/indian-express-malayalam/media/media_files/O7j1HArY5S0FQnmrPVz7.jpg)
Credit: Freepik
കണ്ണിനു ചുറ്റുമുള്ള കറുത്ത പാടുകൾ പലരെയും അലട്ടുന്ന ചർമ്മപ്രശ്നങ്ങളിലൊന്നാണ്. പലവിധ കാരണങ്ങളാൽ കറുത്ത പാടുകൾ ഉണ്ടാകാറുണ്ട്. വിപണിയിൽ ലഭ്യമായ ചില ഉത്പന്നങ്ങൾ ഇവയ്ക്ക് പരിഹാരം നൽകും. വീട്ടിൽ തയ്യാറാക്കാവുന്ന ചില പാക്കുകളും കണ്ണിനു ചുറ്റുമുള്ള കറുത്ത പാടുകൾ അകറ്റാൻ സഹായിക്കും.
ഓറഞ്ച് ഇത്തരത്തിൽ കണ്ണിനു ചുറ്റുമുള്ള കറുത്ത പാടുകൾ അകറ്റാൻ സഹായിക്കും. വിറ്റാമിൻ സി, ആന്റിഓക്‌സിഡന്റുകൾ, അവശ്യ എണ്ണകൾ എന്നിവയാൽ നിറഞ്ഞിരിക്കുന്ന ഓറഞ്ച് കൊണ്ടുള്ള ഐ പായ്ക്കുകൾ പിഗ്മെന്റേഷൻ നീക്കം ചെയ്യാനും ഡാർക്ക് സർക്കിളുകൾ കുറയ്ക്കാനും സഹായിക്കുന്നു.
പാക്ക് തയ്യാറാക്കുന്ന വിധം
ഓറഞ്ചും തൈരും ഉണ്ടെങ്കിൽ ഈ പാക്ക് വീട്ടിൽ തയ്യാറാക്കാം. ഇതിനായി ഒരു ടേബിൾസ്പൂൺ ഓറഞ്ച് നീരും 2 ടേബിൾസ്പൂൺ തൈരും ഒരു ബൗളിൽ എടുക്കുക. ഇവ രണ്ടും നന്നായി മിക്സ് ചെയ്യുക. അതിനുശേഷം കണ്ണിനു താഴെയായി പുരട്ടുക. 20 മിനിറ്റിനുശേഷം കഴുകി കളയുക. ഒരാഴ്ച തുടർച്ചയായി ഈ പാക്ക് പുരട്ടുക.
ഓറഞ്ചിൽ വിറ്റാമിൻ സി ധാരാളം അടങ്ങിയിട്ടുണ്ട്. സ്കിൻ ടോൺ ഇല്ലാതാക്കാനും കറുത്ത പാടുകൾ അല്ലെങ്കിൽ ഹൈപ്പർപിഗ്മെന്റേഷൻ കുറയ്ക്കാനും വിറ്റാമിൻ സി സഹായിക്കും. ഫ്രീ റാഡിക്കൽ കേടുപാടുകളിൽ നിന്നും അകാല വാർധക്യത്തിൽ നിന്നും ചർമ്മത്തെ സംരക്ഷിക്കുന്ന ആന്റിഓക്‌സിഡന്റുകളും ഓറഞ്ചിൽ അടങ്ങിയിട്ടുണ്ട്. തൈര് ചർമ്മത്തെ ഈർപ്പമുള്ളതാക്കാനും മൃദുവും മിനുസമാർന്നതാക്കാനും സഹായിക്കും. തൈരിന്റെ ബ്ലീച്ചിങ് ഗുണങ്ങൾ കറുത്ത പാടുകൾ മാറ്റി ചർമ്മത്തിന്റെ നിറം മെച്ചപ്പെടുത്താൻ സഹായിക്കുന്നു.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.