scorecardresearch

നവ്യ നായർ ധരിച്ച യെല്ലോ ലെഹങ്കയുടെ വില അറിയാമോ?

ഗോൾഡൻ വർക്കുകൾ നിറഞ്ഞ ലെഹങ്കയിൽ താരത്തെ കാണാൻ സുന്ദരിയായിരുന്നു. ലെഹങ്കയ്ക്ക് ഇണങ്ങുന്ന ആഭരണങ്ങളാണ് താരം അണിഞ്ഞത്

ഗോൾഡൻ വർക്കുകൾ നിറഞ്ഞ ലെഹങ്കയിൽ താരത്തെ കാണാൻ സുന്ദരിയായിരുന്നു. ലെഹങ്കയ്ക്ക് ഇണങ്ങുന്ന ആഭരണങ്ങളാണ് താരം അണിഞ്ഞത്

author-image
Lifestyle Desk
New Update
Navya Nair

നവ്യ നായർ

അഭിനേത്രി മാത്രമല്ല, നല്ലൊരു നർത്തകി കൂടിയാണ് നവ്യ നായർ. ഒരിടവേളയ്ക്കു ശേഷം ചലച്ചിത്രലോകത്ത് നവ്യ സജീവമായിട്ടുണ്ട്. നൃത്ത പരിപാടികളും, സ്‌ക്കൂളുമെല്ലാമായി തിരക്കിലാണിപ്പോൾ താരം. അടുത്തിടെയാണ് കൊച്ചിയിൽ 'മാതംഗി' എന്ന നൃത്തവിദ്യാലയം നവ്യ തുടങ്ങിയത്.

Advertisment

നീണ്ട ഇടവേളയ്ക്കുശേഷം വി.കെ.പ്രകാശ് സംവിധാനം ചെയ്യുന്ന ‘ഒരുത്തീ’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് നവ്യ മടങ്ങിയെത്തിയിരുന്നു. മികച്ച പ്രതികരണവും ചിത്രം നേടി. അനീഷ് ഉപാസന സംവിധാനത്തിൽ ഒരുങ്ങുന്ന 'ജാനകി ജാനേ' ആണ് നവ്യ അഭിനയിച്ച അവസാന ചിത്രം. 

സോഷ്യൽ മീഡിയയിൽ സജീവമായ താരം സ്റ്റൈലിഷ് ലുക്കിലുള്ള ചിത്രങ്ങൾ പങ്കുവയ്ക്കാറുണ്ട്. വൈറ്റ് ആൻഡ് യെല്ലോ ഷേഡിലുള്ള ലെഹങ്ക ധരിച്ചുള്ള ചിത്രങ്ങളാണ് താരം ആരാധകർക്കായി പങ്കുവച്ചത്. ഗോൾഡൻ വർക്കുകൾ നിറഞ്ഞ ലെഹങ്കയിൽ താരത്തെ കാണാൻ സുന്ദരിയായിരുന്നു. ലെഹങ്കയ്ക്ക് ഇണങ്ങുന്ന ആഭരണങ്ങളാണ് താരം അണിഞ്ഞത്. മെയ്ഡ് ബൈ മിലൻ ബ്രാൻഡിന്റെ വസ്ത്ര കളക്ഷനിൽനിന്നുള്ളതാണ് നവ്യ ധരിച്ച ഈ ലെഹങ്ക. 34,980 രൂപയാണ് ഈ ഔട്ട്ഫിറ്റിന്റെ വില.

കുട്ടിക്കാലം മുതൽ നൃത്തം പഠിക്കുന്ന നവ്യ 2001-ൽ ആലപ്പുഴ ജില്ലാ സ്കൂൾ യുവജനോത്സവത്തിൽ കലാതിലകമായിരുന്നു. പത്താം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ഇഷ്ടം എന്ന സിനിമയിൽ നായികയായി അഭിനയിക്കുന്നത്. പിന്നീട് മലയാളസിനിമയിൽ സജീവമാകുന്ന നവ്യയെ ആണ് പ്രേക്ഷകർ കണ്ടത്.

Advertisment

മഴത്തുള്ളികിലുക്കം, നന്ദനം, കല്യാണരാമൻ, കുഞ്ഞിക്കൂനൻ, പാണ്ടിപ്പട, ഗ്രാമഫോൺ, പട്ടണത്തിൽ സുന്ദരൻ, വെള്ളിത്തിര തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാവാൻ നവ്യയ്ക്ക് സാധിച്ചു. നന്ദനത്തിലെ ബാലാമണിയാണ് നവ്യയുടെ ഏറ്റവും ജനപ്രിയ കഥാപാത്രം. നന്ദനത്തിലെ ബാലാമണി എന്ന കഥാപാത്രം മാത്രം മതിയാകും മലയാള സിനിമാ പ്രേക്ഷകർക്ക് എക്കാലവും നവ്യയെ ഓർത്തിരിക്കാൻ.

Read More

Fashion Navya Nair

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: