scorecardresearch

നയൻതാര ധരിച്ച മനോഹര പിങ്ക് സിൽക്ക് കോട്ടൺ സാരിയുടെ വില അറിയാമോ?

പിങ്ക് കോട്ടൺ സാരിയായിരുന്നു വിവാഹത്തിന് ധരിക്കാൻ നയൻതാര തിരഞ്ഞെടുത്തത്. വലിയ ഡയമണ്ട് നെക്ലേസും സാരിക്ക് ഇണങ്ങുന്ന വളകളും കമ്മലുകളും താരം അണിഞ്ഞിരുന്നു

പിങ്ക് കോട്ടൺ സാരിയായിരുന്നു വിവാഹത്തിന് ധരിക്കാൻ നയൻതാര തിരഞ്ഞെടുത്തത്. വലിയ ഡയമണ്ട് നെക്ലേസും സാരിക്ക് ഇണങ്ങുന്ന വളകളും കമ്മലുകളും താരം അണിഞ്ഞിരുന്നു

author-image
Lifestyle Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Nayanthara  | Saree Price

നയൻതാര

ഏതു ഔട്ട്ഫിറ്റും ഇണങ്ങുന്നതാണെങ്കിലും സാരിയിൽ നയൻതാരയെ കാണാൻ ആരാധകർക്ക് ഏറെ ഇഷ്ടമാണ്. സാരിയിൽ എപ്പോഴും താരത്തെ കാണാൻ അതിസുന്ദരിയാണ്. സാരിയോട് താരത്തിന് ഒരു പ്രത്യേക ഇഷ്ടമുണ്ടെന്ന് പലതവണ തെളിയിച്ചിട്ടുണ്ട്. സ്വകാര്യ ചടങ്ങുകൾക്കും അവാർഡ് നിശകൾക്കും പലപ്പോഴും നയൻതാര എത്താറുള്ളത് സാരിയിലാണ്. 

Advertisment

അടുത്തിടെ നടന്ന സംവിധായകൻ ശങ്കറിന്റെ മൂത്ത മകൾ ഐശ്വര്യയുടെ വിവാഹത്തിന് വിഘ്നേശിനൊപ്പം നയൻതാരയും എത്തിയിരുന്നു. പിങ്ക് കോട്ടൺ സാരിയായിരുന്നു വിവാഹത്തിന് ധരിക്കാൻ നയൻതാര തിരഞ്ഞെടുത്തത്. വലിയ ഡയമണ്ട് നെക്ലേസും സാരിക്ക് ഇണങ്ങുന്ന വളകളും കമ്മലുകളും താരം അണിഞ്ഞിരുന്നു.

അനു വർധന്റെ നീല ബ്രാൻഡിന്റെ കളക്ഷനിൽനിന്നുള്ളതാണ് നയൻതാര ധരിച്ച പിങ്ക് സിൽക്ക് കോട്ടൺ സാരി. 20,800 രൂപയാണ് ഈ സാരിയുടെ വില.

Advertisment

fashion

മലയാളത്തിലേക്ക് റീ എൻട്രിക്കായി തയ്യാറെടുക്കുന്ന നയൻസ്, തന്റെ പുതിയ ചിത്രവും അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. നിവിൻ പോളിയുടെ നിർമ്മാണത്തിൽ ഒരുങ്ങുന്ന ചിത്രത്തിന് 'ഡിയർ സ്റ്റുഡന്റ്സ്' എന്നാണ് പേരു നിശ്ചയിച്ചിരിക്കുന്നത്. അന്നപൂരണി: ദ ഗോഡസ് ഓഫ് ഫുഡ് ആണ് ഒടുവിൽ തിയേറ്ററിലെത്തിയ നയൻതാര ചിത്രം. ടെസ്റ്റ്, മണ്ണങ്ങാട്ടി സിൻസ് 1960 എന്നിവയുൾപ്പെടെ നിരവധി പ്രൊജക്റ്റുകൾ നയൻതാരയുടേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്.

Read More

Fashion Nayanthara

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: