/indian-express-malayalam/media/media_files/1EcQnpohrSRUSBovKWgu.jpg)
ചുവന്ന റോസാപ്പൂക്കളോ മോതിരമോ ആയെത്തി ഇഷ്ടം വെളിപ്പെടുത്താവുന്നതാണ് (Photo Source: Pixabay)
Happy Propose Day 2024:വാലന്റൈൻസ് ഡേയ്ക്കായി കാത്തിരിക്കുകയാണ് പ്രണയിതാക്കൾ. വാലന്റൈൻസ് വീക്കിലെ പ്രധാന ദിവസങ്ങളിലൊന്നാണ് ഫെബ്രുവരി 8. ഈ ദിനം പ്രൊപ്പോസ് ഡേയായി ആഘോഷിക്കുന്നു. ഉള്ളിലൊളിപ്പിച്ച പ്രണയം ധൈര്യത്തോടെ തുറന്നു പറയാൻ പലരും കാത്തിരിക്കുന്നൊരു ദിവസം.
പ്രണയിനിയോട് തന്റെ ഇഷ്ടം തുറന്നു പറയാൻ മാത്രമല്ല, ഇഷ്ടപ്പെട്ട ആളോട് വിവാഹ അഭ്യർത്ഥന നടത്തുന്നതിനുവേണ്ടിയും പ്രൊപ്പോസ് ഡേയ്ക്കായി കാത്തിരിക്കുന്നവരുണ്ട്. ചുവന്ന റോസാപ്പൂക്കളോ മോതിരമോ ആയെത്തി ഇഷ്ടം വെളിപ്പെടുത്താവുന്നതാണ്. അതിനു മുൻപായി ചില മുന്നൊരുക്കങ്ങളും നടത്തുന്നത് നല്ലതാണ്. ഇഷ്ടം വെളിപ്പെടുത്തുമ്പോൾ ലഭിക്കുന്ന മറുപടി പോസിറ്റീവോ നെഗറ്റീവോ ആണെങ്കിലും ഉൾക്കൊള്ളാനുള്ള മനക്കരുത്ത് കാട്ടണം.
/indian-express-malayalam/media/media_files/mE4QFcZujA7fhnYCH6Km.jpg)
പ്രൊപ്പോസ് ഡേയ്ക്ക് ചരിത്രപരമായ കഥകൾ ഒന്നുമില്ലെങ്കിലും വാലന്റൈൻസ് വീക്കിൽ ഈ ദിനത്തിന് പ്രധാന്യം ഏറെയാണ്. 1477 ൽ ഓസ്ട്രിയൻ ആർച്ച്ഡ്യൂക്ക് മാക്സിമിലിയൻ ബർഗണ്ടി (Burgundy) മേരിയെ ഒരു ഡയമണ്ട് മോതിരം നൽകി പ്രണയാഭ്യർത്ഥന നടത്തിയത് എല്ലാം പ്രൊപോസൽ ഡേയുടെ പ്രാധാന്യം വർധിപ്പിക്കുന്നുണ്ട്. മാത്രമല്ല, 1816 ലെ ഷാർലെറ്റ് രാജകുമാരിയുടെ വിവാഹ നിശ്ചയവും ഈ ദിനത്തിലായിരുന്നു.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.