scorecardresearch

വിവാഹ റിസപ്ഷന് പിങ്ക് സാരിയിൽ സുന്ദരിയായി അർജുന്റെ മകൾ ഐശ്വര്യ

ചെന്നൈയിലെ ലീല പാലസിലായിരുന്നു വിവാഹ റിസപ്ഷൻ നടന്നത്. സിനിമാ താരങ്ങളും രാഷ്ട്രീയ നേതാക്കളും മറ്റു പ്രമുഖരും വിവാഹ റിസപ്ഷനെത്തി

ചെന്നൈയിലെ ലീല പാലസിലായിരുന്നു വിവാഹ റിസപ്ഷൻ നടന്നത്. സിനിമാ താരങ്ങളും രാഷ്ട്രീയ നേതാക്കളും മറ്റു പ്രമുഖരും വിവാഹ റിസപ്ഷനെത്തി

author-image
Lifestyle Desk
New Update
Aishwarya Arjun Wedding

ഐശ്വര്യ അർജുന്റെ വിവാഹ റിസപ്ഷൻ

നടൻ അർജുൻ സർജയുടെയും മുൻകാല നടി നിവേദിതയുടെയും മകൾ ഐശ്വര്യ അർജുൻ അടുത്തിടെയാണ് വിവാഹിതയായത്. നടനും സംവിധായകനുമായ തമ്പി രാമയ്യയുടെ മകൻ ഉമാപതി രാമയ്യയാണ് ഐശ്വര്യയെ വിവാഹം ചെയ്തത്. 

Advertisment

actress

ചെന്നൈയിലെ ഹനുമാൻ ക്ഷേത്രത്തിലായിരുന്നു വിവാഹ ചടങ്ങുകൾ. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. ചെന്നൈയിലെ ലീല പാലസിലായിരുന്നു വിവാഹ റിസപ്ഷൻ നടന്നത്. സിനിമാ താരങ്ങളും രാഷ്ട്രീയ നേതാക്കളും മറ്റു പ്രമുഖരും വിവാഹ റിസപ്ഷനെത്തി. 

actress

Advertisment

ഡിസൈനർമാരായ ഫാൽഗുനി ഷെയ്ൻ പീകോക്ക് ബ്രാൻഡിന്റെ പിങ്ക് സാരിയാണ് റിസപ്ഷനായി ഐശ്വര്യ തിരഞ്ഞെടുത്തത്. സാരിയിൽ നിറയെ സീക്വിൻ വർക്കുകൾ നിറഞ്ഞതായിരുന്നു. 

actress

സ്ലീവ്‌ലെസ് ബ്ലൗസാണ് സാരിക്കൊപ്പം ഐശ്വര്യ ധരിച്ചത്. ഇതിലും നിറയെ വർക്കുകളുണ്ടായിരുന്നു. സാരിക്ക് ഇണങ്ങുന്ന ഡയമണ്ട് കമ്മലുകളും നെക്ലേസും വളകളും മോതിരങ്ങളും ഐശ്വര്യ അണിഞ്ഞിരുന്നു. 

actress

രജനീകാന്ത്, തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ, ജാക്കി ഷെറഫ്, വിജയ് സേതുപതി, പ്രഭുദേവ, ലോകേഷ് കനരാജ് തുടങ്ങി വലിയ പ്രമുഖരുടെ ഒരു നിരതന്നെ റിസപ്ഷന് എത്തിയിരുന്നു.

Read More

Actress

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: