scorecardresearch

വലിയൊരു ജിമിക്കിയും ചെറിയൊരു പൊട്ടും, താരജാഡകളില്ലാതെ സിംപിൾ ലുക്കിൽ നയൻതാര

ബ്ലൂ കളർ സാരിയായിരുന്നു നയൻതാര ധരിച്ചത്. സാരിയുടെ ബോർഡറിൽ കസവ് വർക്കുകൾ ചെയ്തിരുന്നു. സാരിയിൽ നിറയെ ചെറിയ ഡോട്സിലുള്ള പ്രിന്റുകളായിരുന്നു. സാരിക്ക് ഇണങ്ങുന്ന സ്ലീവ്‌ലെസ് ബ്ലൗസാണ് താരം തിരഞ്ഞെടുത്തത്

ബ്ലൂ കളർ സാരിയായിരുന്നു നയൻതാര ധരിച്ചത്. സാരിയുടെ ബോർഡറിൽ കസവ് വർക്കുകൾ ചെയ്തിരുന്നു. സാരിയിൽ നിറയെ ചെറിയ ഡോട്സിലുള്ള പ്രിന്റുകളായിരുന്നു. സാരിക്ക് ഇണങ്ങുന്ന സ്ലീവ്‌ലെസ് ബ്ലൗസാണ് താരം തിരഞ്ഞെടുത്തത്

author-image
Lifestyle Desk
New Update
Nayanthara

നയൻതാര

സാരിയിൽ ഒരിക്കൽ കൂടി സിംപിൾ ലുക്കിലെത്തി ആരാധക ഹൃദയം കവർന്നിരിക്കുകയാണ് നയൻതാര. സാരിയോട് തനിക്കുള്ള സ്നേഹം നയൻതാര പലപ്പോഴും പ്രകടമാക്കാറുണ്ട്. ഇത്തവണ ഒരു വിവാഹ ചടങ്ങിന് എത്തിയപ്പോഴാണ് താരം സാരിയിൽ സിംപിൾ ലുക്കിലെത്തിയത്. ഭർത്താവ് വിഘ്നേഷ് ശിവനും മക്കൾക്കുമൊപ്പമാണ് നടി വിവാഹത്തിനെത്തിയത്

Advertisment

ബ്ലൂ കളർ സാരിയായിരുന്നു നയൻതാര ധരിച്ചത്. സാരിയുടെ ബോർഡറിൽ കസവ് വർക്കുകൾ ചെയ്തിരുന്നു. സാരിയിൽ നിറയെ ചെറിയ ഡോട്സിലുള്ള പ്രിന്റുകളായിരുന്നു. സാരിക്ക് ഇണങ്ങുന്ന സ്ലീവ്‌ലെസ് ബ്ലൗസാണ് താരം തിരഞ്ഞെടുത്തത്. 

സാരിക്കൊപ്പം നയൻതാര വലിയൊരു കമ്മലും വളകളും മാത്രമാണ് അണിഞ്ഞത്. മേക്കപ്പും സിംപിളായിരുന്നു. നെറ്റിയിലെ ചെറിയ പൊട്ട് താരത്തിന്റെ ലുക്കിന് ഇണങ്ങുന്നതായിരുന്നു. ഒരു വശത്തേക്ക് കെട്ടിയ രീതിയിലായിരുന്നു ഹെയർ സ്റ്റൈൽ ചെയ്തത്. 

വിവാഹത്തിന് നയൻതാര എത്തിയപ്പോഴുള്ള വീഡിയോയും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലാണ്. അന്നപൂരണി: ദ ഗോഡസ് ഓഫ് ഫുഡ് ആണ് ഒടുവിൽ തിയേറ്ററിലെത്തിയ നയൻതാര ചിത്രം. ടെസ്റ്റ്, മണ്ണങ്ങാട്ടി സിൻസ് 1960 എന്നിവയാണ് റിലീസ് കാത്തിരിക്കുന്ന മറ്റുചിത്രങ്ങൾ. 

Read More

Advertisment
Nayanthara

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: