/indian-express-malayalam/media/media_files/HbZOY2xMvvEEZHziLSGo.jpg)
നയൻതാര
ലേഡി സൂപ്പർ സ്റ്റാർ നയൻതാരയുടെ ഔട്ട്ഫിറ്റുകൾ എപ്പോഴും ഫാഷൻ പ്രേമികളുടെ ഇഷ്ടം നേടാറുണ്ട്. അവാർഡ് നിശകളിലും പൊതുപരിപാടികളിലും സാരിയിലാണ് കൂടുതൽ നയൻതാര എത്താറുള്ളത്. എന്നാൽ പൊതുവിടങ്ങളിൽ താരം പലപ്പോഴും കുർത്ത സെറ്റിലാണ് എത്താറുള്ളത്.
മുംബൈ വിമാനത്താവളത്തിൽ എത്തിയ നയൻതാരയുടെ പുതിയ ലുക്കാണ് ഫാഷൻ പ്രേമികളുടെ ശ്രദ്ധ കവരുന്നത്. കോട്ടൺ കുർത്തയും പലാസോയും ദുപ്പട്ടയും ചേർന്ന ഔട്ട്ഫിറ്റിലാണ് നടി എത്തിയത്. ഓഫ് വൈറ്റ് എംപയർ സ്റ്റൈൽ കുർത്തയ്ക്ക് മാൻഡറിൻ കോളറായിരുന്നു.
Nayanthara spotted Mumbai airport #Nayanthara always simple and elegant #LadySuperstarpic.twitter.com/7Jv8iAjb5G
— Nayanthara FC (@AjithTharan) April 25, 2024
കുർത്തയ്ക്ക് ഇണങ്ങുന്നതായിരുന്നു പ്രിന്റഡ് ദുപ്പട്ട. ക്ലാസിക് ഓവർസൈസ്ഡ് ബ്ലാക്ക് സൺഗ്ലാസും കൂടി ചേരുന്നതായിരുന്നു താരത്തിന്റെ ലുക്ക്. മിനിമൽ മേക്കപ്പായിരുന്നു താരം തിരഞ്ഞെടുത്തത്.
Nayanthara clicked at the airport as she arrives in Mumbai 🤎#Nayantharapic.twitter.com/JAiCpukjNo
— Scroll And Play (@ScrollAndPlayX) April 27, 2024
അന്നപൂരണി: ദ ഗോഡസ് ഓഫ് ഫുഡ് ആണ് ഒടുവിൽ തിയേറ്ററിലെത്തിയ നയൻതാര ചിത്രം. ടെസ്റ്റ്, മണ്ണങ്ങാട്ടി സിൻസ് 1960 എന്നിവയുൾപ്പെടെ നിരവധി പ്രൊജക്റ്റുകൾ നയൻതാരയുടേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.