scorecardresearch

സൺസ്ക്രീൻ ഉപയോഗിച്ചിട്ടും ടാൻ ഉണ്ടാകുന്നുവോ? ഇക്കാര്യങ്ങൾ ഓർത്തോളൂ

പതിവായി സൺസ്ക്രീൻ ഉപയോഗിച്ചിട്ടും ചർമ്മത്തിൽ ടാൻ ഉണ്ടാകുന്നു എന്ന് തോന്നിയിട്ടുണ്ടോ?. അതിന് കാരണമെന്താണ്?, സൺസ്ക്രീൻ ഉപയോഗിക്കേണ്ട ശരിയായ രീതി എന്താണ്?, അറിഞ്ഞിരിക്കൂ

പതിവായി സൺസ്ക്രീൻ ഉപയോഗിച്ചിട്ടും ചർമ്മത്തിൽ ടാൻ ഉണ്ടാകുന്നു എന്ന് തോന്നിയിട്ടുണ്ടോ?. അതിന് കാരണമെന്താണ്?, സൺസ്ക്രീൻ ഉപയോഗിക്കേണ്ട ശരിയായ രീതി എന്താണ്?, അറിഞ്ഞിരിക്കൂ

author-image
Lifestyle Desk
New Update
Sunscreen Usage

ചിത്രം: ഫ്രീപിക്

ചർമ്മത്തിൽ ഉണ്ടാകുന്ന ടാൻ ഏവരേയും അലട്ടുന്ന ഒരു സൗന്ദര്യ പ്രശ്നമാണ്.  മഴക്കാലമാണെങ്കിലും, നിങ്ങൾ വീടിനുള്ളിൽ ആണെങ്കിലും, പുറത്താണെങ്കിലും അൾട്രാ വയലറ്റ് രശ്മികൾ മൂലം ഉണ്ടാകുന്ന ആഘാതം വളരെ വലുതായിരിക്കും. അതിനാൽ സൺസ്ക്രീൻ ഉപയോഗിക്കേണ്ട്ത് അത്യന്താപേക്ഷിതമാണ്. യു വി രശ്മികളിൽ 80 ശതമാനവും മേഘത്തിനിടയിലൂടെ സഞ്ചരിക്കാൻ ശേഷിയുള്ളവയാണ്. ഇത് ചർമ്മത്തിൽ പതിക്കുകയും ചെയ്യും. അന്തരീക്ഷത്തിൽ തണുപ്പോ, അല്ലെങ്കിൽ കാർമേഘങ്ങൾ മുടി ഇരുട്ട് ഉണ്ടെങ്കിലോ ചർമ്മത്തിൽ ഏൽക്കുന്ന ഇത്തരം രശ്മികൾക്ക് ഒരിക്കലും തടസ്സം ഉണ്ടാകുന്നില്ല. 

Advertisment

സൺസ്ക്രീൻ്റെ ഉപയോഗം ഇപ്പോൾ ധാരാളം ആളുകൾക്കിടയിൽ  വ്യാപകമായിട്ടുണ്ട്. എന്നിരുന്നാലും പതിവായി സൺസ്ക്രീൻ ഉപയോഗിച്ചിട്ടും ചർമ്മത്തിൽ ടാൻ ഉണ്ടാകുന്നു എന്ന് തോന്നിയിട്ടുണ്ടോ?. അതിന് കാരണമെന്താണ്?, സൺസ്ക്രീൻ ഉപയോഗിക്കേണ്ട ശരിയായ രീതി എന്താണ്?, അറിഞ്ഞിരിക്കൂ.

സൺസ്ക്രീൻ ഉപയോഗിക്കേണ്ട ശരിയായ അളവ്

വളരെ കുറച്ച് അളവിൽ മാത്രം സൺസ്ക്രീൻ മതിയാകും എന്ന തെറ്റായ ധാരണ പലർക്കും ഉണ്ട്. മൂന്ന് വിരൽ നീളത്തിൽ ഉൽപ്പന്നം ഉപയോഗിക്കുക മാത്രമല്ല അത് മുഖം, കഴുത്ത്, ചെവി, എന്നിവിടങ്ങളിലെല്ലാം പുരട്ടുകയും വേണം. മുഖത്തു മാത്രം സൺസ്ക്രീൻ പുരട്ടിയാൽ പോര എന്ന് സാരം. 

ചിലർ നെറ്റി, കവിൾ എന്നിവിടങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാറുണ്ട്. മുഖത്തെ ഉയർന്ന പ്രതലങ്ങൾ ആ അവസരത്തിൽ ഒഴിവാക്കപ്പെടുന്നു. ഇത് ചർമ്മത്തിലെ ചുവപ്പ് നിറം, മൂക്കിലെ തൊലി വരണ്ടു പോകൽ തുടങ്ങിയവയ്ക്കു കാരണമയേക്കാം. 

Advertisment

എസ്പിഎഫ് തിരഞ്ഞെടുക്കേണ്ടത് എങ്ങനെ?

കാലാവസ്ഥയും, അന്തരീക്ഷ താപനിലയും അനുസരിച്ചാണ് സൺസ്ക്രീൻ എസ്പിഎഫ് തിരഞ്ഞെടുക്കേണ്ടത്. ഇന്ത്യയിലെ കാലാവസ്ഥ അനുസരിച്ച് കഠിനമായ വെയിലും ചൂടുമാണ് അനുഭവപ്പെടാറുള്ളത്. അങ്ങനെയുള്ളപ്പോൾ എസ്പിഎഫ് 30 മതിയാകാതെ വരും. എസ്പിഎഫ് 50 ന് താഴെയുള്ളവ ഉപയോഗിക്കുന്നതു കൊണ്ട് പ്രയോജനം ഉണ്ടാകില്ല എന്ന് ഡോ. ആകാൻക്ഷ സിംഗ് പറയുന്നു. 

യുവിഎ, യുവിബി കിരണങൾ, നീലവെളിച്ചം എന്നിവയെ പ്രതിരോധിക്കാൻ സഹായിക്കുന്ന ബ്രോഡ് സ്പെക്ട്രം സൺബ്ലോക്ക് തിരഞ്ഞെടുക്കുക. വീടിനുള്ളിൽ ആണെങ്കിൽ പോലും ദീർഘനേരം ഇലക്ട്രോണിക് ഉൽപ്പന്നങ്ങളുടെ സ്ക്രീനുകൾക്ക് മുമ്പിൽ ആയിരിക്കുമ്പോൾ ചർമ്മത്തെ അത് ബാധിച്ചേക്കാം.

കാലാവധി കഴിഞ്ഞ സൺസ്ക്രീൻ ഉപയോഗിച്ചു കൊണ്ടിരിക്കരുത്, കാലക്രമേണ അവയുടെ ഫലപ്രാപ്തി കുറയും എന്നതാണ് കാരണം. സൺസ്ക്രീനുകൾ മോയ്‌സ്ചുറൈസറുകളുമായി കലർത്തി ഉപയോഗിക്കരുതെന്ന് ഡെർമറ്റോളജിസ്റ്റായ ഡോ. കൗശിക് പറയുന്നു. സൺസ്ക്രീനിൻ്റെ യാഥർത്ഥ ഗുണം കുറയ്ക്കുന്നതിന് ഇത് കാരണമായേക്കാം. അതിനാൽ മറ്റ് ക്രീമുകളിൽ കലർത്തി യോജിപ്പിച്ച് ഇത് ഉപയോഗിക്കരുത്. 

പിഗ്മൻ്റട് സൺസ്ക്രീനുകൾ 

പിഗ്മൻ്റുകൾ അടങ്ങിയ ടിൻ്റ് സൺസ്ക്രീനുകൾ ചർമ്മത്തിനാവശ്യമായ എസ്പിഎഫ് പ്രദാനം ചെയ്യണമെന്നില്ല. അവ സാധാരണ 15നും 25നും ഇടയിലാണ് കണ്ടു വരാറുള്ളത്. ഇവയുടെ അമിതമായ ഉപയോഗം മുഖത്ത് ചുളിവുകൾ ഉണ്ടാകുന്നതിന് കാരണമാകും. 

സാധാരണ സൺസ്ക്രീന് പ്രാധാന്യം കൊടുക്കുക. അതിനുശേഷം ബിബി ക്രീം അല്ലെങ്കിൽ ടിൻ്റ് സൺസ്ക്രീൻ പുരട്ടാവുന്നതാണ്. 

Read More

Skin Care skin Sun

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: