/indian-express-malayalam/media/media_files/KjV6mhmwtD4xbSndSAgb.jpg)
ചിത്രം: ഫ്രീപിക്
കരുത്തുറ്റ തലമുടി വളരുന്നതിന് ശുദ്ധമായ വെളിച്ചെണ്ണ സഹായിക്കും എന്നത് വളരെ കാലമായി നിലനിൽക്കുന്ന ഒരു വിശ്വാസമാണ്. ഇതേ വെളിച്ചെണ്ണയിൽ അൽപ്പം നെല്ലിക്ക ഉണക്കി പൊടിച്ചു ചേർത്താലോ?. ഇവ രണ്ടും എങ്ങനെ തലമുടിയുടെ ആരോഗ്യത്തിനും വളർച്ചക്കും സഹായിക്കുമെന്ന് പരിശോധിക്കാം.
തലമുടിയുടെ തിളക്കം, സംരക്ഷണം, വളർച്ച എന്നിവയിൽ വെളിച്ചെണ്ണ ഏറെ ഗുണകരമാണ്. വേരിൽ നിന്ന് തന്നെ മുടിയുടെ ആരോഗ്യം സംരക്ഷ്ക്കുന്നതിൽ നെല്ലിക്കയും ഒട്ടും പിന്നിലല്ല. ഇവ രണ്ടും ഒരുമിച്ച് ചേർത്ത് നന്നായി മസാജ് ചെയ്യുന്നത് ഇരട്ടി ഗുണം ചെയ്യും എന്ന് ന്യൂട്രീഷ്യനിസ്റ്റായ രാഷ്മി മിശ്ര പറയുന്നു.
നെല്ലിക്കയുടെ ഗുണങ്ങൾ
- നെല്ലിക്കയിൽ ധാരാളം വിറ്റാമിനുകൾ അടങ്ങിയിട്ടുണ്ട് എന്ന് ആരോഗ്യ വിദഗ്ധ ശിവാനി ബാജ്വ പറയുന്നു.
- ശരീരത്തിന് ആവശ്യമായ വിറ്റാമിനുകളുടെ കുറവ് നികത്തുന്നതു കൂടാതെ പരോക്ഷമയായി ഇത് മുടിയുടെ ആരോഗ്യത്തിനും ഗുണം ചെയ്യുന്നു.
- നെല്ലിക്കയിൽ ധാരാളം കാൽസ്യം അടങ്ങിയിട്ടുണ്ട്. അത് ഹാനികരമായ രശ്മികളിൽ നിന്നും ചൂടിൽ നിന്നും സംരക്ഷിച്ച് തലമുടിക്ക് പ്രതിരോധം തീർക്കുന്നു.
- മുടിയുടെ ആരോഗ്യത്തിന് കൊളാജൻ അത്യന്താപേക്ഷിതമാണ്. നെല്ലിക്കയിൽ ഉയർന്ന അളവിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി കൊളാജൻ ഉത്പാദനത്തെ സഹായിക്കുന്നു.
വെളിച്ചെണ്ണയുടെ ഗുണങ്ങൾ
- വെളിച്ചെണ്ണയിൽ അടങ്ങിയിരിക്കുന്ന ലോറിക് ആസിഡ് തലമുടിയിലും തലയോട്ടിയിലും മോയ്സ്ചറൈസറായി പ്രവർത്തിക്കുന്നു.
- ഇത് വരൾച്ച തലമുടി പൊട്ടിപോകൽ എന്നിവ തടയുന്നു.
- വെളിച്ചെണ്ണയിൽ അടങ്ങിയിരിക്കുന്ന ആൻ്റി ഇൻഫ്ലമേറ്ററി സവിശഷതകൾ തലയോട്ടിയിലെ അസ്വസ്ഥതകൾ ശമിപ്പിക്കാൻ സഹായിക്കുന്നു.
- പേൻ ശല്യം കുറയ്ക്കാനും വെളിച്ചെണ്ണ ഫലപ്രദമാണ്.
വെളിച്ചെണ്ണയും നെല്ലിക്ക പൊടിയും ഉപയോഗിക്കേണ്ട വിധം
വെളിച്ചെണ്ണയിൽ അൽപ്പം നെല്ലിക്ക പൊടിച്ചത് ചേർത്തിളക്കി യോജിപ്പിക്കുക. ഉപയോഗിക്കുന്നതിനു മുമ്പ് ചെറുതായി ചൂടാക്കുക. അത് പുരട്ടി ഒരു മണിക്കൂർ വിശ്രമിക്കുക. ശേഷം വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് കഴുകി കളയുക.
ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക
വെളിച്ചെണ്ണയിൽ നെല്ലിക്ക പൊടിച്ചത് കലർത്ത് മസാജ് ചെയ്യുന്നത് തലയോട്ടിയിലെ രക്ത ചംക്രമണം വർധിപ്പിക്കുകയും മുടി വളർച്ച വർധിപ്പിക്കുമെന്നു ബജ്വ പറയുന്നു. എന്നാൽ ഇതു കൊണ്ട് മാത്രം മുടിയുടെ ആരോഗ്യം സംരക്ഷിക്കാൻ സാധിച്ചെന്നു വരില്ല. സമീകൃതമായ ആഹാര രീതിയും പിൻതുടരുക.
ജനിതകം, ജീവിത ശൈലി, ഭക്ഷണക്രമം, സമ്മർദ്ദം, ഹോർമോൺ, കാലാവസ്ഥ, എന്നിങ്ങനെ തലമുടിയുടെ ആരോഗ്യത്തെ സ്വാധീനിക്കുന്ന ധാരാളം ഘടകങ്ങളുണ്ട്. അതിനാൽ വ്യക്തിഗതമായി ഫലം വ്യത്യാസപ്പെട്ടിരിക്കും. അമിതമായി ഇത് ഉപയോഗിക്കുന്നത് മുടി കൂടുതൽ എണ്ണ മയമുള്ളതാക്കി തീർക്കുന്നു. ഉപയോഗിക്കുന്ന അളവിൽ ശ്രദ്ധിക്കുക.
Read More
- കുട്ടികളുടെ ചർമ്മ സംരക്ഷണം ഏതു പ്രായം മുതൽ ആരംഭിക്കാം? ഒഴിവാക്കേണ്ട ചേരുവകൾ എന്തെല്ലാം?
- അമിതമായ താരൻ മുടികൊഴിച്ചിൽ, ഇവ അകറ്റാൻ ഒരുഗ്രൻ വിദ്യ
- തിളക്കവും കട്ടിയുമുള്ള മുടി വളരാൻ ഈ ഹെയർമാസ്ക് ട്രൈ ചെയ്തു നോക്കൂ
- ഓർത്തോളൂ, ഈ അഞ്ച് ചേരുവകൾ മുഖത്ത് പുരട്ടാൻ പാടില്ല
- സ്ട്രച്ച് മാർക്കുകൾ എളുപ്പത്തിൽ മാറ്റാം, ഇവയിലൊന്ന് ട്രൈ ചെയ്യൂ
- മുടി കൊഴിച്ചിൽ മാറാൻ മധുരക്കിഴങ്ങ് കൊണ്ടുള്ള ഹെയർ മാസ്ക് പരീക്ഷിച്ചു നോക്കൂ
- പേൻ ശല്യം നിസാരമല്ല, അൽപ്പം മുൻകരുതലാവാം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us