/indian-express-malayalam/media/media_files/1gjKj6ZtRQPAo1bQd99q.jpg)
പ്രണയിതാക്കൾ തങ്ങളുടെ ഇഷ്ടവും അടുപ്പവും ഒരു ചുംബനത്തിലൂടെ ഈ ദിവസം പരസ്പരം പങ്കുവയ്ക്കുന്നു. (Photo Source: Pixabay)
Happy Kiss Day 2024 Best Wishes: വാലന്റൈൻസ് വീക്കിലെ ആറാമത്തെ ദിനമായ ഫെബ്രുവരി 13 നാണ് കിസ് ഡേ ആഘോഷിക്കുന്നത്. പ്രണയിതാക്കൾ തങ്ങളുടെ ഇഷ്ടവും അടുപ്പവും ഒരു ചുംബനത്തിലൂടെ ഈ ദിവസം പരസ്പരം പങ്കുവയ്ക്കുന്നു. വാലന്റൈൻസ് വീക്കിൽ കിസ് ഡേയ്ക്ക് വളരെയധികം പ്രാധാന്യമുണ്ട്.
കിസ് ഡേയുടെ ഉത്ഭവത്തെക്കുറിച്ച് പറയാനായി ചരിത്രപരമായ തെളിവുകൾ ഒന്നുമില്ല. യുകെയിൽ 2000-ത്തിന്റെ തുടക്കത്തിൽ വാലന്റൈൻസ് വീക്കിന്റെ വിപുലമായ ആഘോഷത്തിന്റെ ഭാഗമായി കിസ് ഡേയും തുടങ്ങിയതായി വിശ്വസിക്കപ്പെടുന്നു. പിന്നീട് ലോകം മുഴുവൻ ആഘോഷിച്ചു തുടങ്ങി. ഫ്രഞ്ച് കിസ്, നെക്ക് കിസ് തുടങ്ങി ചുംബനങ്ങൾ പലവിധമുണ്ട്. അവയുടെ അർത്ഥമെന്തെന്ന് കൂടി അറിയാം.
- ഫോർഹെഡ് കിസ് (Forehead Kiss): കരുതലിന്റെയും വാത്സല്യത്തിന്റെയും പ്രതീകമാണ് നെറ്റിയിൽ നൽകുന്ന ചുംബനം. നെറ്റിയിൽ ചുംബിക്കുന്നത് ബഹുമാനം, സംരക്ഷണം, ആഴത്തിലുള്ള വൈകാരിക ബന്ധം എന്നിവയെ സൂചിപ്പിക്കുന്നു.
- ചീക്ക് കിസ് (Cheek Kiss): കവിളിൽ ചുംബിക്കുന്നത് സൗഹൃദത്തെയും വാത്സല്യത്തെയും സൂചിപ്പിക്കുന്നു.
- ഫ്രഞ്ച് കിസ് (French Kiss): വളരെ ആഴത്തിൽ പ്രണയ ബന്ധങ്ങൾ ഉള്ളവർ പരസ്പരം പങ്കുവയ്ക്കുന്ന ചുംബനമാണ് ഫ്രഞ്ച് കിസ്.
- ഹാൻഡ് കിസ് (Hand Kiss): ഒരാളുടെ കയ്യിൽ ചുംബിക്കുന്നത് ബഹുമാനത്തിന്റെയും ആദരവിന്റെയും പ്രതീകമാണ്.
കിസ് ഡേയിൽ പ്രണയിതാക്കൾക്കു മാത്രമല്ല, സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും പരസ്പരം ചുംബനത്തിലൂടെ സ്നേഹം പങ്കുവയ്ക്കാം.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.