/indian-express-malayalam/media/media_files/l1uNJ8K8bzViB8NX2MU4.jpg)
Happy Promise Day
Happy Promise Day 2024: വാലന്റൈൻസ് ഡേ ആഘോഷിക്കാൻ കാത്തിരിക്കുകയാണ് ലോകമെമ്പാടുമുള്ള പ്രണയിതാക്കള്‍. ഫെബ്രുവരി 14ന് ആഘോഷിക്കുന്ന പ്രണയ ദിനത്തിന് മുന്നോടിയായുള്ള എല്ലാ ദിനങ്ങളും പ്രണയവാരത്തിന്റെ ഭാഗമായി ആഘേഷിക്കപ്പെടുന്നു. പ്രണയവാരത്തിലെ അഞ്ചാം ദിവസം പ്രേമിസ് ഡേ ആയാണ് ആഘേഷിക്കുന്നത്. പ്രണയിതാവിനോടുള്ള വിശ്വാസവും, പ്രതിബദ്ധതയും, സ്നേഹവും വാഗ്ദാനം ചെയ്യുന്ന ദിനമാണ് ഇത്.
വാഗ്ദാനങ്ങൾ നൽകാനായി എന്നുമുതലാണ് പ്രോമിസ് ഡേ ആഘോഷിച്ച് തുടങ്ങിയതെന്ന് വ്യക്തമല്ല. എന്നിരുന്നാലും, രണ്ട് വ്യക്തികൾ അവരുടെ ഭാവിയെക്കുറിച്ച് ഉറപ്പുള്ളതും നിത്യത വരെ പരസ്പരം തുടരുമെന്നൂം വാഗ്ദാനം ചെയ്യുന്നതുമായ ഒരു മനോഹര ദിവസമാണിത്. പ്രണയിക്കുന്ന വ്യക്തിയുമായി എന്നെന്നും ഒന്നിച്ച് സന്തോഷത്തോടെയുണ്ടാകുമെന്ന് പരസ്പരം വാക്കുകൊടുത്ത് പ്രണയം ദൃടമാക്കാനുള്ള ദിനം കൂടിയാണിത്.
Happy Promise Day 2024: Quotes and Wishes
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.