/indian-express-malayalam/media/media_files/MBbqnJ88byp9771j7UXS.jpg)
ചോക്ലേറ്റ് ഡേ എങ്ങനെയാണ് രൂപം കൊണ്ടത് എന്നതിനെക്കുറിച്ച് വ്യക്തമല്ല (Photo Source: Pixabay)
Happy Chocolate Day 2024: വാലന്റൈൻസ് വീക്കിലെ മറ്റൊരു പ്രധാനപ്പെട്ട ദിവസങ്ങളിലൊന്നാണ് ചോക്ലേറ്റ് ഡേ. വാലന്റൈൻസ് ആഴ്ചയുടെ മൂന്നാം ദിവസമായ ഫെബ്രുവരി 9 ആണ് ചോക്ലേറ്റ് ദിനമായി ആഘോഷിക്കുന്നത്. പ്രണയിക്കുന്നവർ പരസ്പരം ചോക്ലേറ്റ് സമ്മാനിച്ച് സ്നേഹം പ്രടകിപ്പിക്കുന്ന ദിവസം കൂടിയാണിത്.
ചോക്ലേറ്റ് ഡേ എങ്ങനെയാണ് രൂപം കൊണ്ടത് എന്നതിനെക്കുറിച്ച് വ്യക്തമല്ല. എന്നാൽ നൂറ്റാണ്ടുകളായി നിലനിൽക്കുന്ന ചോക്ലേറ്റിനോടുള്ള പ്രിയമാകാം ആഘോഷത്തിന് കാരണമായതെന്ന് വേണമെങ്കിൽ പറയാം. ഒരു വ്യക്തിയുടെ മാനസികാവസ്ഥയെ മെച്ചപ്പെടുത്താൻ ചോക്ലേറ്റ് സഹായിക്കുമെന്ന് പരക്കെ വിശ്വസിക്കപ്പെടുന്നു.
/indian-express-malayalam/media/media_files/OOns4d81FF5B8GDGyjN7.jpg)
ചോക്ലേറ്റിന്റെ പ്രാഥമിക ചേരുവയായ കൊക്കോ ബീൻസ് അവയുടെ ആരോഗ്യ ഗുണങ്ങൾക്ക് പേരുകേട്ടതാണ്. ചോക്ലേറ്റുകൾ ആളുകളുടെ ഹൃദയത്തിൽ ഇടം നേടിയതിനാൽ, ചോക്ലേറ്റ് ഡേയും പങ്കുവയ്ക്കുന്നതിന്റെ സന്തോഷവും ബന്ധങ്ങളുടെ മാധുര്യവും നൽകുന്നു.
ചോക്ലേറ്റ് ദിനത്തിൽ പ്രിയപ്പെട്ടവർ തമ്മിൽ ചോക്ലേറ്റ് കൈമാറ്റുന്നു. പലപ്പോഴും സ്നേഹം, ആനന്ദം, മാധുര്യം എന്നിവയുടെ പര്യായമായ ചോക്ലേറ്റ് പ്രിയപ്പെട്ടവർക്കിടയിലെ സന്തോഷകരമായ നിമിഷങ്ങൾക്ക് കാരണമാകുന്നു. സ്‌നേഹത്തിന്റെയും അഭിനന്ദനത്തിന്റെയും പ്രതീകമായി ആളുകൾ അവരുടെ പ്രിയപ്പെട്ടവർക്ക് ചോക്ലേറ്റുകൾ സമ്മാനിക്കുന്നു. ഇതിലൂടെ ബന്ധങ്ങൾ ശക്തിപ്പെടുത്തുകയും അവിസ്മരണീയമായ നിമിഷങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നു.
/indian-express-malayalam/media/media_files/ktl024umx2dogUSm51Mb.jpg)
/indian-express-malayalam/media/media_files/zQrU0oZwlTFsZuj5yIdK.jpg)
ഈ ദിവസം സമ്മാനമായി കിട്ടിയ ചോക്ലേറ്റുകൾ നിറയെ കഴിക്കുന്നതുകൊണ്ട് ആരോഗ്യം മോശമാകുമെന്ന് പേടിക്കേണ്ട. ചോക്ലേറ്റ് കഴിക്കുന്നത് ചർമത്തിന് തിളക്കവും സമ്മർദം കുറയ്ക്കുകയും ചെയ്യും. ചോക്ലേറ്റ് കഴിക്കുന്നതിലൂടെ ചർമത്തിലെ നിർജ്ജീവ കോശങ്ങളെ നീക്കം ചെയ്യുകയും ചർമത്തിന് പുതുമയും തിളക്കവും നിലനിർത്തുകയും ചെയ്യും. പ്രണയിക്കുന്നവർ മാത്രമല്ല, സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും ഈ ദിനത്തിൽ ചോക്ലേറ്റ് പരസ്പരം കൈമാറാവുന്നതാണ്.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.