/indian-express-malayalam/media/media_files/ur8ZX0tiwBGorvlSnmXQ.jpg)
ഐശ്വര്യ രാജേഷ്
തെന്നിന്ത്യയ്ക്കു മാത്രമല്ല മലയാളികൾക്കും പ്രിയങ്കരിയായ നടിയാണ് ഐശ്വര്യ രാജേഷ്. തമിഴ്, മലയാളം, തെലുങ്ക് ഭാഷകളിലായി താരം തിരക്കിലാണ്. നാടൻ വേഷമായാലും മോഡേഷൺ വേഷമായാലും താരത്തിന്റെ കയ്യിൽ ഭദ്രമാണ്. 10 വർഷത്തിലധികമായി തെന്നിന്ത്യൻ സിനിമയിൽ നിറഞ്ഞുനിൽക്കുകയാണ് നടി.
ഇൻസ്റ്റഗ്രാമിൽ സ്റ്റൈലിഷ് ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുകയാണ് നടി. 'ഉള്ളിന്റെ ഉള്ളിൽ നിങ്ങൾ നല്ലൊരു ആർട്ടിസ്റ്റാണ്. പക്ഷേ, നിങ്ങൾ അത് മനസിലാക്കുന്നില്ല' എന്നാണ് ചിത്രങ്ങൾക്കൊപ്പം താരം കുറിച്ചത്. ലെഹങ്കയിൽ അതിസുന്ദരിയായിരുന്നു ഐശ്വര്യ.
എലിഗൻസ ബ്രാൻഡിന്റേതാണ് ഐശ്വര്യ ധരിച്ച ലെഹങ്ക. പീച്ച് കളറിലുള്ള പ്രിന്റഡ് വർക്കുകൾ നിറഞ്ഞ ലെഹങ്കയും എംബ്രോയിഡറി ബ്ലൗസും ചേരുന്നതാണ് ഔട്ട്ഫിറ്റ്. 55,000 രൂപയാണ് ഈ ലെഹങ്കയുടെ വില.
/indian-express-malayalam/media/media_files/VfSqUZU6mPaw3gWDfHLy.jpg)
അഭിനയത്തോടൊപ്പം മോഡലിങ്ങിലും സജീവമാണ് താരം. മലയാളത്തില്‍ ജോമോന്റെ സുവിശേഷങ്ങള്‍ എന്ന സിനിമയിലാണ് ഐശ്വര്യ ആദ്യമായി അഭിനയിച്ചത്. ദുല്‍ഖര്‍ സല്‍മാന്റെ നായികയുടെ വേഷത്തിലാണ് താരം എത്തിയത്. ശേഷം സഖാവ്, പുലിമട എന്നീ മലയാള സിനിമകളിലും അഭിനയിച്ചു. കാക്ക മുട്ടൈ എന്ന സിനിമയിലെ അഭിനയത്തിന് മികച്ച നടിക്കുള്ള തമിഴ്‌നാട് സര്‍ക്കാര്‍ അവാര്‍ഡും നടി സ്വന്തമാക്കിയിരുന്നു.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us