scorecardresearch

സാരിയെ കടത്തിവെട്ടാൻ മറ്റൊന്നുമില്ല; മെറ്റ് ഗാലയിൽ തിളങ്ങി ആലിയ ഭട്ട്

ഹാൻഡ് എംബ്രോയിഡറി വർക്കുകൾ നിറഞ്ഞ പേസ്റ്റൽ ബ്ലൂ ഷീർ സാരിയാണ് ആലിയ തിരഞ്ഞെടുത്തത്. സിൽക്ക് ഫ്ലോസ്, ഗ്ലാസ് ബീഡിങ്ങുകൾ, വിലയേറിയ രത്നക്കല്ലുകൾ എന്നിവ ഉപയോഗിച്ച് പൂക്കളുടെ ഡിസൈനിൽ എംബ്രോയിഡറി വർക്കുകൾ സാരിയിൽ ചെയ്തിട്ടുണ്ട്

ഹാൻഡ് എംബ്രോയിഡറി വർക്കുകൾ നിറഞ്ഞ പേസ്റ്റൽ ബ്ലൂ ഷീർ സാരിയാണ് ആലിയ തിരഞ്ഞെടുത്തത്. സിൽക്ക് ഫ്ലോസ്, ഗ്ലാസ് ബീഡിങ്ങുകൾ, വിലയേറിയ രത്നക്കല്ലുകൾ എന്നിവ ഉപയോഗിച്ച് പൂക്കളുടെ ഡിസൈനിൽ എംബ്രോയിഡറി വർക്കുകൾ സാരിയിൽ ചെയ്തിട്ടുണ്ട്

author-image
Lifestyle Desk
New Update
alia bhatt

ആലിയ ഭട്ട്

ലോകത്തെ ഏറ്റവും വലിയ ഫാഷൻ മേളകളിലൊന്നാണ് മെറ്റ് ഗാല. റെഡ് കാർപെറ്റിൽ ഓരോ തവണയും വ്യത്യസ്ത ഔട്ട്ഫിറ്റിൽ താരങ്ങൾ എത്തി ഞെട്ടിക്കാറുണ്ട്. ഇത്തവണ മെറ്റ് ഗാലയുടെ റെഡ്കാർപെറ്റിൽ ബോളിവുഡ് താരം ആലിയ ഭട്ട് എത്തിയത് സാരിയിലാണ്. 

Advertisment

ഹാൻഡ് എംബ്രോയിഡറി വർക്കുകൾ നിറഞ്ഞ പേസ്റ്റൽ ബ്ലൂ ഷീർ സാരിയാണ് ആലിയ തിരഞ്ഞെടുത്തത്. സിൽക്ക് ഫ്ലോസ്, ഗ്ലാസ് ബീഡിങ്ങുകൾ, വിലയേറിയ രത്നക്കല്ലുകൾ എന്നിവ ഉപയോഗിച്ച് പൂക്കളുടെ ഡിസൈനിൽ എംബ്രോയിഡറി വർക്കുകൾ സാരിയിൽ ചെയ്തിട്ടുണ്ട്. സബ്യാസാചി മുഖർജിയാണ് ആലിയയുടെ ഈ സാരി ഡിസൈൻ ചെയ്തത്. 

23 അടി നീളമുള്ള സാരി നിർമ്മിക്കാൻ 163 കരകൗശല വിദഗ്ധർ 1965 മണിക്കൂർ എടുത്തുവെന്ന് ആലിയ വെളിപ്പെടുത്തിയിട്ടുണ്ട്. രത്നക്കല്ലുകളുള്ള കമ്മലുകളാണ് ആലിയ അണിഞ്ഞത്. നെറ്റിചുട്ടിയും ഒന്നിലധികം മോതിരങ്ങളും താരം അണിഞ്ഞിരുന്നു. മെസി ബൺ ഹെയർസ്റ്റൈലായിരുന്നു ആലിയ തിരഞ്ഞെടുത്തത്. 

Advertisment

എല്ലാ വർഷവും മേയ് മാസത്തിലെ ആദ്യ തിങ്കളാഴ്ചയാണ് മെറ്റ് ഗാല സംഘടിപ്പിക്കുന്നത്. ഫാൻ രംഗത്തെ സിനിമാ മേഖലയിലെയും പ്രശസ്തർ മെറ്റ് ഗാലയിൽ എത്താറുണ്ട്. ന്യൂയോർക്കിലെ മെട്രോപൊളിറ്റൻ മ്യൂസിയം ഓഫ് ആർട്ടാണ് പരിപാടിക്ക് ആതിഥേയത്വം വഹിക്കുന്നത്. 

Read More

Fashion Alia Bhatt

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: