/indian-express-malayalam/media/media_files/9XkHRij0P38rFvfJdNg9.jpg)
ശാലിനിയും മകളും
വിവാഹത്തോടെ അഭിനയത്തിൽനിന്ന് വിട്ടുനിൽക്കുകയാണെങ്കിലും ശാലിനിക്ക് ഇന്നും വലിയൊരു ആരാധക കൂട്ടം തന്നെയുണ്ട്. പൊതുവിടങ്ങളിലും പരിപാടികളും ശാലിനി പങ്കെടുക്കാൻ എത്തിയാലുള്ള ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലാണ്. ശാലിനിയെ പോലെ തന്നെ മകൾ അനൗഷ്കയും ആരാധകർക്ക് പ്രിയപ്പെട്ട താരമാണ്.
അടുത്തിടെ നടൻ അർജുന്റെ മകൾ ഐശ്വര്യയുടെ വിവാഹ റിസപ്ഷനിൽ പങ്കെടുക്കാൻ ശാലിനിയും മകളും എത്തിയിരുന്നു. സ്റ്റണ്ണിങ് ലുക്കിലായിരുന്നു ഇരുവരും. ബ്ലാക്ക് സീക്വൻസ് ബ്ലൗസും ധോത്തി സ്റ്റൈൽ പാന്റ്സുമായിരുന്നു അനൗഷ്കയുടെ വേഷം. റെഡ് ഫ്ലോറൽ നൈറ-കട് അനാക്കർലി സെറ്റായിരുന്നു ശാലിനി ധരിച്ചത്. അമ്മയും മകളും സ്റ്റണ്ണിങ് ലുക്കിലാണെന്നാണ് ആരാധക കമന്റുകൾ.
നടൻ അർജുൻ സർജയുടെയും മുൻകാല നടി നിവേദിതയുടെയും മകൾ ഐശ്വര്യ അർജുൻ അടുത്തിടെയാണ് വിവാഹിതയായത്. നടനും സംവിധായകനുമായ തമ്പി രാമയ്യയുടെ മകൻ ഉമാപതി രാമയ്യയാണ് ഐശ്വര്യയെ വിവാഹം ചെയ്തത്. ചെന്നൈയിലെ ഹനുമാൻ ക്ഷേത്രത്തിലായിരുന്നു വിവാഹ ചടങ്ങുകൾ. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്.
ചെന്നൈയിലെ ലീല പാലസിലായിരുന്നു വിവാഹ റിസപ്ഷൻ നടന്നത്. രജനീകാന്ത്, തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ, ജാക്കി ഷെറഫ്, വിജയ് സേതുപതി, പ്രഭുദേവ, ലോകേഷ് കനരാജ് തുടങ്ങി വലിയ പ്രമുഖരുടെ ഒരു നിരതന്നെ റിസപ്ഷന് എത്തിയിരുന്നു.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.