scorecardresearch

ആലപ്പുഴക്കാർക്കെന്താ മെറ്റ് ഗാലയിൽ കാര്യം!

ഈ വർഷത്തെ മെറ്റ് ഗാല മെയ് 5ന് ന്യൂയോർക്കിൽ നടന്നു. ഹോളിവുഡിലെയും ബോളിവുഡിലെയും നിരവധി താരങ്ങളുടെ സജീവ പങ്കാളിത്തം ഉണ്ടായിരുന്നു

ഈ വർഷത്തെ മെറ്റ് ഗാല മെയ് 5ന് ന്യൂയോർക്കിൽ നടന്നു. ഹോളിവുഡിലെയും ബോളിവുഡിലെയും നിരവധി താരങ്ങളുടെ സജീവ പങ്കാളിത്തം ഉണ്ടായിരുന്നു

author-image
Lifestyle Desk
New Update
Metgala Red Carpet Kerala

മെറ്റ് ഗാല കാർപ്പറ്റ് 2025 | ചിത്രം :കേരള ടൂറിസം ഇൻസ്റ്റഗ്രാം

ന്യൂയോർക്കിൽ മെയ് 5ന് നടന്ന മെറ്റ് ഗാലയും കേരളവുമായി അഭേദ്യ ബന്ധമുണ്ട്. ഹോളിവുഡിലെയും ബോളിവുഡിലെയും നിരവധി താരങ്ങൾ പങ്കെടുക്കുന്ന ഏറ്റവും വലിയ ഫാഷൻ ഉത്സവം തന്നെയാണ് മെറ്റ് ഗാല. വസ്ത്രധാരണം ഒരു കലയായി മാറുന്ന ഇടം എന്നാണ് ഏവരും മെറ്റ് ഗാലയെ വിശേഷിപ്പിക്കുന്നത്. 

Advertisment

ബോളിവുഡിൻ്റെ  സൂപ്പർസ്റ്റാർ ഷാരൂഖ് ഖാൻ്റെ ഔട്ട്ഫിറ്റിലൂടെ സബ്യസാചിയും, അമ്മായാകാൻ ഒരുങ്ങുന്ന കിയാര അദ്വാനിയുടെ ഔട്ട്ഫിറ്റിലൂടെ ഗൗരവ് ഗുപ്തയും ഇത്തവണ ഇന്ത്യയുടെ വസ്ത്ര വൈവിധ്യത്തെ പ്രതിനിധീകരിച്ച് മെറ്റ് ഗാലയിൽ അരങ്ങേറ്റം കുറിച്ചിരുന്നു. ലോകമെമ്പാടുമുള്ള താരങ്ങൾ നിരന്ന ഫാഷൻ്റെ ഏറ്റവും വലിയ രാത്രിയിൽ അവരുടെ ഔട്ട്ഫിറ്റുകളോട് കിടപിടിക്കുന്നതായിരുന്നു മെറ്റ് ഗാല കാർപ്പറ്റ്. 

മെറ്റ് ഗാലയിലെ കേരളത്തിൻ്റെ പ്രാതിനിധ്യമാണ് നീണ്ടു നിവർന്നു കിടക്കുന്ന ആ നീല പരവതാനി. കേരളത്തിൽ നിന്നുള്ള ശിവൻ സന്തോഷും നിമിഷ ശ്രീനിവാസും ചേർന്നു സ്ഥാപിച്ച ആലപ്പുഴ ജില്ലയിലെ നെയ്ത്ത്  ഹോംസ് എന്ന ബ്രാൻഡാണ് ഇത് ഒരുക്കിയത്. ഇതാദ്യമായല്ല ആലപ്പുഴയിൽ നിന്നും കാർപ്പറ്റ് മെറ്റ് ഗാലയിൽ എത്തുന്നത്. തുടർച്ചയായി 2022, 2023 എന്നീ വർഷങ്ങളിലും നെയ്ത്ത് ഹോംസിൻ്റെ മാതൃ കമ്പനിയായ എക്സ്ട്രാവീവ് മെറ്റ് ഗാലയ്ക്കായി കാർപ്പറ്റ് നെയ്തെടുത്തിട്ടുണ്ട്.

Advertisment

480 ആളുകൾ ഏകദേശം 90 ദിവസത്തോളമാണ് കാർപെറ്റ് നിർമാണത്തിനായി പ്രവർത്തിച്ചത്. 57 റോളുകളിലായി 6840 ചതുരശ്ര മീറ്ററിലാണ് ഇത്തവണത്തെ കാർപെറ്റ് ഒരുക്കിയിരിക്കുന്നത് എന്ന് ശിവൻ സന്തോഷ് ഇന്ത്യൻ എക്സപ്രസിനോട് പറഞ്ഞു.  ബേസ് കാർപ്പറ്റ് ആലപ്പുഴയിൽ നിർമ്മിച്ചത്. അതിലെ എംബ്രോയിഡറികൾ ന്യൂയോർക്കിലെ കലാകാരൻമാരാണ് വരച്ചിരിക്കുന്നത്. 

മെറ്റ് ഗാലയിൽ മാത്രമല്ല വൈറ്റ് ഹൗസിലും, ബക്കിങ്ങ്ഹാം കൊട്ടാരത്തിലും അടക്കം നെയ്ത്തിൻ്റെ കാർപ്പറ്റ് സ്ഥാനം പിടിച്ചിട്ടുണ്ട്. 

"പ്രശസ്ത സിനിമാതാരം ഷാരൂഖ് ഖാൻ മെറ്റ് ഗാല 2025 വേദിയിൽ പങ്കെടുത്ത ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വലിയ തരംഗം സൃഷ്ടിക്കുമ്പോൾ മെറ്റ് ഗാലയിലെ കേരളത്തിൻ്റെ പങ്കാളിത്തം അടയാളപ്പെടുത്താൻ വേണ്ടിയാണീ കുറിപ്പ്.  ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഫാഷൻ ഇവൻ്റുകളിലൊന്നായ മെറ്റ്ഗാല 2025 വേദിയിൽ പാകിയിരിക്കുന്ന കടുംനീല നിറത്തിൽ ഡിസൈനോടുകൂടിയുള്ള അതിമനോഹരമായ കാർപ്പറ്റ് നിർമ്മിച്ചിരിക്കുന്നത് നമ്മുടെ കേരളത്തിൽ നിന്നുള്ള സംരംഭമായ 'നെയ്ത്ത് - എക്സ്ട്രാവീവ്’ആണ്. 57 റോളുകളായി ഏകദേശം 6840 ചതുരശ്ര മീറ്റർ കാർപ്പറ്റാണ് മെറ്റ്ഗാല 2025നായി ആലപ്പുഴയിൽ നിന്നുള്ള കമ്പനി നിർമ്മിച്ചുനൽകിയത്. 

ലോകത്തിലെ തന്നെ അതിപ്രശസ്തരായ ഡിസൈനർമാരുമായി സഹകരിച്ചുകൊണ്ട് അതിപ്രശസ്തരായ സെലിബ്രിറ്റികൾ പങ്കെടുക്കുന്ന മെറ്റ്ഗാല ഫാഷൻ ഇവൻ്റ് ഓരോ വർഷവും ഓരോ പ്രമേയത്തെ അടിസ്ഥാനമാക്കിയാണ് സംഘടിപ്പിക്കുക. “Superfine: Tailoring Black Style,” എന്ന പ്രമേയത്തിൽ സംഘടിപ്പിച്ച ഈ വർഷത്തെ മെറ്റ്ഗാല ഇവൻ്റിൽ ഇതിനേക്കാൾ പ്രമേയത്തോട് നീതിപുലർത്തുന്ന കാർപ്പറ്റുകൾ ഒരുക്കാനാകില്ലെന്ന് തന്നെ പറയാം. 480 തൊഴിലാളികൾ 90 ദിവസം കൊണ്ട് നെയ്തെടുത്ത കാർപെറ്റുകൾ ലോകത്തിൻ്റെയാകെ മനംകവർന്നുവെന്നതിൽ സംശയമില്ല. വൂൾ കാർപ്പറ്റുകളിൽ നിന്ന് മാറിയതിനു ശേഷം ഇത്തവണയും സൈസിൽ ഫാബ്രിക്സാണ് കാർപ്പറ്റ് നിർമ്മാണത്തിനായി ഉപയോഗിച്ചിരിക്കുന്നത്. 2022ലും 2023ലും മെറ്റ്ഗാല ഇവൻ്റിനായി എക്സ്ട്രാവീവ്സ് കാർപ്പറ്റുകൾ നിർമ്മിച്ചുനൽകിയിരുന്നു. ബക്കിങ്ങ്ഹാം കൊട്ടാരത്തിലും വൈറ്റ് ഹൗസിലുമടക്കം കാർപ്പറ്റുകൾ  വിതരണം ചെയ്തിട്ടുള്ള നെയ്ത്ത് എക്സ്ട്രാവീവ്സ് തുടർച്ചയായ നേട്ടങ്ങളിലൂടെ കേരളത്തിൻ്റെ ടെക്സ്റ്റൈൽ പെരുമ ലോകമാകെ രേഖപ്പെടുത്തുകയാണ്.'' എന്ന് മെറ്റ് ഗാല ചിത്രം പങ്കുവച്ചു കൊണ്ട് മന്ത്രി പി രാജീവ് ഫെയ്സ് ബുക്കിൽ കുറിക്കുകയുണ്ടായി.

Read More

Fashion Fashion Trends Kerala

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: