scorecardresearch

അമിതമായ വിയർപ്പും ശരീരദുർഗന്ധവും അകറ്റാം, ഇക്കാര്യങ്ങൾ ശ്രദ്ധിച്ചോളൂ

ശരീരദുർഗന്ധവും അമിതമായ വിയർപ്പും നിങ്ങളുടെ ആത്മവിശ്വാസത്തെ തന്നെ ബാധിച്ചേക്കാം. ജീവിതശൈലിയിൽ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഈ അവസ്ഥ ഒഴിവാക്കാൻ സാധിക്കും. അവ എന്തൊക്കെ എന്ന് അറിയാം

ശരീരദുർഗന്ധവും അമിതമായ വിയർപ്പും നിങ്ങളുടെ ആത്മവിശ്വാസത്തെ തന്നെ ബാധിച്ചേക്കാം. ജീവിതശൈലിയിൽ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഈ അവസ്ഥ ഒഴിവാക്കാൻ സാധിക്കും. അവ എന്തൊക്കെ എന്ന് അറിയാം

author-image
Lifestyle Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Underarm odour

ചിത്രം: ഫ്രീപിക്

മഴക്കാലമാണെങ്കിലും, വേനൽക്കാലമാണെങ്കിലും അമിതമായി വിയർക്കുന്ന ശരീര പ്രകൃതം ആണോ?, ഇത് ശരീരത്തിൽ നിന്ന് ദുർഗന്ധം വമിക്കുന്ന അവസ്ഥയിലേക്ക് എത്തിക്കാറുണ്ടോ?. എങ്കിൽ അതിന് പരിഹാരമായി ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതിയാകും. 

Advertisment

അമിതമായ വിയർപ്പ് ദുർഗന്ധം മാത്രമല്ല ചർമ്മത്തിൽ ചൊറിച്ചിലും അസ്വസ്ഥതയും ഉണ്ടാക്കും. അന്തരീക്ഷത്തിലെ ഈർപ്പവും ഈ അവസ്ഥയ്ക്ക് കാരണമാകാറുണ്ട്. കക്ഷം പോലെയുള്ള ഇടുങ്ങിയ ലോല ഭാഗങ്ങളിലാണ് പലപ്പോഴും അമിതമായി വിയർപ്പ് ഉത്പാദിപ്പിക്കപ്പെടുന്നത്. ഇത് തലയോട്ടി എണ്ണ മയമുള്ളതാക്കി തീർക്കുന്നു, മാത്രമല്ല ചർമ്മത്തിലെ ചില ഭാഗങ്ങളിൽ നനവും ചിലയിടങ്ങളിൽ വരണ്ടും അനുഭവപ്പെട്ടേക്കാം. അമിതമായ വിയർപ്പ് ഫംഗസ് അണുബാധയിലേക്കും മുഖക്കുരുവിലേക്കും നയിച്ചേക്കാം. 

എന്നാൽ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഈ അവസ്ഥ ഒഴിവാക്കാൻ സാധിക്കും 

ആൻ്റ് ബാക്ടീരിയൽ സോപ്പ്: സുഗന്ധമുള്ളവ്ക്കു പകരം ഒരു ആൻ്റ് ബാക്ടീരിയൽ ആയിട്ടുള്ള സോപ്പ് തിരഞ്ഞെടുക്കുക. ഇത് ഒരുപരിധി വരെ അണുക്കളെ നശിപ്പിത്ത് ചർമ്മത്തെ സംരക്ഷിക്കാൻ സഹായിക്കം. ദിവസേന കുളിക്കുക എന്നതും പ്രധാനമാണ്. വ്യക്തി ശുചിത്വം പാലിക്കുക. 

ശ്വസിക്കാൻ കഴിയുന്ന വസ്ത്രങ്ങൾ ധരിക്കുക:  ഇറുകിയ വസ്ത്രങ്ങൾ ധരിക്കുന്നത് നിങ്ങളുടെ ചർമ്മം സ്വഭാവികമായി ശ്വസിക്കാൻ അനുവദിക്കില്ല. അതിനാൽ കട്ടി കുറഞ്ഞ അയഞ്ഞ വസ്ത്രങ്ങൾ, പ്രത്യേകിച്ച കോട്ടൺ വസ്ത്രങ്ങൾ തിരഞ്ഞെടുക്കുവാൻ ശ്രദ്ധിക്കുക. വസ്ത്രങ്ങളും തൂവാലയും മറ്റുള്ളവരുനായി പങ്കിടരുത്. 

Advertisment

അവശ്യ എണ്ണകൾ: കുളിക്കാൻ ഉപയോഗിക്കുന്ന വെള്ളത്തിൽ 2-3 തുള്ളി ലാവെൻഡർ എണ്ണ ചേർക്കുക. ഇത് നിങ്ങളെ ഫ്രഷ് ആയിരിക്കാനും ദുർഗന്ധം ഇല്ലാതാക്കാനും സഹായിക്കും. ഇതിനായി ചർമ്മത്തിന് അനുസൃതമായ എണ്ണകൾ ഉപയോഗിക്കുക. 

ടാൾക്ക് പൗഡർ: ശരീരത്തിലെ ഇടുങ്ങിയ ഭാഗങ്ങളിൽ ആൻ്റി ഫംഗൽ പൗഡർ ഉപയോഗിക്കുക. ഈർപ്പമുള്ള ദിവസങ്ങളിൽ ആൻ്റ്പെർസ്പിറൻ്റുകൾ ഉപയോഗിക്കുക. അമിതമായി കക്ഷം വിയർക്കുന്നത് തടയാൻ കറ്റാർ വാഴ ഉപയോഗിക്കുന്നതും ഗുണം ചെയ്തേക്കാം. ഇത് ചർമ്മം മൃദുവാക്കാനും സഹായിക്കും. 

കഴിക്കുന്ന ഭക്ഷണങ്ങൾ ശ്രദ്ധിക്കുക: എരിവുള്ള ഭക്ഷണങ്ങൾ അമിതമായി കഴിക്കുന്നത് ഒഴിവാക്കുക. സാലഡുകളും പച്ചക്കറികളും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നു എന്ന് ഉറപ്പാക്കുക. കാപ്പി കുടിക്കുന്നത് ഒഴിവാക്കുക. 

ജലാംശം നിലനിർത്തുക: എന്തെല്ലാം ശീലങ്ങളിൽ മാറ്റം വരുത്തിയാലും വെള്ളം കുടിക്കാൻ മറക്കരുത്, അത് നിങ്ങളുടെ ശരീരത്തിലെ ജലാംശം നിലനിർത്താൻ സഹായിക്കുന്നു, അമിതമായി വിയർക്കുന്നത് തടയും. 

Read More

skin Skin Care Beauty Tips

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: