ഗർഭിണികൾ കുങ്കുമപ്പൂവ് കഴിക്കുന്നതിൻ്റെ ഗുണങ്ങൾ

ചിത്രം: ഫ്രീപിക്

ധാരാളം ആൻ്റി ഓക്സിഡൻ്റ് സവിശേഷതകൾ ഇതിൽ അടങ്ങിയിട്ടുണ്ട്. ഇത് വീക്കം പോലെയുള്ളവയ്ക്ക് ആശ്വാസമേകും

ചിത്രം: ഫ്രീപിക്

ഗർഭാവസ്ഥയിലായിരിക്കുമ്പോൾ മോശമാകുന്ന ദഹനവ്യവസ്ഥയ്ക്ക് ആശ്വാസമേകാൻ കുങ്കുമപ്പൂവിന് കഴിയും. പാലിൽ ഇത് കലർത്തി കുടിക്കുന്നത് ആ കാലഘട്ടത്തിൽ ഉണ്ടായേക്കാവുന്ന മലബന്ധത്തിൽ നിന്നും ആശ്വാസമേകും

ചിത്രം: ഫ്രീപിക്

ഹോർമോൺ വ്യതിയാനങ്ങൾ സംഭവിക്കുന്നതിനാൽ ഗർഭിണികളിൽ മാനസികമായ പിരിമുറുക്കങ്ങളും സ്വഭാവ വ്യത്യാസങ്ങളും പ്രകടമായേക്കാം. കുങ്കുമപ്പൂവിന് ആൻ്റി ഡിപ്രസൻ്റ് സവിശേഷതകളുണ്ട്

ചിത്രം: ഫ്രീപിക്

ഗർഭാവസ്ഥയിലെ ആദ്യത്തെ കുറച്ച് മാസങ്ങൾ ചിലരിൽ ഛർദ്ദി, ഓക്കാനം, ക്ഷീണം എന്നിവ അനുഭവപ്പെട്ടേക്കാം, പ്രത്യേകിച്ച് രാവിലെ. ചെറിയ അളവിൽ കുങ്കുമപ്പൂവ് കഴിക്കുന്നത് ഇത്തരം ബുദ്ധിമുട്ടുകൾക്ക് ആശ്വാസം നൽകിയേക്കാം

ചിത്രം: ഫ്രീപിക്

ഗർഭാവസ്ഥയിൽ ആയിരിക്കുമ്പോഴുള്ള രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിന് കുങ്കുമപ്പൂവ് സഹായിച്ചേക്കാം

ചിത്രം: ഫ്രീപിക്

എല്ലാ ദിവസും ചെറിയ അളവിൽ കുങ്കുമപ്പൂവ് കഴിക്കുന്നത് ഹീബോഗ്ലോബിൻ്റെയും ഇരുമ്പിൻ്റേയും അളവ് വർധിപ്പിച്ചേക്കാം. ഇതിലൂടെ ഗർഭിണികൾക്ക് അനീമിയ ഉണ്ടാകുന്നത് പ്രതിരോധിക്കാൻ സാധിക്കും

ചിത്രം: ഫ്രീപിക്

ഹോർമോൺ വ്യതിയാനം മൂലം ഉണ്ടാകുന്ന മുഖക്കുരു, പാടുകൾ എന്നിവ കുറയ്ക്കാൻ കുങ്കുമപ്പൂവിന് കഴിഞ്ഞേക്കാം

ചിത്രം: ഫ്രീപിക്

ശാരീരികാവസ്ഥകൾ മൂലം ഗർഭിണികൾക്ക് പ്രതിരോധശേഷി വളരെ കുറവാണ്. ബാക്ടീരിയൽ അല്ലെങ്കിൽ വൈറൈൽ രോഗങ്ങൾ പെട്ടെന്ന് പടർന്നു പിടിക്കാനുള്ള സാധ്യതയുണ്ട്. പ്രതിരോധ ശേഷി വർധിപ്പിക്കാൻ​ കുങ്കുമപ്പൂവിന് കഴിഞ്ഞേക്കാം

ചിത്രം: ഫ്രീപിക്