുകൾ മുടി കൊഴിച്ചിലേയ്ക്കും , നഖം പൊട്ടുന്നതിലേയ്ക്കും പോഷകക്കുറവ് കാരണമുണ്ടാകുന്ന ചർമ്മ പ്രശ്നങ്ങളിലേയ്ക്കും നയിക്കാം.  

മൂഡ് സ്വിംഗ്സ്
ഭക്ഷണക്രമത്തിൽ പെട്ടന്നുണ്ടാകുന്ന മാറ്റം നിങ്ങളുടെ മൂഡിനെ ബാധിക്കാം , ഇത് അസ്വാസ്ഥ്യങ്ങൾക്കും ആശങ്കയ്ക്കും വിഷാദത്തിനും കാരണമാകും. 

സാമൂഹിക ഒറ്റപ്പെടൽ
ഡയറ്റിംഗ് വിവാഹത്തിന് മുമ്പുള്ള ആഘോഷങ്ങളിലും അവസരങ്ങളിലും ഭക്ഷണങ്ങൾ തിരഞ്ഞെടുക്കുന്നതിന് നിങ്ങൾക്ക് പരിധികൾ നിശ്ചയിക്കുന്നു. ഇത് ഉത്കണ്ഠ വർദ്ധിപ്പിക്കും. പെട്ടെന്നുള്ള ഈ സമ്മർദ്ദം നിങ്ങളുടെ മാനസികാരോഗ്യത്തെയും ബോഡി ഇമേജ് പ്രശ്നങ്ങളെയും ബാധിക്കും

താൽക്കാലിക ഫലങ്ങൾ
ക്രാഷ് ഡയറ്റുകൾ പെട്ടെന്ന് ഭാരം കുറയ്ക്കുന്നു, പക്ഷേ ഫലങ്ങൾ നീണ്ടു നിൽക്കില്ല , തിരികെ നിങ്ങൾ നിങ്ങളുടെ ആഹാരശീലങ്ങളിലേയ്ക്ക് മാറിയാൽ വീണ്ടും ഭാരം കൂടാം . ഇത്തരത്തിലുള്ള ഡയറ്റിംഗുകൾ വൈകാരികമായും മാനസികമായും നിങ്ങളെ തളർത്താം  

ക്രാഷ് ഡയറ്റിനു പകരമെന്ത്? 
ക്രാഷ് ഡയറ്റിംഗ് അല്ലാതെ ഈ ആരോഗ്യകരമായ മാർഗങ്ങൾ പരിഗണിക്കാവുന്നതാണ്.

സമീകൃത ആഹാരം
വിവിധ പോഷകങ്ങൾ അടങ്ങിയ ആഹാരക്രമം ശീലമാക്കുക. പഞ്ചസാരയുടെ ഉപയോഗം കുറയ്ക്കുന്നത് നിങ്ങളുടെ ചർമ്മത്തിലും എനർജിയിലും നല്ല മാറ്റം വരുത്തും. സാധാരണ പ്രതിദിനം 2 ടേബിൾസ്പൂൺ പഞ്ചസാര ആണെങ്കിൽ ആദ്യ 10 ദിവസത്തേക്ക് അത് 1.75 ടേബിൾസ്പൂണായി കുറയ്ക്കാം. ക്രമേണ പഞ്ചസാര ഉപഭോഗം കുറച്ചുകൊണ്ടുവരിക. കുറച്ചുനാളത്തേക്ക് പൂർണമായി ഉപേക്ഷിക്കാൻ ആയാൽ അത്രയും നല്ലത്. 


നിത്യേനയുള്ള വ്യായാമം
നിത്യേന ശാരീരികമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് നിങ്ങളുടെ മെറ്റബോളിസത്തെ വർദ്ധിപ്പിക്കുകയും , ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു.  

ജലാംശം നിലനിർത്തുക
 ധാരാളം വെള്ളം കുടിയ്ക്കുന്നത് ശരീരത്തിലെ ജലാംശം നിലനിർത്തുന്നു , ഇത് വിശപ്പ് നിയന്ത്രിക്കാനും കൊഴുപ്പ് കുറയ്ക്കാനും സഹായിക്കുന്നു


പോർഷൻ കൺട്രോൾ
അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാൻ പോർഷൻ കൺട്രോൾ ശീലിക്കുക. അമിതമായ കലോറി നിയന്ത്രിക്കാതെ ഭക്ഷണത്തിന്റെ അളവിൽ ശ്രദ്ധിക്കുക. 


ശ്രദ്ധാപൂർവം ഭക്ഷണം കഴിക്കുക
 നിങ്ങളുടെ ഭക്ഷണം ആസ്വദിച്ചും ശ്രദ്ധിച്ചും  നന്നായി ചവച്ചും കഴിയ്ക്കാൻ പരിശീലിക്കുക.

പ്ലാൻ തയ്യാറാക്കുക
അനാരോഗ്യകരമായ ആഹാരങ്ങൾ ഒഴിവാക്കാൻ ഭക്ഷണങ്ങളുടെയും ലഘുഭക്ഷണങ്ങളുടേയും കാര്യത്തിൽ പ്ലാനിംഗ് ആവശ്യമാണ് .


 പ്രോട്ടീനുകൾ ഉൾപ്പെടുത്തുക
 മുട്ട, ചിക്കൻ, പാലുൽപ്പന്നങ്ങൾ, പയർ, സോയ തുടങ്ങിയ പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ ഉൾപ്പെടുത്തുന്നത് മസിൽ നേടുന്നതിനും അനാവശ്യ കൊഴുപ്പുകൾ നഷ്ടപ്പെടുന്നതിനും സഹായിക്കുന്നു.

“ആത്യന്തികമായി, ശാരീരികമായി മാത്രമല്ല, വൈകാരികമായും മാനസികമായും ഏറ്റവും മികച്ചത് അനുഭവിക്കുക എന്നതാണ് ലക്ഷ്യം. ആരോഗ്യകരവും സുസ്ഥിരവുമായ ശീലങ്ങൾ ക്രാഷ് ഡയറ്റിംഗുമായി ബന്ധപ്പെട്ട അപകടങ്ങളും അസ്വാസ്ഥ്യങ്ങളും ഇല്ലാതെ ശരീരഭാരം നിയന്ത്രിക്കാൻ നിങ്ങളെ സഹായിക്കും," അമ്രീൻ പറഞ്ഞു.

Check out More Lifestyle Articles Here 

Diet

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: