/indian-express-malayalam/media/media_files/RcvfSrz9HxRgyLMI4nIS.jpg)
ചിത്രം: ഫ്രീപിക്
Natural remedies for reducing stretch marks: പലകാരണങ്ങൾ കൊണ്ട് ശരീരത്തിൽ ഉണ്ടാകുന്ന ഒന്നാണ് സ്ട്രെച്ച് മാർക്ക്. പേശികൾ വലിയുന്നത് കൊണ്ടോ ചുരങ്ങുന്നതു കൊണ്ടോ ഇത് സംഭവിക്കാം. ശാരീരികമായി ഉണ്ടാകുന്ന മാറ്റം തന്നെയാണിത്. ശരീരഭാരം അനിയന്ത്രിതമായി വർധിക്കുന്നത് കൊണ്ടോ കുറയുന്നതു കൊണ്ടോ, ഗർഭാവസ്ഥയിൽ, പ്രായാധിക്യം മൂലം ഇങ്ങനെ പല അവസ്ഥകളിലും ശരീരത്തിൽ സ്ട്രെച്ച് മാർക്ക് രൂപപ്പെട്ടു വരുന്നതു കാണാം.
ശരീരത്തിന്റെ ഏതു ഭാഗത്തു വേണമെങ്കിലും ഇതുണ്ടാകാം. ഇതുമൂലം ചൊറിച്ചിൽ മാത്രമല്ല മാനസികമായ ബുദ്ധിമുട്ടുവരെ അനുഭവപ്പെട്ടേക്കാം. എന്നാൽ ആരോഗ്യപരമായി യാതൊരു ദോഷവും സ്ട്രെച്ച് മാർക്ക് മൂലം ഉണ്ടാകുന്നില്ല. പക്ഷേ സൗന്ദര്യത്തെ സംബന്ധിച്ച് വലിയൊരു പ്രശ്നമായി സ്ട്രെച്ച് മാർക്കുകൾ മാറാറുണ്ട്. ഇതിനു ശാശ്വത പരിഹാരമായി ഒന്നും തന്നെ ഇതുവരെ കണ്ടെത്തിയിട്ടില്ല. എന്നാൽ ഇതിൻ്റെ പാടുകൾ കുറയ്ക്കാനും സ്ട്രെച്ച് മാർക്ക് വരാനുള്ള സാധ്യത ഒഴിവാക്കാനും ചില വഴികളുണ്ട്. അവ എന്തൊക്കെയാണെന്ന് ഡോ. സന്തോഷ് ജേക്കബ് തൻ്റെ ഇൻസ്റ്റഗ്രാം പേജിലൂടെ പരിചയപ്പെടുത്തി തരുന്നുണ്ട്.
സ്ട്രെച്ച് മാർക്ക് വന്നു തുടങ്ങുമ്പോൾ തന്നെ ശ്രദ്ധിക്കുകയാണെങ്കിൽ പാടുകൾ ശരീരത്തിൽ ഉണ്ടാകുന്നത് തടയാൻ സാധിക്കും. ഇതിനു പറ്റിയ ക്രീമുകളും, മരുന്നുകളും, വിപണിയിൽ ലഭ്യമാണ്. ഇവ തീർത്തും ഫലപ്രദമല്ല. റെറ്റിനോയിഡ്, ഹൈലൂറോണിക് ആസിഡ്, ഗ്ലൈക്കോളിക് ആസിഡ്, വിറ്റാമിൻ സി എന്നിവ അടങ്ങുന്ന ക്രീമുകളും കറ്റാർവാഴ ജെല്ലും ഈ അവസ്ഥയിൽ ഉപയോഗിക്കുന്നത് ഒരു പരിധിവരെ സഹായകരമായിരിക്കും.
അമിതമായ സ്ട്രെച്ചുമാർക്കുകൾക്ക് ഇത്തരത്തിലുള്ള ക്രീമുകളൊന്നും തന്നെ ഫലം ചെയ്യില്ല. അങ്ങനെയുള്ള അവസ്ഥയിലാണ് ചില മെഡിക്കൽ നടപടിക്രമങ്ങൾ സ്വീകരിക്കുന്നത്. മൈക്രോഡെർമാബ്രേഷൻ, മൈക്രോനീഡ്ലീങ്, ലേസർ തെറാപ്പി തുടങ്ങിയവയാണ് സ്ട്രെച്ച് മാർക്ക് കുറയ്ക്കുവാൻ സാധാരണ ഗതിയിൽ ചെയ്യാറുള്ളത്. ഇവ പുതിയ ചർമ്മത്തിന്റെയും കൊളാജന്റെയും രൂപീകരണത്തിന് സഹായിക്കുന്നു.
ക്രീമുകളും, ഇത്തരത്തിലുള്ള ലേസർ തെറാപ്പികളും സ്വീകരിക്കുന്നതിലും നല്ലത് സ്ട്രെച്ച് മാർക്ക് സാധ്യതകൾ കുറയ്ക്കുക എന്നതാണ്. ശരീരഭാര നിയന്ത്രണം, കൂടാതെ ധാരാളം പോഷകങ്ങൾ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുക, ധാരാളം വെള്ളം കുടിക്കുക എന്നത് ഈ അത്യന്താപേക്ഷിതമാണ്. ശരീരത്തിൽ ആവശ്യത്തിന് ജലാംശം ഉണ്ടാകുന്നതിലൂടെ ചർമ്മം മൃദുവാകുകയും ചർമ്മത്തിൻ്റെ ഇലാസ്തികത വർധിക്കുകയും ചെയ്യും.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.