/indian-express-malayalam/media/media_files/uploads/2017/04/loveromantic-books_759_think-stock.jpg)
ജീവിതത്തിൽ സുഖ ദുഖങ്ങൾ പങ്കിടാനും ഒപ്പം നടക്കാനും ഒരു പങ്കാളിയെയോ പ്രണയിതാവിനെയോ ആഗ്രഹിക്കാത്തവർ വിരളമായിരിക്കും. അർത്ഥവത്തായ ഒരു ബന്ധത്തിനായുള്ള കാത്തിരിപ്പിലാണോ നിങ്ങൾ? ശരിയായ പ്രണയം കണ്ടെത്താനാവാതെ വിഷമിക്കുകയാണോ? എങ്കിൽ നിങ്ങളുടെ ഡേറ്റിംഗ് മികച്ചതാക്കാൻ ഡേറ്റിംഗ് പരിശീലകയായ ടാലിയ കോറൻ പറയുന്ന ഈ നുറുങ്ങുകൾ പരിചയപ്പെടൂ.
നിങ്ങളാഗ്രഹിക്കുന്ന പ്രണയം തിരയുക
ഒരു ബന്ധം ആഗ്രഹിക്കുന്നതിൽ നിരാശാജനകമായതോ വിചിത്രമായതോ ആയി ഒന്നുമില്ല. ഒരു പങ്കാളിയെ കണ്ടെത്താൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, സങ്കോചമില്ലാതെ അതിനായി ശ്രമിക്കുക. നിങ്ങളുടെ ജീവിതത്തിൽ അതിനുള്ള ഇടം സൃഷ്ടിക്കുക. ശരിക്കും എന്താണ് വേണ്ടത് എന്ന കാര്യത്തിൽ നിങ്ങൾക്ക് നിങ്ങളോട് തന്നെ സത്യസന്ധത പുലർത്താൻ കഴിയും.
ആത്മാഭിമാനവും ആത്മവിശ്വാസവും മെച്ചപ്പെടുത്തുക
നിങ്ങൾക്ക് ഒരു പങ്കാളി ഉണ്ടെങ്കിലും ഇല്ലെങ്കിലും, നിങ്ങൾ നിങ്ങളുടെ ജീവിതത്തിൽ കൂടുതൽ വിലമതിക്കുന്നത് വലിയ ജീവിത സംതൃപ്തി നൽകുന്ന കാര്യമാണ്. ഒരു പങ്കാളി ഉണ്ടായിരിക്കുക എന്നത് ജീവിതത്തിന്റെ മറ്റൊരു ഘട്ടമാണെന്നും സന്തോഷത്തിന്റെ ഏക ഉറവിടമല്ലെന്നും മനസ്സിലാക്കുനക. നിങ്ങളുടെ ആത്മവിശ്വാസമാണ് അനിഷേധ്യമായ രീതിയിൽ നിങ്ങൾക്ക് ആകർഷകത്വം സമ്മാനിക്കുന്നത്.
ഡേറ്റിനു പോവുക
യഥാർത്ഥ ജീവിതത്തിൽ കണ്ടുമുട്ടുന്നവരുമായോ ഡേറ്റിംഗ് ആപ്പുകളിൽ നിന്നു കണ്ടുമുട്ടുന്ന ആളുകളോ ആവട്ടെ. ഇരുവർക്കും സമാന അഭിരുചികൾ ഉണ്ടെങ്കിൽ ഡേറ്റിംഗിനു പോവുക.
മുൻവിധി വേണ്ട, തുറന്ന മനസ്സോടെ സമീപിക്കുക
പോരായ്മകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനൊപ്പം തന്നെ ഓരോ വ്യക്തിയുടെയും പോസിറ്റീവുകളും മനസ്സിലാക്കാൻ ശ്രമിക്കുത. "എല്ലാവരും നിങ്ങളെ നിയന്ത്രിക്കാൻ ശ്രമിക്കുന്ന, മാനിപുലേറ്റീവ് ചെയ്യുന്ന നാർസിസിസ്റ്റുകളല്ല" എന്ന് മനസ്സിലാക്കാൻ തുറന്ന സംസാരങ്ങൾ സഹായിക്കും. മുൻ ധാരണകൾ ഉപേക്ഷിക്കുക. തുറന്ന മനസ്സോടെയുള്ള സമീപനം അതിശയകരമായ ഒരു കണക്ഷനു വഴിയൊരുക്കിയേക്കാം. ആരും പൂർണരല്ലെന്ന് അംഗീകരിക്കുകയും തുറന്ന മനസ്സുള്ളവരായിരിക്കുകയും ചെയ്യുക.
നിങ്ങളുടെ നിലവാരം ഉയർത്തുക, അമിത പ്രതീക്ഷകൾ വേണ്ട
പ്രണയം തേടുമ്പോൾ പലരും ഉയർന്ന പ്രതീക്ഷകൾ വച്ചുപുലർത്തുന്നു. ഇത് നിരാശയിലേക്ക് നയിക്കും. അമിത പ്രതീക്ഷകൾ ഉപേക്ഷിക്കാനും റിയൽ ആയി പെരുമാറാനുമാണ് ടാലിയ കോറൻ ഉപദേശിക്കുന്നത്. ഹൈ സ്റ്റാൻഡേർഡ് സൂക്ഷിക്കുന്നത് പൊരുത്തപ്പെടാത്ത കാര്യത്തിൽ നിന്നും പെട്ടെന്ന് മൂവ് ഓൺ ചെയ്യാൻ നിങ്ങളെ സഹായിക്കും.
ഡേറ്റിംഗ് രസകരമാക്കുക
ഡേറ്റിംഗ് രസകരമാക്കാൻ ശ്രമിക്കുക.
അമിതമായി ചിന്തിക്കുന്ന ശീലം ഒഴിവാക്കുക
അമിതമായി ചിന്തിക്കരുത്. ഡേറ്റിംഗിനെ പോസിറ്റീവായി കാണുക. തിരസ്കരിക്കപ്പെടാനുള്ള സാധ്യതകളുമുണ്ടെന്ന് യാഥാർത്ഥ്യ ബുദ്ധിയോടെ മനസ്സിലാക്കുക.
നംറോവാണിയിലെ റിലേഷൻഷിപ്പ് കോച്ച് സിദ്ധാർത്ഥ് എസ് കുമാർ പറയുന്നത്, ഒരു പ്രണയിതാവിനെ തിരയാൻ തുടങ്ങും മുൻപ് സ്വന്തം അതിരുകൾ, മൂല്യങ്ങൾ, ആഗ്രഹങ്ങൾ എന്നിവയെക്കുറിച്ച് കൃത്യമായി മനസ്സിലാക്കുക എന്നതാണ്. "നിങ്ങളുമായി പൊരുത്തപ്പെടുന്ന പങ്കാളികളോട് സുതാര്യത കാണിക്കുമ്പോൾ അതവരെ ആകർഷിക്കും. കൂടാതെ, നിങ്ങളുടെ വികാരങ്ങളും പ്രതീക്ഷകളും സത്യസന്ധമായി പ്രകടിപ്പിക്കുക. മറ്റുള്ളവർ നിങ്ങളുടെ മനസ്സ് വായിക്കുമെന്ന് പ്രതീക്ഷിക്കരുത്."
Read More Relationship Articles Here
- സംതൃപ്തമായ ലൈംഗികജീവിതം ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ പുരുഷന്മാർ ഇക്കാര്യത്തിനായി സമയം കണ്ടെത്തണം
- കപ്പിൾസ് തെറാപ്പി; ദാമ്പത്യത്തിൽ എങ്ങനെ മാറ്റം കൊണ്ടുവരും?
- സ്നേഹത്തോടെ ആലിംഗനം ചെയ്യൂ; സന്തോഷവും ആരോഗ്യവും വർധിപ്പിക്കൂ
- വർഷങ്ങൾ നീണ്ട ദാമ്പത്യങ്ങളും ഒടുവിൽ വേർപിരിയുന്നു; എന്താണ് കാരണം?
- ബന്ധങ്ങളിൽ ടീസിംഗ് അത്യാവശ്യമാണോ?
- ബന്ധങ്ങൾ ആരോഗ്യകരമാകണോ? ഈ 5 ബൗണ്ടറികൾ മറികടക്കരുത്
- സിങ്ക് ആവുന്നില്ലേ? എങ്ങനെ മൂവ് ഓൺ ചെയ്യാം?
- സെക്സ് നിർത്തിയാൽ ശരീരത്തിൽ സംഭവിക്കുന്നതെന്ത്?
- നിങ്ങളുടെ പങ്കാളിക്ക് സെക്സില് താല്പര്യം കുറയുന്നോ? കാരണം ഇതായിരിക്കാം
- 20കൾ മുതൽ 50കൾ വരെ: സെക്സ് ശരീരത്തിനു ഗുണകരമാവുന്നതെങ്ങനെ?
- എന്താണ് ബന്ധങ്ങളിൽ വിള്ളൽ വീഴ്ത്തുന്ന മൈക്രോ ചീറ്റിംഗ്?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.