ലോകത്തെ ഏറ്റവും ഉയരം കുറഞ്ഞ ദമ്പതികളെ പരിചയപ്പെടാം
ലോകത്തിലെ ഏറ്റവും ഉയരം കുറഞ്ഞ ദമ്പതികൾ എന്ന റെക്കോർഡ് നേടിയിരിക്കുകയാണ് ബ്രസീൽ സ്വദേശികളായ പൗലോ ഗബ്രിയേലും കറ്റ്യൂസിയ ലീയും
31 കാരനായ പൗലോയും 28 കാരിയായ കറ്റ്യൂസിയയും 2006ൽ ഓൺലൈനിലൂടെയാണ് പരിചയപ്പെടുന്നത്
പിന്നീട് ഇരുവരും പ്രണയത്തിലാവുകയായിരുന്നു. നാലു വർഷത്തെ പ്രണയത്തിനുശേഷം 2016 ൽ വിവാഹിതരായി
ഇപ്പോൾ ലോകത്തിലെ ഏറ്റവും ഉയരം കുറഞ്ഞ ദമ്പതികൾ എന്ന ഗിന്നസ് ലോക റെക്കോർഡ് ഔദ്യോഗികമായി നേടിയിരിക്കുകയാണ്
35.54 ഇഞ്ചാണ് പൗലോയുടെ ഉയരം. കറ്റ്യൂസിയയുടെ ഉയരം 35.88 ഇഞ്ചും
സർക്കാർ ജോലിക്കാരനാണ് പൗലോ. കറ്റ്യൂസിയ ബ്യൂട്ടി സലൂൺ ഉടമയാണ്
ഇരുവരുടെയും പ്രണയകഥ സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്