scorecardresearch

പൂന്തോട്ടം ഇറങ്ങി വന്നപോലെ; ഇഷ അംബാംനിയുടെ സാരി ഗൗൺ നിർമ്മിക്കാനെടുത്തത് 10,000 മണിക്കൂറുകൾ

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള നൂറോളം കലാകാരന്മാർ ചേർന്നാണ് ഗൗൺ ഒരുക്കിയത്

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള നൂറോളം കലാകാരന്മാർ ചേർന്നാണ് ഗൗൺ ഒരുക്കിയത്

author-image
Lifestyle Desk
New Update
Isha Ambani | Met Gala

ഇഷ അംബാനി

എല്ലാ തവണയും പോലെ ഇത്തവണയും മുകേഷ് അംബാനിയുടെ മകൾ ഇഷ അംബാനി ലോകത്തിലെ വലിയ ഫാഷൻ നൈറ്റായ മെറ്റ് ഗാലയ്ക്കെത്തി. ഇത്തവണ ഹാൻഡ് എംബ്രോയിഡറി വർക്കുകൾ കൊണ്ടുള്ള സാരി ഗൗണിലാണ് ഇഷ എത്തിയത്. ഡിസൈനർ രാഹുൽ മിശ്രയാണ് ഇഷയുടെ ഈ മനോഹര ഔട്ട്ഫിറ്റ് ഒരുക്കിയത്. 

Advertisment

10,000 മണിക്കൂറുകൾ കൊണ്ടാണ് ഈ ഗൗൺ പൂർത്തിയാക്കിയത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള നൂറോളം കലാകാരന്മാർ ചേർന്നാണ് ഗൗൺ ഒരുക്കിയത്. ഫരീഷസ സർദോസി, നക്ഷി, ഫ്രഞ്ച് നോട്ട്സ് തുടങ്ങിയ എംബ്രോയിഡറി ടെക്നിക്കുകൾ ഗൗണിനെ അതിമനോഹരമാക്കിയിട്ടുണ്ട്. ഒറ്റ നോട്ടത്തിൽ ഇഷയെ കണ്ടാൽ ഒരു പൂന്തോട്ടം ഇറങ്ങിവന്നപോലെയെന്ന പോലെയാണ് തോന്നുക.   

fashion

ഗൗണിനു ഇണങ്ങുന്ന ഡയമണ്ട് ബ്രാസ്‌ലെറ്റും ചോക്കറും ഇഷ അണിഞ്ഞിരുന്നു. തന്റെ ഇളയ സഹോദരൻ അനന്ത് അംബാനിയുടെ പ്രീ വെഡ്ഡിങ് ആഘോഷത്തിന് അണിഞ്ഞ അതേ ബ്രാസ്‌ലെറ്റാണ് മെറ്റ് ഗാലയ്ക്കും ഇഷ തിരഞ്ഞെടുത്തത്. 

fashion

എല്ലാ വർഷവും മേയ് മാസത്തിലെ ആദ്യ തിങ്കളാഴ്ചയാണ് മെറ്റ് ഗാല സംഘടിപ്പിക്കുന്നത്. ഫാൻ രംഗത്തെ സിനിമാ മേഖലയിലെയും പ്രശസ്തർ മെറ്റ് ഗാലയിൽ എത്താറുണ്ട്. ന്യൂയോർക്കിലെ മെട്രോപൊളിറ്റൻ മ്യൂസിയം ഓഫ് ആർട്ടാണ് പരിപാടിക്ക് ആതിഥേയത്വം വഹിക്കുന്നത്.

Advertisment

Read More

Fashion Mukesh Ambani

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: