scorecardresearch

മുൾട്ടാണി മിട്ടി നിങ്ങളുടെ ചർമ്മത്തിന് അനുയോജ്യമോ?

ചർമ്മ പ്രശ്നങ്ങൾക്ക് പരിഹാരമായി മുൾട്ടാണി മിട്ടി ഉപയോഗിക്കാറുണ്ട്. എന്നാൽ അത് എല്ലാവർക്കും അനുയോജ്യമാണോ? അറിയാം

ചർമ്മ പ്രശ്നങ്ങൾക്ക് പരിഹാരമായി മുൾട്ടാണി മിട്ടി ഉപയോഗിക്കാറുണ്ട്. എന്നാൽ അത് എല്ലാവർക്കും അനുയോജ്യമാണോ? അറിയാം

author-image
Lifestyle Desk
New Update
Multani Mitti

ചിത്രം: ഫ്രീപിക്സ്

മുഖത്തെ കറുത്ത പാടുകളും ചുളിവുകളും അകറ്റാൻ മുൾട്ടാണി മിട്ടി ഉപയോഗിക്കുന്നവർ നിരവധിയാണ്. ചർമ്മത്തെ ശുദ്ധീകരിക്കും എന്നതാണ് ഇതിൻ്റെ ഗുണമായി പറയപ്പെടുന്നത്. എന്നാൽ എല്ലാവരിലും ഇത് ഒരു പോലെ പ്രവർത്തിക്കില്ല. 

Advertisment

എണ്ണ മയമുള്ളതും, മുഖക്കുരുവിൻ്റെ സാധ്യതകളുമുള്ള ചർമ്മത്തിന് മുൾട്ടാണി മിട്ടി അഥവ ഫുള്ളേഴ്സ് എർത്ത് ഗുണകരമാണ്. പ്രകൃതിദത്ത ചർമ്മ സംരക്ഷണ ഉത്പന്നം ആയതു കൊണ്ടാണ് ഇതിന് ഏറെ ജനപ്രീതി. അമിതമായി ഉത്പാദിപ്പിക്കപ്പെടുന്ന എണ്ണയെ പുറംതള്ളുകയും സുഷിരങ്ങൾ അടഞ്ഞു പോകാതെ സംരക്ഷിക്കുകയും ചെയ്യും. ഇത് മുഖുക്കുരുവിൻ്റെ സാധ്യതകളാണ് തടയുന്നത്. 

എന്നാൽ മുൾട്ടാണി മിട്ടി അധികമായി ഉപയോഗിക്കുന്നത് ചർമ്മത്തിലെ സ്വാഭവിക എണ്ണ മയം ഇല്ലാതാക്കി വരൾച്ചയിലേക്ക് നയിക്കുന്നു ഇത് ചർമ്മത്തിൽ പൊട്ടൽ അല്ലെങ്കിഷ വിണ്ടുകീറൽ ഉണ്ടാക്കുന്നതിന് കാരണമാകും എന്ന് ഡെർമറ്റോളജിസ്റ്റായ റിങ്കി കപൂർ പറയുന്നു. 

വരണ്ടതും സെൻസിറ്റീവും ആയ ചർമ്മത്തിൽ ഇത് പ്രതികൂലായി പ്രവർത്തിക്കുന്നു. ചർമ്മ പ്രശ്നങ്ങളെ അത് കൂടുതൽ വഷളാക്കുന്നു. അതിനാൽ മുൾട്ടാണി മിട്ടി ചർമ്മത്തിൻ്റെ പ്രകൃതം അറിഞ്ഞ് ഉപയോഗിക്കുന്നതാണ് ഗുണകരം. ചിലരിൽ ഇത് അലർജി ഉണ്ടാക്കാനുള്ള സാധ്യതയും ഏറി നിൽക്കുന്നു. 

Advertisment

മാത്രമല്ല എണ്ണ മയം അധികം ഉള്ള ചർമ്മ ഭാഗങ്ങളിൽ മാത്രം ഇത് ഉപയോഗിക്കുന്നതാവും ഉചിതം. ഇത് ചർമ്മം അമിതമായി വരണ്ട് പോകുന്നത് തടയും. ഉപയോഗിക്കുന്നതിന് മുമ്പ് വ്യക്തിഗതമായി ചർമ്മത്തിൻ്റെ സ്വഭാവം അറിയുക എന്നത് പ്രധാനമാണ്. 

മുൾട്ടാണി മിട്ടിയിൽ പാൽ ചേർത്ത് തയ്യാറാക്കാൻ സാധിക്കുന്ന ഒരു ഫെയ്സ്പാക്ക് പരിചയപ്പെടാം:

ചേരുവകൾ

  • മുൾട്ടാണി മിട്ടി
  • പാൽ

തയ്യാറാക്കുന്ന വിധം

  • രണ്ടു ടേബിൾസ്പൂൺ പാൽ മുൾട്ടാനി മിട്ടിയിൽ ചേർത്ത് യോജിപ്പിക്കുക
  • ഈ മിശ്രിതം മുഖത്ത് പുരട്ടുക. രണ്ടു മിനിറ്റ് മസാജ് ചെയ്തശേഷം 15-20 മിനിറ്റ് വിശ്രമിക്കുക.
  • അതിനുശേഷം തണുത്ത വെള്ളത്തിൽ മുഖം കഴുകുക

Read More

skin Skin Care Beauty Tips

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: