/indian-express-malayalam/media/media_files/CDdoSTbc5TuRaL1Zv5jQ.jpg)
ദീപ്തി സതി
'നീന' എന്ന ആദ്യചിത്രത്തിലൂടെ തന്നെ ശ്രദ്ധ നേടിയ നടിയാണ് ദീപ്തി സതി. നല്ലൊരു ഡാൻസറും മോഡലും കൂടിയാണ് ദീപ്തി. ഗ്ലാമറസ് ഫൊട്ടോഷൂട്ടുകളിലൂടെ താരം ഇടയ്ക്കൊക്കെ അമ്പരപ്പിക്കാറുണ്ട്. താരത്തിന്റെ പുകിയ ഫൊട്ടോഷൂട്ട് ചിത്രങ്ങളും ഗ്ലാമറസ് ലുക്കിലുള്ളതാണ്.
ഇത്തവണ ബ്ലൗസ്‌ലെസ് ചിത്രങ്ങളാണ് ദീപ്തി ഷെയർ ചെയ്തത്. ചുവപ്പ് നിറത്തിലുള്ള സിംപിൾ സാരിയിൽ അതീവ ഗ്ലാമറസ് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. ആക്സസറീസ് ഒന്നും തന്നെ പെയർ ചെയ്തിരുന്നില്ല. മരുഭൂമിയുടെ പശ്ചാത്തലത്തിൽനിന്നുള്ള ഫൊട്ടോഷൂട്ട് ചിത്രങ്ങൾ പകർത്തിയത് വിഷ്ണു സന്തോഷാണ്.
അതേസമയം, ബ്ലൗസ് ധരിക്കാതെയുള്ള ദീപ്തിയുടെ ചിത്രങ്ങൾക്ക് വിമർശനങ്ങളും ഉയരുന്നുണ്ട്. എന്നാൽ, താരത്തിന്റെ ബോൾഡ് ലുക്കിനെ പിന്തുണച്ചും ചിലർ രംഗത്ത് വന്നിട്ടുണ്ട്.
കന്നഡ, മറാത്തി, തമിഴ് ഭാഷകളിലും ദീപ്തി സിനിമകൾ ചെയ്തിട്ടുണ്ട്. ഭരതനാട്യത്തിനൊപ്പം ഇന്ത്യൻ ക്ലാസിക്കൽ നൃത്തത്തിലും പരിശീലനം ലഭിച്ച നർത്തകിയാണ് ദീപ്തി സതി. ഡാൻസറും മോഡലും മിസ് കേരളയുമൊക്കെയാണ് താരം.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us