/indian-express-malayalam/media/media_files/gf3WTCjHJu1dUUZlIUkd.jpg)
വിദ്യാ ബാലൻ
ഒരു കാലത്ത് സിഗരറ്റിന് അടിമയായിരുന്നുവെന്ന് ബോളിവുഡ് നടി വിദ്യാ ബാലൻ. സിൽക്ക് സ്മിതയുടെ ജീവചരിത്രം പറഞ്ഞ ദി ഡേർട്ടി പിക്ചർ സിനിമയ്ക്കു ശേഷമായിരുന്നു അതെന്ന് അവർ പറഞ്ഞു. സാംദിഷിന്റെ അൺഫിൾട്ടേഴ്ജ് യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിലായിരുന്നു വിദ്യാ ബാലന്റെ വെളിപ്പെടുത്തൽ.
''ആ സിനിമയുടെ ഷൂട്ടിങ്ങിനു മുൻപേ സിഗരറ്റ് വലിക്കാൻ തുടങ്ങി. പുകവലിക്കാൻ എനിക്ക് അറിയാമായിരുന്നു, പക്ഷേ ഞാൻ പുക വലിക്കുന്ന ഒരാളായിരുന്നില്ല. ഒരു കഥാപാത്രം ചെയ്യുമ്പോൾ അതൊരിക്കലും ഫേക്ക് ആക്കി കാണിക്കാൻ കഴിയില്ല. പുകവലിക്കുന്ന സ്ത്രീകളെക്കുറിച്ച് ഒരു പ്രത്യേക ധാരണയുള്ളതിനാൽ എനിക്ക് ആ മടിയില്ലായിരുന്നു. ഇപ്പോൾ വളരെ കുറവാണ്, മുമ്പ് വളരെ കൂടുതലായിരുന്നു. ദി ഡേർട്ടി പിക്ചറിനുശേഷം സിഗരറ്റിന് ഞാൻ അടിമയായി. ദിവസവും 2-3 സിഗരറ്റ് വലിക്കുമായിരുന്നു.” വിദ്യാ ബാലൻ അഭിമുഖത്തിൽ പറഞ്ഞു.
സിഗരറ്റിന്റെ ആസക്തിക്ക് പിന്നിലെ കാരണങ്ങൾ സാധാരണയായി ജൈവശാസ്ത്രപരമായ കാരണങ്ങൾ അല്ലെങ്കിൽ സമപ്രായക്കാരുടെ സമ്മർദം, സാമൂഹിക സ്വാധീനം എന്നിവയുൾപ്പെടെ പല ഘടകങ്ങളുണ്ടെന്ന് മുലന്ദിലെ ഫോർട്ടിസ് ഹോസ്പിറ്റലിലെ കൺസൾട്ടന്റ് സൈക്യാട്രിസ്റ്റായ ഡോ.കേദാർ ടിൽവെ പറഞ്ഞു. പുകവലി ഉപേക്ഷിക്കാൻ വ്യക്തികൾ സ്വയം തയ്യാറാവണം. പുകവലി കൊണ്ട് തങ്ങൾക്ക് എന്ത് നേട്ടമാണ് ഉള്ളതെന്ന് സ്വയം ചിന്തിക്കണമെന്ന് കബീർ പറഞ്ഞു.
Read More
- തിളക്കമാർന്ന ചർമ്മത്തിന് സോനം കപൂറിന്റെ സീക്രട്ട് ഫെയ്സ് മാസ്ക്
- മുഖം പൂ പോലെ തിളങ്ങാൻ അരിപ്പൊടി ഫെയ്സ് സ്ക്രബ്
- മൃണാൽ താക്കൂറിന്റെ സൗന്ദര്യ രഹസ്യം ഈ ഫെയ്സ് സ്ക്രബ്
- മുഖം തിളങ്ങണോ? കോഫി പൗഡറും അരിപ്പൊടിയും തക്കാളിയും കൊണ്ടൊരു പാക്ക്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.