scorecardresearch

ശരീര ദുർഗന്ധം അകറ്റാൻ ഇതാ ചില നുറുങ്ങുവിദ്യകൾ

എന്തുകൊണ്ടാണ് ശരീരത്തിൽ നിന്നും ദുർഗന്ധം വമിക്കുന്നത്? ഇതിനെ നിയന്ത്രിക്കാൻ സാധിക്കുമോ?, ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കൂ

എന്തുകൊണ്ടാണ് ശരീരത്തിൽ നിന്നും ദുർഗന്ധം വമിക്കുന്നത്? ഇതിനെ നിയന്ത്രിക്കാൻ സാധിക്കുമോ?, ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കൂ

author-image
Lifestyle Desk
New Update
Body odour

ചിത്രം: ഫ്രീപിക്

ഇഷ്ട്ടപ്പെട്ട വസ്ത്രം അണിഞ്ഞ് സ്റ്റൈലൻ ലുക്കിൽ പുറത്തേക്കിറങ്ങുമ്പോഴും അമിതമായി വിയർക്കുന്നത് നിങ്ങളുടെ ആത്മവിശ്വാസത്തെ ബാധിക്കാറുണ്ടോ?. വിയർപ്പു മാത്രമല്ല ചിലരിൽ അതിനോടൊപ്പം അനുഭവപ്പെടുന്ന ദുർഗന്ധവും ഒരു വില്ലനാണ്.

Advertisment

മനുഷ്യ സഹജമായ ഒന്നാണ് ശരീര ദുർഗന്ധം. ശരീരത്തിൻ്റെ താപനില നിയന്ത്രിക്കാനും വിഷവസ്തുക്കളെ പുറന്തള്ളാനും സഹായിക്കുന്ന സ്വഭാവിക പ്രക്രിയയാണ് വിയർക്കൽ. എന്നാൽ ചിലപ്പോൾ വിയർപ്പിനൊപ്പം ദുർഗന്ധവും വമിക്കുന്നതോടെയാണ് പലർക്കും ഇതൊരു തലവേദനയായി മാറുന്നത്. എന്തുകൊണ്ടാണ് ശരീരത്തിൽ നിന്നും ദുർഗന്ധം വമിക്കുന്നത്? ഇതിനെ നിയന്ത്രിക്കാൻ സാധിക്കുമോ? തുടങ്ങിയ ഒട്ടേറെ ചോദ്യങ്ങൾ നമ്മെ ആകുലരാക്കാറുണ്ട്?.

വിയർപ്പു മൂലം മാത്രമല്ല ചർമ്മത്തിൽ കാണപ്പെടുന്ന ബാക്റ്റീരിയകളും ശരീര ദുർഗന്ധത്തിന് കാരണമാവാം എന്നാണ് ഡെ‌ര്‍മറ്റോളജിസ്റ്റും കോസ്‌മെറ്റോളജിസ്റ്റുമായ ഡോ ഷെരീഫ ഇസ ചൗസെ പറയുന്നത്. ഡെർമറ്റോളജിസ്റ്റായ രോഹിത് ബത്രയും, വിവേക് മേത്തയും ഇവയ്ക്കു പരിഹാരമായി ചില ടിപ്സുകൾ പങ്കുവെയ്ക്കുന്നുണ്ട്.

ദിവസവും രണ്ടു നേരം കുളിക്കുക: അമിതമായി വിയർക്കുന്ന ശരീര പ്രകൃതിയുള്ളവർ ദിവസവും രണ്ടു നേരം കുളിക്കുന്നത് ഗുണം ചെയ്യും. ഇത് ശരീരത്തെ തണുപ്പിക്കുന്നതിനും ദുർഗന്ധം അകറ്റുന്നതിനും സഹായിക്കും. 

Advertisment

വസ്ത്രം ധരിക്കുന്നതിനു മുമ്പ് നനവില്ലെന്ന് ഉറപ്പാക്കുക: നനവ് വിയർപ്പിനെ എളുപ്പത്തിൽ ആകർഷിച്ചേക്കാം. അതിനാൽ വസ്ത്രം ധരിക്കുന്നതിനു മുമ്പായി ചർമ്മത്തിൽ നനവില്ലെന്ന് ഉറപ്പു വരുത്തുക.

അനാവശ്യ രോമങ്ങൾ കളയുക: വിയർപ്പ് ചർമ്മത്തിൽ അധിക നേരം നിലനിൽക്കാനുള്ള കാരണം ഇത്തരം രോമങ്ങളാണ്. അതുമൂലം ദുർഗന്ധം അനുഭവപ്പെട്ടേക്കാം. ഏതു രീതിയിലുള്ള വസ്ത്രങ്ങളാണ് ധരിക്കുന്നതെങ്കിലും അനാവശ്യ രോമങ്ങൾ കളയാൻ ശ്രദ്ധിക്കുക. 

ആൻറി ബാക്ടീരിയൽ സോപ്പ് ഉപയോഗിക്കുക: ഇതിൻ്റെ ഉപയോഗം ശരീരത്തിലെ ബാക്ടീരിയകളെ പ്രതിരോധിക്കാൻ സഹായിക്കുന്നു, ഇതു മൂലം ദുർഗന്ധം കുറയുന്നു. ശരീരത്തിൻ്റെ സ്വഭാവം അനുസരിച്ച് സോപ്പ് തിരഞ്ഞെടുക്കുക. അതിനായി ഡെർമറ്റോളജിസ്റ്റിൻ്റെ ഉപദേശം സ്വീകരിക്കാവുന്നതാണ്. അലർജിയോ, അണുബാധയോ ഉണ്ടെങ്കിൽ അത് അവരെ മുൻകൂട്ടി അറിയിക്കുക.  

അവശ്യ എണ്ണകൾ: ലാവെൻഡർ, പെപ്പർമിൻ്റ്, പൈൻ തുടങ്ങിയ അവശ്യ എണ്ണകൾ ഉപയോഗിക്കുന്നത് ശരീര ദുർഗന്ധം കുറയ്ക്കുന്നതിനുള്ള മികച്ച മാർഗമാണ്. ഇവ ഏറെ നേരം ശരീരത്തിൽ സുഗന്ധം നിലനിർത്തുന്നതിന് സഹായിക്കും. 

നാരങ്ങ: അമിതമായി ദുർഗന്ധം ഉണ്ടാകുന്ന ഇടങ്ങളിൽ നാരങ്ങയുടെ നീര് പുരട്ടുന്നത് ശരീര ദുർഗന്ധം കുറയ്ക്കാൻ സഹായിച്ചേക്കാം. നാരങ്ങ നീര് ചേർത്ത വെള്ളത്തിൽ കുളിക്കുന്നതും ഗുണം ചെയ്തേക്കാം. കാൽപ്പാദങ്ങളിലെ ദുർഗന്ധം അകറ്റാൻ ഇത് മികച്ച മാർഗമാണ്. 

അവശ്യ എണ്ണകൾ: ലാവെൻഡർ, കുരുമുളക്, പൈൻ തുടങ്ങിയ അവശ്യ എണ്ണകൾ ഉപയോഗിക്കുന്നത് ശരീര ദുർഗന്ധം കുറയ്ക്കുന്നതിനുള്ള മികച്ച മാർഗമാണ്. ഈ എണ്ണകൾ നിങ്ങൾക്ക് നല്ല സുഗന്ധം മാത്രമല്ല, കൂടുതൽ കാലം നിലനിൽക്കുകയും ചെയ്യും.

ശരിയായ ഭക്ഷണം കഴിക്കുക: എണ്ണ മയമുള്ളതോ, വറുത്തതോ, എരിവുള്ളതോ ആയ ഭക്ഷണങ്ങൾ അമിതമായ വിയർപ്പിന് കാരണമായേക്കാം. ഇത് പതിയെ ദുർഗന്ധമായി മാറുന്നു. 

ശരിയായ വസ്ത്രങ്ങൾ ധരിക്കുക: വിയർപ്പ് നിലനിർത്തും എന്നതിനാൽ നൈലോൺ അല്ലെങ്കിൽ സിന്തറ്റിക് വസ്തുക്കൾ കൊണ്ട് നിർമ്മിച്ച വസ്ത്രങ്ങൾ ധരിക്കരുത്. വിയർപ്പ് ബാഷ്പീകരിക്കാൻ സഹായിക്കുന്ന അയഞ്ഞതും സുഖപ്രദവുമായ കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക. ഷൂ ധരിക്കുമ്പോൾ കോട്ടൺ സോക്സ് ധരിക്കുക.

വിനാഗിരി: ചർമ്മത്തിൻ്റെ പിഎച്ച് നില സന്തുലിതമാക്കുന്നതിന് വിനാഗിരി സഹായിച്ചേക്കാം. ഇത് ശരീര ദുർഗന്ധം തടയുന്നതിനുള്ള മികച്ച മാർഗങ്ങളിൽ ഒന്നാണ്.  അസിഡിറ്റി അധികമുള്ള അന്തരീക്ഷത്തിൽ ബാക്ടീരിയകൾ നിലനിൽക്കില്ല എന്നതിനാൽ വിയർപ്പ് കൂടതലുള്ള സ്ഥലങ്ങളിൽ വിനാഗിരി പുരട്ടി നോക്കൂ. ദുർഗന്ധം നിയന്ത്രിക്കാൻ ഇത് സഹായിച്ചേക്കാം. 

Read More

Skin Care Lifestyle

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: