/indian-express-malayalam/media/media_files/jfYbgetE4wCjVwcQmIXu.jpg)
Credit: Freepik
സ്ട്രെച്ച് മാർക്കുകൾ പലകാരണങ്ങൾ കൊണ്ട് ശരീരത്തിൽ ഉണ്ടാകാം. പേശികൾ വലിയുന്നത് കൊണ്ടോ ചുരങ്ങുന്നതു കൊണ്ടോ ഇത് സംഭവിക്കാം. ശരീരഭാരം പെട്ടെന്ന് കൂടുന്നതു കൊണ്ടോ കുറയുന്നതു കൊണ്ടോ, ഗർഭാവസ്ഥയിൽ, പ്രായാധിക്യം മൂലം ഇങ്ങനെ പല അവസ്ഥകളിലും ശരീരത്തിൽ സ്ട്രെച്ച് മാർക്ക് ഉണ്ടാകാം.
ലേസർ തെറാപ്പി പോലുള്ള ചെലവേറിയ ചികിത്സകളിലൂടെ ചർമ്മത്തിലെ ഈ മാർക്കുകൾ മായ്‌ക്കാനാകും. എന്നാൽ, വീട്ടിൽതന്നെ ചെയ്യാവുന്ന ചില പ്രതിവിധികളും ഇതിന് പരിഹാരം നൽകുന്നതാണ്. അവ എന്തൊക്കെയെന്ന് അറിയാം.
പഞ്ചസാര
എല്ലാ വീടുകളിലും ലഭ്യമായ പഞ്ചസാര പ്രകൃതിദത്തമായ എക്‌സ്‌ഫോളിയേറ്ററാണ്. ഡെഡ് സ്കിൻ നീക്കം ചെയ്യുകയും ശരീരത്തിലെ രക്തചംക്രമണം കൂട്ടുകയും ചെയ്യുന്നു. കുറച്ച് പഞ്ചസാര പൊടിച്ച് ഒരു ടേബിൾസ്പൂൺ വെളിച്ചെണ്ണ കലർത്തിയശേഷം സ്ട്രെച്ച് മാർക്കുകളിൽ പുരട്ടുക. പതിയെ മസാജ് ചെയ്യുക. കുറച്ചു സമയത്തിനുശേഷം കഴുകി കളയുക. അതിനുശേഷം മോയിസ്ച്യുറൈസർ പുരട്ടുക.
നാരങ്ങ നീര്
നാരങ്ങ നീര് വിറ്റാമിൻ സിയുടെ സമ്പന്നമായ ഉറവിടമാണ്, ചർമ്മത്തിന്റെ നിറം മെച്ചപ്പെടുത്തുന്നു. സ്ട്രെച്ച് മാർക്കുകളിൽ നേരിട്ട് പുരട്ടുകയോ വെള്ളരിക്ക ജ്യൂസിൽ കലർത്തി ഉപയോഗിക്കുകയോ ചെയ്യാം.
മുട്ടയുടെ വെള്ള
മുട്ടയുടെ വെള്ളയിൽ പ്രോട്ടീനുകളും അമിനോ ആസിഡുകളും അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിൽ ജലാംശം വർധിപ്പിക്കുന്നു. രണ്ട് മുട്ടയുടെ വെള്ള അടിച്ചെടുക്കുക. ഇത് സ്ട്രെച്ച് മാർക്കുള്ള ഭാഗത്ത് പുരട്ടുക. ഉണങ്ങിയശേഷം കഴുകി കളയുക. അതിനുശേഷം മോയിസ്ച്യുറൈസർ പുരട്ടുക.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us