/indian-express-malayalam/media/media_files/gnMp2awImllVRf6eT0m7.jpeg)
ലക്ഷ്മി റായ്
നടിയും മോഡലുമായ ലക്ഷ്മി റായിയെ മറന്നിട്ടുണ്ടാകില്ല. ഏറെക്കാലത്തിനു ശേഷം മലയാള സിനിമയിലേയ്ക്ക് ചേക്കേറിയിരിക്കുകയാണ് താരം. ക്രൈം ത്രില്ലറായ 'ഡിഎൻഎ' എന്ന സിനിമ ജൂൺ 14 നാണ് റിലീസായത്. സിനിമയോടൊപ്പം തന്നെ മോഡലിങ് രംഗത്തും തിളങ്ങുന്ന ലക്ഷ്മിയുടെ സാരി ലുക്കിലുള്ള ചിത്രങ്ങൾ ഏറെ ശ്രദ്ധേയമാണ്.
കറുപ്പ് നിറത്തിലുള്ള ലീഫ് പ്രിൻ്റ് സാരിയുടുത്തുള്ള തൻ്റെ ചിത്രങ്ങളാണ് താരം തൻ്റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവെച്ചിരിക്കുന്നത്.
സാധാരണ മോഡേൺ ഔട്ട്ഫിറ്റുകൾ തിരഞ്ഞെടുക്കുന്ന താരത്തിൻ്റെ ട്രെഡീഷണൽ സാരിയിലുള്ള ഈ ലുക്ക് ആരാധകർ ഏറ്റെുത്തു കഴിഞ്ഞു.
പുതിയ സിനിമയുടെ ഭാഗമായി സംഘടിപ്പിക്കപ്പെട്ട പരിപാടിയലാണ് സാരിയിൽ ലക്ഷ്മി റായ് എത്തിയത്.
ന്യൂഡ് മേക്കപ്പും, അഴിച്ചിട്ട മുടിയും, സിൽവർ അക്സസറികളുമാണ് സാരിക്കൊപ്പം തിരഞ്ഞെടുത്തിരിക്കുന്നത്.
'നിങ്ങളുടെ സൗന്ദര്യമാണ് ജീവിതത്തിൻ്റെ സൗന്ദര്യം' എന്നാണ് ചിത്രങ്ങൾക്കു ക്യാപ്ഷൻ നൽകിയിരിക്കുന്നത്.
സാരിയിൽ ഏറെ സുന്ദരിയായിരിക്കുന്നു എന്ന തരത്തിലുള്ള ധാരാളം കമൻ്റുകൾ ആരാധകർ പങ്കുവെച്ചിട്ടുണ്ട്.
Read More
- ലോകത്തെ ഏറ്റവും ഉയരം കുറഞ്ഞ ദമ്പതികളെ പരിചയപ്പെടാം
- ഗസലുകളിൽ കേട്ടു മറന്ന നായികയെപ്പോൽ സൽവാറണിഞ്ഞ് പാർവതി തിരുവോത്ത്
- നോക്കിയിരുന്നു പോവും, എന്തൊരു ഭംഗി; സാരിയിൽ മനോഹരിയായി നവ്യ നായർ
- 22-ാം വയസിൽ നൽകിയ പ്രണയലേഖനം ഗൗണിൽ, അനന്തിനോടുള്ള സ്നേഹം വാക്കുകളിലൊതുക്കാതെ രാധിക
- ഒരാഴ്ച്ച കൊണ്ട് വയറു കുറയ്ക്കാം, പാർവതി കൃഷ്ണ പരിചയപ്പെടുത്തുന്ന ടിപ് ഇതാണ്
- ഐവറി ലെയ്സ് ഔട്ട്ഫിറ്റിൽ ഗ്ലാമറസായി മാളവിക മോഹനൻ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.