/indian-express-malayalam/media/media_files/BS6GijGSIn7VmBISa6cq.jpg)
Credit: Instagram
ലോകം ഉറ്റു നോക്കുന്ന ഒന്നാണ് അനന്ത് അംബാനി- രാധിക മെർച്ചന്റ് വിവാഹം. പ്രീ വെഡ്ഡിങ് ആഘോഷങ്ങൾ ഇറ്റലിയിൽ അടുത്തിടെ നടന്നിരുന്നു. ബോളിവുഡിലേയും ഹോളിവുഡിലേയും താര നിരയാണ് ആഘോഷത്തിൽ പങ്കെടുക്കാൻ എത്തിയത്. വളരെ കുറച്ച് ചിത്രങ്ങൾ മാത്രമാണ് ചടങ്ങുകളിൽ നിന്നും സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. അതിൽ തന്നെ അംബാനി കുടുംബത്തിന്റെ വ്യത്യസ്ത വസ്ത്ര കളക്ഷനാണ് ഏറെ ചർച്ചാ വിഷയമാകുന്നത്.
വധുവായ രാധിക മെർച്ചന്റിന്റെ സിൻഡ്രെല്ല ഗൗണും ടൈറ്റാനിക് മോഡൽ ബ്ലൂ ഡയമണ്ട് നെക്ലെസും ഫാഷൻ പ്രേമികളുടെ ഇഷ്ടം നേടിയിരുന്നു. ഇപ്പോഴിതാ രാധികയുടെ മറ്റൊരു ഗൗണാണ് ചർച്ചാവിഷയമാകുന്നത്. അനന്തിനെയും രാധികയെയും സംബന്ധിച്ച് ഏറ്റവും പ്രാധാന്യമുള്ളതാണ് ഈ ഗൗൺ.
ഇരുപത്തി രണ്ടാമത്തെ വയസ്സിൽ അനന്ത് നൽകിയ പ്രേമലേഖനം തന്റെ ബ്ലാക്ക് ആൻഡ് വൈറ്റ് ഷിഫോൺ ഗൗണിൽ പ്രിന്റ് ചെയ്തിരിക്കുകയാണ് രാധിക. 'എന്റെ പിറന്നാളിന്, ഞാൻ അവന് എന്താണ് എന്ന് വ്യക്തമാക്കി കൊണ്ട് എഴുതിയ പ്രേമലേഖനമാണിത്. അത് എന്നും നിലനിൽക്കണം. ഇതായിരുന്നു ഞങ്ങളുടെ പ്രണയമെന്ന് എന്റെ കുട്ടികളെയും, പേരക്കുട്ടികളെയും ചൂണ്ടിക്കാണിക്കണം' എന്നാണ് രാധിക തന്റെ ഗൗണിനെക്കുറിച്ച് വോഗ് മാഗസിനോടു പറഞ്ഞിരിക്കുന്നത്.
കാറ്റി പെറി ഉൾപ്പെടെ നിരവധി ഹോളിവുഡ് താരങ്ങളുടെ പരിപാടികൾ അരങ്ങേറിയ തന്റെ പ്രീ വെഡ്ഡിങ് ആഘോഷങ്ങളെക്കുറിച്ച് ആദ്യമായാണ് രാധിക തുറന്നു സംസാരിക്കുന്നത്. കറുത്ത നിറത്തിലുള്ള ഗൗണിൽ വെള്ള ഷിഫോൺ കൂടി ചേർത്താണ് സ്റ്റൈൽ ചെയ്തിരിക്കുന്നത്. ഈ ഷിഫോൺ മെറ്റീരിയലിലാണ് നീണ്ട പ്രണയലേഖനം രാധിക ആലേഖനം ചെയ്തിരിക്കുന്നത്.
ഏറെ നാളത്തെ പ്രണയത്തിനൊടുവിൽ ജൂലൈ പന്ത്രണ്ടിനാണ് ഇരുവരും വിവാഹിതരാകുന്നത്.
Read More
- ഒരാഴ്ച്ച കൊണ്ട് വയറു കുറയ്ക്കാം, പാർവതി കൃഷ്ണ പരിചയപ്പെടുത്തുന്ന ടിപ് ഇതാണ്
- ഐവറി ലെയ്സ് ഔട്ട്ഫിറ്റിൽ ഗ്ലാമറസായി മാളവിക മോഹനൻ
- സബ്യസാചി സ്യൂട്ടിൽ വ്യത്യസ്ത ഫാഷൻ ട്രെൻഡുമായി ആലിയ ഭട്ട്
- 90 കിലോയിൽനിന്ന് 72 ലേക്ക്, 'ചന്തു ചാമ്പ്യനാകാൻ' നടത്തിയത് കഠിനപരിശ്രമം; മേക്കോവർ വീഡിയോയിൽ അതിശയിപ്പിച്ച് കാർത്തിക് ആര്യൻ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.