/indian-express-malayalam/media/media_files/fSUURrG4KY9RsC8xC5gj.jpg)
Credit: Freepik
നമ്മുടെയൊക്കെ അടുക്കളകളിൽ സുലഭമായ വെളുത്തുള്ളിക്ക് ആരോഗ്യ ഗുണങ്ങൾ ഏറെയുണ്ട്. പ്രതിരോധശേഷി മെച്ചപ്പെടുത്താനും ഹൃദ്രോഗ സാധ്യത കുറയ്ക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും സഹായിക്കുന്നു. വെളുത്തുള്ളി കഴിച്ചാൽ മുഖക്കുരു കുറയുമെന്ന് സോഷ്യൽ മീഡിയയിൽ നിരവധി പേർ പോസ്റ്റ് ചെയ്തിട്ടുണ്ട്.
വെളുത്തുള്ളി ചവച്ച് കഴിക്കുന്നത് മുഖക്കുരു കുറയ്ക്കുമെന്ന് അവകാശപ്പെടാൻ ശാസ്ത്രീയ തെളിവുകളൊന്നുമില്ലെന്ന് ബെംഗളൂരുവിലെ ഡോ.പ്രിയങ്ക കുറി ഇന്ത്യൻ എക്സ്പ്രസ് ഡോട് കോമിനോടു പറഞ്ഞു. ചർമ്മത്തിൽ നേരിട്ട് വെളുത്തുള്ളി പുരട്ടുന്നത് താൻ ശുപാർശ ചെയ്യുന്നില്ലെന്നും അവർ പറഞ്ഞു. മുഖക്കുരു പാടുകളിൽ പച്ച വെളുത്തുള്ളി പുരട്ടുന്നത് കോൺടാക്റ്റ് ഡെർമറ്റൈറ്റിസിനും ചൊറിച്ചിലിനും ഇടയാക്കുമെന്ന് അവർ വ്യക്തമാക്കി.
വെളുത്തുള്ളിയിലെ ഘടകങ്ങളായ അല്ലിസിൻ, തിയോസൾഫിനേറ്റ്സ് എന്നിവയ്ക്ക് ആന്റിമൈക്രോബയൽ, ആന്റി-ഇൻഫ്ലാമേറ്ററി ഗുണങ്ങളുണ്ട്. ഇത് മികച്ച പ്രതിരോധശേഷി ബൂസ്റ്റർ കൂടിയാണ്. ഭക്ഷണത്തിൽ വെളുത്തുള്ളി ഉൾപ്പെടുത്തുന്നത് ശുദ്ധമായ ചർമ്മം നിലനിർത്താൻ സഹായിക്കുന്നു. എങ്കിലും, ദിവസവും കഴിക്കുന്നതിനെതിരെ ഡോ.പ്രിയങ്ക മുന്നറിയിപ്പ് നൽകി. അമിതമായി കഴിക്കുന്നത് നെഞ്ചെരിച്ചിൽ, അസിഡിറ്റി, നിരന്തരമായ വായ്നാറ്റം എന്നിവയിലേക്ക് നയിച്ചേക്കാമെന്ന് അവർ പറഞ്ഞു.
വെളുത്തുള്ളിയുടെ മറ്റു ഗുണങ്ങൾ
വാർധക്യത്തിന്റെ ലക്ഷണങ്ങൾ വൈകിപ്പിക്കുന്നു: പ്രായമാകുന്നതിന്റെ ലക്ഷണങ്ങൾ വൈകിപ്പിക്കാൻ വെളുത്തുള്ളി സഹായിക്കും. ഉറങ്ങുന്നതിനു മുൻപ് ഒരു കഷ്ണം വെളുത്തുള്ളി കഴിക്കുന്നത് അല്ലെങ്കിൽ രാവിലെ വെറും വയറ്റിൽ തേനും നാരങ്ങാ വെള്ളത്തിനുമൊപ്പം വെളുത്തുള്ളി ചേർത്ത് കഴിക്കുന്നത് ചർമ്മത്തിന്റെ ആരോഗ്യവും ഉന്മേഷവും നിലനിർത്തുന്നതിന് വളരെയധികം ഗുണം ചെയ്യും.
ബ്ലാക്ക്ഹെഡ്സ് തടയാൻ സഹായിക്കുന്നു: വെളുത്തുള്ളി കഴിക്കുന്നത് ബ്ലാക്ക്ഹെഡ്സ് തടയാൻ സഹായിക്കുന്നു. ഒരു കഷ്ണം തക്കാളിയും കുറച്ച് വെളുത്തുള്ളി ചതച്ചതും അരച്ച് പേസ്റ്റ് രൂപത്തിലാക്കുക. ഈ മാസ്ക് മുഖത്ത് പുരട്ടുക. 10-15 മിനിറ്റിനുശേഷം കഴുകി കളയുക. സ്ഥിരമായി ഈ മാസ്ക് പുരട്ടുന്നത് ബ്ലാക്ക്ഹെഡ്സ് ഇല്ലാതാക്കാനും, എണ്ണ ഉൽപ്പാദനം നിയന്ത്രിക്കാനും സഹായിക്കും.
മോയിസ്ച്യുറൈസറായി പ്രവർത്തിക്കുന്നു: ചർമ്മസംരക്ഷണ ദിനചര്യയിൽ വെളുത്തുള്ളി ഉൾപ്പെടുത്തുന്നതിന്റെ മറ്റൊരു ഗുണം ചർമ്മത്തിലെ ജലാംശം നിലനിർത്താനുള്ള അതിന്റെ കഴിവാണ്. വരണ്ടതും വിണ്ടുകീറിയതുമായ ചർമ്മത്തെ നന്നാക്കാൻ വെളുത്തുള്ളി സഹായിക്കുന്നു. വെളുത്തുള്ളി പേസ്റ്റ് തേങ്ങാപ്പാലുമായി സംയോജിപ്പിച്ച് ചർമ്മത്തിൽ പുരട്ടുന്നത് നല്ല ഫലങ്ങൾ നൽകും.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.