scorecardresearch

മക്കളുടെ പേര് ഡയമണ്ടിൽ, ട്രെൻഡായി ഇഷയുടെ ഹാൻഡ് ബാഗ്

ബിസിനസിൽ മാത്രമല്ല ഫാഷനിലും ഒട്ടും പിന്നിലല്ല ഇഷ അംബാനി. ഇഷയുടെ ട്രെൻഡായ ഹാൻഡ് ബാഗിനു പിന്നിൽ ഒരു രഹസ്യം ഉണ്ട്

ബിസിനസിൽ മാത്രമല്ല ഫാഷനിലും ഒട്ടും പിന്നിലല്ല ഇഷ അംബാനി. ഇഷയുടെ ട്രെൻഡായ ഹാൻഡ് ബാഗിനു പിന്നിൽ ഒരു രഹസ്യം ഉണ്ട്

author-image
Lifestyle Desk
New Update
Isha Ambani

ഇഷ അംബാനി

അനന്ത് രാധിക വിവാഹത്തിന് തൻ്റെ മക്കളുടെയും കൊച്ചുമക്കളുടെയും പേരുകൾ തുന്നിയ ലെഹങ്ക അണിഞ്ഞാണ് നിത എത്തിയത്. അതേ മാതൃക പിൻതുടർന്ന് ഇതാ അംബാനിയുടെയും നിതയുടെയും ഇള മകൾ ഇഷ അംബാനി. കഴിഞ്ഞ ദിവസം ഒരു ലോഞ്ചിങ് പരിപാടിയിൽ പങ്കെടുക്കുവാൻ എത്തിയ ഇഷയുടെ ലുക്കും ബാഗുമാണ് ക്യാമറ കണ്ണുകളിൽ പതിഞ്ഞത്. 

Advertisment

സ്റ്റുഡിയോ മൂൺ റേയുടെ ഷിമ്മറിങ് ഗൗൺ അണിഞ്ഞാണ് ഇഷ എത്തിയത്. ഷോൾഡർ ലെസ്സായ ഔട്ട്ഫിറ്റിനൊപ്പം ഡയമണ്ട് ആഭരണങ്ങളും അണിഞ്ഞിരിക്കുന്നു . കൂടാതെ ലക്ഷ്വറി ബ്രാൻഡായ ഹെർമിസ് കെല്ലിയുടെ കറുപ്പ് നിറത്തിലുള്ള ലെതർ ബാഗും തിരഞ്ഞെടുത്തിരുന്നു. ബാഗിനു മുകളിലായി രണ്ട് ഡയമണ്ട് ചാം കസ്റ്റമൈസ് ചെയ്തിട്ടുണ്ട്.

Isha Ambani
ഇഷ അംബാനിയുടെ സഹോദര ഭാര്യയായ ശ്ലോക മെഹ്തയുടെ കസിൻ അഷ്ന മെഹ്തയാണ് ഇത് ഡിസൈൻ ചെയ്തിരിക്കുന്നത്. ലക്ഷ്വറി ജൂവൽ ഡിസൈനറാണ് അഷ്ന.

Isha Ambani

Advertisment

ഇഷയുടെ ഇരട്ട കുട്ടികളുടെ പേരായ ആദ്യ, കൃഷ്ണ എന്നിവയാണ് ഡയമണ്ടിൽ തീർത്തിരിക്കുന്നത്.

Isha Ambani

റെയറായിട്ടുള്ള പിങ്ക് ഡയമണ്ടിലാണ് ആദ്യയുടെ പേര് നൽകിയിരിക്കുന്നത്.

Isha Ambani

പച്ച നിറത്തിലുള്ള ഡയമണ്ടാണ് കൃഷ്ണക്കായി ഉപയോഗിച്ചിരിക്കുന്നത്. കസ്റ്റമൈസ്ഡ് ബാഗ് ചാമുകളുടെ ട്രെൻഡാണ് ഇതോടെ ഇഷ തുടങ്ങി വച്ചിരിക്കുന്നത്. 

Isha Ambani

വ്യത്യസ്തമായ ഫാഷൻ ലുക്കിലൂടെ ഇതിനു മുമ്പും ഇഷ വാർത്തകളിൽ ഇടം നേടിയിട്ടുണ്ട്. 

Read More

Fashion Mukesh Ambani Trends

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: