/indian-express-malayalam/media/media_files/xiKQeJLkyqnyJzcdUQG8.jpg)
സൊനാക്ഷി സിൻഹ
സജ്ഞയ് ലീല ബൻസാലി സംവിധാനം ചെയ്ത സീരിസായ 'ഹീരാമണ്ഡി'യിലെ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സൊനാക്ഷി സിൻഹയാണ്. സീരിസ് പ്രമോഷന്റെ ഭാഗമായി നടത്തിയ ധാരാളം ഫോട്ടോഷൂട്ടുകളുടെ ചിത്രങ്ങൾ സോഷ്യൽമീഡിയ വഴി പങ്കുവെയ്ക്കപ്പെട്ടിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം സൊനാക്ഷി പങ്കെടുത്ത ഒരു റാംപ് വാക്കിന്റെ ചിത്രങ്ങളാണ് ഇപ്പോൾ ഏറെ ചർച്ചാ വിഷയം ആകുന്നത്.
ബോംബൈ ടൈംസ് ഫാഷൻ വീക്കിന്റെ ഗ്രാൻഡ് ഫിനാലെയുടെ ഭാഗമായി നടന്ന റാംപ് വാക്കിൽ ഫാഷൻ ഡിസൈനറായ വിക്രം ഫഡ്നിസിന്റെ കളക്ഷനിൽ നിന്നുള്ള ഒരു ബ്ലാക്ക് ലെഹങ്ക അണിഞ്ഞാണ് താരം എത്തിയത്. ഹെവി വർക്കുകളുള്ള ബ്ലാക്ക് ലെഹങ്കയിൽ രാജകീയ വധുവിന്റെ ലുക്കിലായിരുന്നു സൊനാക്ഷി. ഫുൾ സ്ളീവ് ബ്ലൗസും ലോങ് സ്കർട്ടും മാച്ചിങ് ആയിട്ടുള്ള ദുപ്പട്ടയുമാണ് താരം ധരിച്ചത്.
ഗോൾഡൻ ത്രെഡിലുള്ള ഹെവി വർക്കുകളാണ് ബ്ലൗസിലും സ്കർട്ടിലും നൽകിയിരിക്കുന്നത്. അതിൽത്തന്നെ ഗോൾഡൻ ത്രെഡ് കൊണ്ടുള്ള ഫ്ലോറൽ വർക്കുകളും കാണാം. നെറ്റ് മെറ്റീരിയലാണ് ദുപ്പട്ടയ്ക്കായി തിരഞ്ഞെടുത്തിരിക്കുന്നത്. ലെയ്സ് മെറ്റീരിയലിൽ ഗോൾഡൻ സീക്വൻസ് ആണ് ദുപ്പട്ടയുടെ ബോർഡർ. അതിലും അങ്ങിങ്ങായി ഗോൾഡൻ വർക്കുകൾ കാണാം.
വളരെ കുറച്ച് അക്സസറീസ് മാത്രമാണ് മാച്ചിങ് ആയി നൽകിയിട്ടുള്ളത്. ഹെവിയായിട്ടുള്ള ലോങ് ഇയർ റിങ് ഒരു സ്റ്റേറ്റ്മെൻ്റ് പീസ് തന്നെയാണ്. ഗോൾഡൻ കോമ്പിനേഷനിലുള്ള മോതിരമാണ് ഇതിനൊപ്പം കൊടുത്തിരിക്കുന്നത്. ബ്ലാക്ക് ആൻഡ് ഗോൾഡൻ കോമ്പിനേഷൻ ആയതിനാൽത്തന്നെ സിമ്പിൾ ആയിട്ടുള്ള ലൈറ്റ് മേക്കപ്പാണ് നൽകിയിരിക്കുന്നത്. കണ്ണുകൾ കൂടുതൽ ഹൈലൈറ്റ് ചെയ്യാൻ ശ്രമിച്ചിട്ടണ്ട്.
Read More
- മാളവികയുടെ വിവാഹത്തിന് എത്തിയപ്പോൾ പൃഥ്വിരാജ് ധരിച്ച ബെൽറ്റിന്റെ വില അറിയാമോ?
- ഗ്രീൻ സാരിയിൽ നാടൻ ലുക്കിൽ അദിതി രവി
- ഗ്രീൻ സാരിക്കൊപ്പം സ്റ്റൈലിഷ് ബാഗും; സ്വന്തം ഔട്ട്ഫിറ്റിൽ വീണ്ടും തിളങ്ങി സുപ്രിയ മേനോൻ
- റെഡ്ഡിലും ക്വീൻ, 45 ലും ലുക്കിൽ ഞെട്ടിച്ച് ജ്യോതിക
- നയൻതാര ധരിച്ച മനോഹര പിങ്ക് സിൽക്ക് കോട്ടൺ സാരിയുടെ വില അറിയാമോ?
- പ്രായം റിവേഴ്സ് മോഡിൽ, പോൽക്ക ഡോട്ട് കോർഡ് സെറ്റിൽ സ്റ്റൈലിഷായി ജ്യോതിക
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us