/indian-express-malayalam/media/media_files/9zrE5bNXCOrK1VVe8pUQ.jpg)
ചിത്രം: ഫ്രീപിക്
ചർമ്മത്തിൽ ഉണ്ടാകുന്ന ടാൻ ഏവരേയും അലട്ടുന്ന ഒരു സൗന്ദര്യ പ്രശ്നമാണ്. മഴക്കാലമാണെങ്കിലും, നിങ്ങൾ വീടിനുള്ളിൽ ആണെങ്കിലും, പുറത്താണെങ്കിലും അൾട്രാ വയലറ്റ് രശ്മികൾ മൂലം ഉണ്ടാകുന്ന ആഘാതം വളരെ വലുതായിരിക്കും. അതിനാൽ സൺസ്ക്രീൻ ഉപയോഗിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. യുവി രശ്മികളിൽ 80 ശതമാനവും മേഘത്തിനിടയിലൂടെ സഞ്ചരിക്കാൻ ശേഷിയുള്ളവയാണ്. ഇത് ചർമ്മത്തിൽ പതിക്കുകയും ചെയ്യും. അന്തരീക്ഷത്തിൽ തണുപ്പോ, അല്ലെങ്കിൽ കാർമേഘങ്ങൾ മുടി ഇരുട്ട് ഉണ്ടെങ്കിലോ ചർമ്മത്തിൽ ഏൽക്കുന്ന ഇത്തരം രശ്മികൾക്ക് ഒരിക്കലും തടസ്സം ഉണ്ടാകുന്നില്ല.
നിങ്ങൾ ചർമ്മ സംരക്ഷണത്തിനായി ചെയ്യുന്ന ഏറ്റവും മികച്ച ശീലമായിരിക്കും സ്ഥിരമായി സൺസ്ക്രീൻ ഉപയോഗിക്കുന്നതെന്ന് ഡെർമറ്റോളജിസ്റ്റായ ഡോ. റിങ്കി കപൂർ പറയുന്നു. അൾട്രാ വയലറ്റ് രശ്മികൾ ചർമ്മത്തെ വളരെ ദോഷകരമായി ബാധിച്ചേക്കാം. അത് പിന്നീട് നിരവധി സങ്കീർണ്ണമായ ആരോഗ്യപ്രശ്നങ്ങളിലേക്കു നയിക്കാനുള്ള സാധ്യതയുണ്ട് എന്ന് അവർ പറയുന്നു. കൂടാതെ സൺസ്ക്രീൻ പുരട്ടാത്ത ആളുകൾക്ക് ത്വക്ക് കാൻസർ വരാനുള്ള സാധ്യത കൂടുതലാണെന്നും ഡോ റിങ്കി കൂട്ടിച്ചേർക്കുന്നു. സൂര്യനിൽ നിന്നുള്ള അൾട്രാവയലറ്റ് വികിരണങ്ങൾ ചർമ്മ കോശങ്ങളിലെ ഡിഎൻഎയെ നശിപ്പിച്ചേക്കാം. ഇത് മെലനോമ, ബേസൽ സെൽ കാർസിനോമ, സ്ക്വാമസ് സെൽ കാർഡിനോമ തുടങ്ങി അവസ്ഥകളിലേക്കു നയിക്കുന്ന മ്യൂട്ടേഷൻ്റെ സാധ്യത വർധിപ്പിക്കുന്നു.
സൺസ്ക്രീൻ പുരട്ടാതെ നേരിട്ട് സൂര്യ വെളിച്ചം ഏൽക്കുന്നതിലൂടെ സൂര്യതാപം അനുഭവപ്പെടാനുള്ള സാധ്യത കൂടുതലാണ്. ഇത് കഠിനമായ വേദന, ചുവപ്പ്, വീക്കം, ചർമ്മത്തിൻ്റെ പുറം പാളി അടർന്നു പോകൽ എന്നിവയ്ക്കു കാരണമാകും. സൺസ്ക്രീൻ ഉപയോഗിക്കുന്നതിന് പകരം മറ്റൊരു മികച്ച ബദൽ മാർഗമില്ല.
ആദ്യമായിട്ടാണോ സൺസ്ക്രീൻ ഉപയോഗിക്കുന്നത്? എങ്കിൽ ഇങ്ങനെ തുടങ്ങൂ
സൺപ്രൊട്ടക്ഷൻ ഫിൽറ്റൽ ഇതുവരെ ഉപയോഗിച്ചിട്ടില്ല എന്നുണ്ടെങ്കിൽ ഒരു ഡെർമറ്റോളജിസ്റ്റിനെ സമീപിക്കുന്നത് നന്നായിരിക്കും. ചർമ്മത്തിൻ്റെ സ്വഭാവം, ഘടന, പ്രകൃതം എന്നിവയ്ക്ക് അനുയോജ്യമായ എസ്പിഎഫ് അടങ്ങിയ സൺസ്ക്രീനുകൾ അവർ നിർദ്ദേശിക്കും.
സൺസ്ക്രീൻ ഉപയോഗിക്കേണ്ട വിധം
സൺസ്ക്രീൻ ഉപയോഗിക്കുന്നതിൻ്റെ ശരിയായ ഫലം ലഭിക്കുന്നതിന് മുഖം, കൈകൾ, കഴുത്ത്, ചെവിക്കു പിൻ ഭാഗത്ത് എന്നിവിടങ്ങളിൽ അത് പുരട്ടാൻ മറക്കരുത്. മൂന്ന് വിരൽ നീളത്തിലാണ് സൺസ്ക്രീൻ ഇതിനായി ഉപയോഗിക്കേണ്ടത്. മഴക്കാലമാണെങ്കിലും, വീടിനുള്ളിൽ ആണെങ്കിലും സൺസ്ക്രീൻ ഉപയോഗിക്കാതിരിക്കരുത്. മൂന്ന് മുതൽ നാല് മണിക്കൂറിനു ശേഷം, പ്രത്യേകിച്ച് നീന്തുകയോ, അമിതമായി വിയർക്കുകയോ ചെയ്തതിനു ശേഷം സൺസ്ക്രീൻ വീണ്ടും പുരട്ടുക. സൺസ്ക്രീനിനൊപ്പം ദോഷകരമായ അൾട്രാ വയലറ്റ് രശ്മികളിൽ നിന്ന് സംരക്ഷണം നൽകാൻ സഹായിക്കുന്ന തരത്തിലുള്ള വസ്ത്ര ധാരണത്തിലും ശ്രദ്ധിക്കുക.
Read More
- ചർമ്മത്തിൻ്റെ തിളക്കം നിലനിർത്താൻ മഞ്ഞളും തേനും, ഇക്കാര്യങ്ങൾ അറിഞ്ഞിരുന്നോളൂ
- ചർമ്മ സംരക്ഷണത്തിന് മഞ്ഞൾ, അൽപ്പം ശ്രദ്ധയാവാം
- തലമുടി ഭംഗിയായി സൂക്ഷിക്കാം, ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കൂ
- തിളക്കവും ആരോഗ്യവുമുള്ള മുടി നേടാം ഈ ഹെയർമാസ്ക് ഉപയോഗിച്ചു നോക്കൂ
- സൺസ്ക്രീൻ ഉപയോഗിച്ചിട്ടും ടാൻ ഉണ്ടാകുന്നുവോ? ഇക്കാര്യങ്ങൾ ഓർത്തോളൂ
- തിളക്കമുള്ള ഇടതൂർന്ന തലമുടിക്ക് ഇതാ ചില നുറുങ്ങുവിദ്യകൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us