scorecardresearch

കുങ്കുമപ്പൂവിലെ വ്യാജനെ കണ്ടെത്താൻ ഇതാ ചില നുറുങ്ങു വിദ്യകൾ

ലഭ്യത കുറവായതിനാൽ വിപണിയിൽ കുങ്കുമപ്പൂവിന് വില വളരെ കൂടതലാണ്. അതിനാൽ ഒർജിനലിനെ വെല്ലുന്ന പകരക്കാരും സർവ്വസാധാരണമാണ്. അവ തിരിച്ചറിയാൻ ചില വിദ്യകളുണ്ട്

ലഭ്യത കുറവായതിനാൽ വിപണിയിൽ കുങ്കുമപ്പൂവിന് വില വളരെ കൂടതലാണ്. അതിനാൽ ഒർജിനലിനെ വെല്ലുന്ന പകരക്കാരും സർവ്വസാധാരണമാണ്. അവ തിരിച്ചറിയാൻ ചില വിദ്യകളുണ്ട്

author-image
Lifestyle Desk
New Update
Saffron

വളരെ മെലിഞ്ഞ നീളമുള്ളതും, അറ്റം ചുരുണ്ട നിലയിൽ കാണപ്പെടുന്നതുമാണ് യഥാർത്ഥ കുങ്കുമപ്പൂവിൻ്റെ ആകൃതി

കണ്ടാൽ ഇത്തിരി കുഞ്ഞനാണെങ്കിലും ലോകത്തിലെ ഏറ്റവും ചിലവേറിയതും അപൂർവ്വവുമായ സുഗന്ധവ്യഞ്ജനമാണ് കുങ്കുമപ്പൂവ്. ഇത് ഒരിക്കലെങ്കിലും ഉപയോഗിക്കാൻ നിങ്ങൾ ആഗ്രഹിച്ചിട്ടുണ്ടോ?. മലയാളികളുടെ നിത്യ ജീവിതത്തിൽ ഇതിന് അത്ര കണ്ട് പ്രാധാന്യം ഇല്ലായിരിക്കും. എന്നാൽ ചർമ്മ സംരക്ഷണത്തിന് പേരുകേട്ടതാണ് കുങ്കുമപ്പൂവ്. എന്നാൽ മധുരപലഹാരങ്ങളിൽ തുടങ്ങി ബിരിയാണിയിൽ വരെ ഉപയോഗിക്കാവുന്നതാണ് ഇത് എന്ന് അറിയാമോ?. 

Advertisment

കുങ്കുമപ്പൂവിൽ  അടങ്ങിയിരിക്കുന്ന പോഷകങ്ങളാണ് ശരീരത്തിൻ്റേയും ചർമ്മത്തിൻ്റേയും ആരോഗ്യ ഗുണങ്ങളുമായി അതിനെ ബന്ധിപ്പിക്കുന്നത്. ലഭ്യത വളരെ കുറവായതിനാൽ തന്നെ വിലയും വളരെ കൂടുതലാണ്. അതിനാൽ ഒർജിനലിനെ വെല്ലുന്ന പകരക്കാരും വിപണിയിൽ ലഭ്യമാണ്. അത് തിരിച്ചറിയുക ഏറെ പ്രയാസകരമാണ്. അതിനായുള്ള ചില മാർഗങ്ങളാണ് സുഗന്ധവ്യഞ്ജന ബ്രാൻഡായ സോഫിൻ്റെ സഹസ്ഥാപകനായ ആകാശ് ആഗർവാൾ പറഞ്ഞു തരുന്നത്. 

നിറം: യഥാർത്ഥ കുങ്കുമപ്പൂവിന് കടുംചുവപ്പ് നിറമാണുള്ളത്. ഓറഞ്ച് അല്ലെങ്കിൽ മഞ്ഞ നിറം കാണപ്പെടുന്നവ ഒഴിവാക്കുക. അവയിൽ മായം കലർന്നിട്ടുണ്ടാവാം. 

ആകൃതി: വളരെ മെലിഞ്ഞ നീളമുള്ളതും, അറ്റം ചുരുണ്ട നിലയിൽ കാണപ്പെടുന്നതുമാണ് യഥാർത്ഥ കുങ്കുമപ്പൂവിൻ്റെ ആകൃതി. പൊട്ടിയതോ ക്രമരഹിതമായ ആകൃതിയോടു കൂടിയവോ ആണെങ്കിൽ അവ ഒഴിവാക്കുക. 

Advertisment

തിളക്കം: യഥാർത്ഥ കുങ്കുമപ്പൂവ് വെളിച്ചത്തിനു നേരെ പിടിക്കുമ്പോൾ ചെറിയ തിളക്കമുള്ളതായി അനുഭവപ്പെടും. വ്യാജനാണെങ്കിൽ പലപ്പോഴും ഈ തിളക്കം ദൃശ്യമാകില്ല. 

മണം: സുഗന്ധ വ്യഞ്ജനങ്ങളുടെ മണമാണ് അവയുടെ ഗുണനിലവാരം അറിയുന്നതിന് സഹായകരം. മണ്ണിൻ്റേയും ചെറിയ ഒരു മധുരം കലർന്നതുമായ മണമായിരിക്കും യഥാർത്ഥ കുങ്കുമപ്പൂവിനുള്ളത്. 

രുചി: ചെറിയ തോതിലുള്ള എരിവോടു കൂടിയ കയ്പ് രുചി ആയിരിക്കും യഥാർത്ഥ കുങ്കുമപ്പൂവിന്. എന്നാൽ വ്യാജ കുങ്കുമപ്പൂവിൽ പലതിലും ചെറിയ മധുരം കൂടി അനുഭവപ്പെടുന്നതിനാൽ പലപ്പോഴും ഉപയോക്താക്കൾ തെറ്റിദ്ധരിക്കപ്പെടുന്നു. 

ഗുണനിലവാര സർട്ടിഫിക്കറ്റ്: സ്പൈസസ് ബോർഡ് ഓഫ് ഇന്ത്യ, ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതേറിറ്റി ഓഫ് ഇന്ത്യ തുടങ്ങിയ സ്ഥാപനങ്ങളിൽ നിന്നുള്ള സർട്ടിഫിക്കേഷൻ ഉണ്ടെന്ന് ഉറപ്പു വരുത്തുക. 

Read More

Lifestyle

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: