/indian-express-malayalam/media/media_files/f5JUgVQ2fxCkdHNDF8er.jpg)
പുതിയ ബന്ധങ്ങളെ കുറിച്ചുള്ള ചർച്ച ഒഴിവാക്കുക (ചിത്രം: ഫ്രീപിക്)
ഒരിക്കലും പിരിയില്ലാ എന്ന് കരുതുന്ന പ്രണയബന്ധങ്ങൾ പോലും പലപ്പോഴും നിസ്സാര കാരണങ്ങളാൽ തകരാറുണ്ട്. ഒത്തൊരുമിച്ച് മുന്നോട്ട് പോകാൻ സാധിച്ചില്ലെങ്കിൽ നമ്മളെ മനസ്സിലാക്കാത്ത പങ്കാളികളിൽ നിന്ന് വേർപിരിയുന്നത് തന്നെയാണ് എപ്പോഴും ശാശ്വതം. എന്നാൽ ഇത്തരം സാഹചര്യങ്ങളിൽ പിരയേണ്ടി വന്ന മുൻ പങ്കാളിയുമായി വീണ്ടും സൗഹൃദം തുടരുന്നതിനെ കുറച്ച് പലരും ആശ്ചര്യപ്പെടാറുണ്ട്.
സാമൂഹിക മാനദണ്ഡങ്ങളും വ്യക്തിഗത അനുഭവങ്ങളും വ്യത്യാസപ്പെട്ടിരിക്കാമെങ്കിലും, മുൻ പങ്കാളികളുമായി സൗഹൃദം നിലനർത്തുന്നത് ശരിയാണോ എന്ന ചോദ്യം വ്യാപകമായ ചർച്ചകൾക്കും ചിന്തകൾക്കും തുടക്കമിട്ടിട്ടുണ്ട്. ചില സാഹചര്യങ്ങളിൽ മുൻ പങ്കാളികളുമായി സൗഹൃദം നിലനിർത്താമെന്നാണ് ക്ലിനിക്കൽ സൈക്കോളജിസ്റ്റായി അംബിക ചൗള പറയുന്നത്.
ദീർഘകാലമായി സുഹൃത്തുക്കളായിരിക്കുന്ന വ്യക്തികൾ അവരുടെ സൗഹൃദത്തെ പ്രണയബന്ധമാക്കി കാണുമ്പോൾ, പ്രണയം വിജയമല്ലെങ്കിൽ വീണ്ടും സുഹൃത്തുക്കളായി തുടരാൻ സാധിക്കില്ല. എന്നാൽ പങ്കാളികൾ വൈകാരികതിയിൽ അകപ്പെട്ടിട്ടില്ലെങ്കിൽ, തീർച്ചയായും വീണ്ടും സുഹൃത്തുക്കളായി തുടരാൻ സാധിക്കും.
സമാന പ്രശ്നങ്ങളിൽ കൂടുതൽ വ്യക്തികളും തന്നെ സമീപിക്കുന്നത്, തകർന്ന പ്രണയ ബന്ധങ്ങളെ മറക്കാനുള്ള മാർഗ്ഗങ്ങൾ തേടിയാണെന്നും, അംബിക ചൗള പറഞ്ഞു. ഭൂരിഭാഗം വ്യക്തികളും ദീർഘകാലം അവരുടെ പങ്കാളികൾ നഷ്ടപ്പെട്ട ദുഃഖത്തിലായിരിക്കും. കൂടാതെ ഈ വ്യക്തകൾ അവരുടെ മുൻ പങ്കാളികളെ മറക്കുക എന്നത് പ്രധാന അജണ്ടയാക്കി മാറ്റുകയും ചെയ്യുന്നു.
ഭാവി ജീവിതം എന്തായിരിക്കുമെന്നും എങ്ങനെയായിരിക്കുമെന്നും ചിന്തിച്ച് സ്വയം അസ്വസ്ഥതകൾ സൃഷ്ടിക്കുന്നു. ഇത് പലരിലും മുൻ പങ്കാളികളെ ഒരു ശത്രുവായി ചിത്രീകരിക്കാൻ പ്രേരിപ്പിക്കുന്നു. വ്യക്തികൾ തങ്ങളുടെ മുൻ പങ്കാളികളോട് അമിതമായ വിദ്വേഷം വളർത്തിയെടുക്കുകയും, അവർ അനുഭവിക്കുന്ന വിനാശകരമായ അവസ്ഥയ്ക്ക് മുൻ പങ്കാളികളെ കുറ്റപ്പെടുത്തുകയും ചെയ്യുന്നു. ഇത് പിന്നീട് സുഹൃത്തുക്കളാകാൻ അവർക്ക് ഒരു സാധ്യതയും നൽകുന്നില്ല.
നിങ്ങൾ മുൻ പങ്കാളിയുമായി സൗഹൃദം സൃഷ്ടിക്കാൻ ആഗ്രഹിക്കുന്നു എങ്കിൽ ഓർക്കേണ്ട കാര്യങ്ങൾ ഇതാ:
- താരതമ്യം ഒഴിവാക്കുക : നിങ്ങളുടെ പഴയതും പുതിയതുമായ ബന്ധത്തെ/പങ്കാളിയെ ഒരു കാരണവശാലും താരതമ്യം ചെയ്യാതിരിക്കാൻ ശ്രദ്ധിക്കണം. ഏതൊരു വ്യക്തിയുമായും രൂപപ്പെടുന്ന ബന്ധം അതിന്റെ അതുല്യത നിലനിർത്തും. നിങ്ങൾ ഒരിക്കലും മറ്റൊരാളുമായി അതിനെ താരതമ്യം ചെയ്യരുത്.
2. സ്വകാര്യ കണ്ടുമുട്ടലുകൾ ഒഴിവാക്കുക : നിങ്ങളുടെ നിലവിലെ പങ്കാളിക്ക്, അവർ ആഗ്രഹിക്കുന്ന സുരക്ഷിതത്വവും ഉറപ്പും നൽകുന്നതിനായി, നിങ്ങൾ മുൻ പങ്കാളികളുമായി സ്വകാര്യമായി കണ്ടുമുട്ടാൻ ഇടയുണ്ടാകുന്ന സാഹചര്യങ്ങൾ ഒഴിവാക്കണം.
3. പുതിയ ബന്ധങ്ങളെ കുറിച്ചുള്ള ചർച്ച ഒഴിവാക്കുക : മുൻ പങ്കാളികളുമായി ആരോഗ്യകരമായ സൗഹൃദം നിലനിർത്തണമെങ്കിൽ, നിലവിലെ ബന്ധങ്ങളെ കുറിച്ച് പരസ്പരം ചർച്ച ചെയ്യുന്നത് ഒഴിവാക്കണം. കാരണം ഇത് നിങ്ങളുടെ പഴയ ഓർമ്മകളിലേക്ക് കൊണ്ടു പോകുകയും, മുൻപ് പ്രാവർത്തികമാക്കാവുന്നതായിരുന്ന പ്രവർത്തികളെ ഓർമ്മപ്പെടുത്തുകയും വീണ്ടും ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുകയും ചെയ്യുന്നു.
4. പഴയ ബന്ധത്തെ പറ്റി ചർച്ച ചെയ്യാതിരിക്കുക : നിങ്ങളുടെ പുതിയ ബന്ധത്തെ കുറിച്ച് ചർച്ച ചെയ്യാതിരിക്കുന്നതു പോലെ പഴയ ബന്ധം ചർച്ച ചെയ്യുന്നതും ഒഴിവാക്കണം. ഇത് നിങ്ങളുടെ മുൻ പങ്കാളിയിൽ തകർന്ന ബന്ധത്തെകുറിച്ചുള്ള ഓർമ്മകൾ ഉണ്ടാക്കുകയും, അസ്വസ്ഥതകളും അതൃപ്തിയും ഉണ്ടാക്കുകയും ചെയ്യുന്നു. ഇത് അവർ നിലനിർത്താൻ ആഗ്രഹിക്കുന്ന സൗഹൃദത്തെ തടസ്സപ്പെടുത്തും.
Read More Relationship Articles Here
- സംതൃപ്തമായ ലൈംഗികജീവിതം ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ പുരുഷന്മാർ ഇക്കാര്യത്തിനായി സമയം കണ്ടെത്തണം
- കപ്പിൾസ് തെറാപ്പി; ദാമ്പത്യത്തിൽ എങ്ങനെ മാറ്റം കൊണ്ടുവരും?
- സ്നേഹത്തോടെ ആലിംഗനം ചെയ്യൂ; സന്തോഷവും ആരോഗ്യവും വർധിപ്പിക്കൂ
- വർഷങ്ങൾ നീണ്ട ദാമ്പത്യങ്ങളും ഒടുവിൽ വേർപിരിയുന്നു; എന്താണ് കാരണം?
- ബന്ധങ്ങളിൽ ടീസിംഗ് അത്യാവശ്യമാണോ?
- ബന്ധങ്ങൾ ആരോഗ്യകരമാകണോ? ഈ 5 ബൗണ്ടറികൾ മറികടക്കരുത്
- സിങ്ക് ആവുന്നില്ലേ? എങ്ങനെ മൂവ് ഓൺ ചെയ്യാം?
- സെക്സ് നിർത്തിയാൽ ശരീരത്തിൽ സംഭവിക്കുന്നതെന്ത്?
- നിങ്ങളുടെ പങ്കാളിക്ക് സെക്സില് താല്പര്യം കുറയുന്നോ? കാരണം ഇതായിരിക്കാം
- 20കൾ മുതൽ 50കൾ വരെ: സെക്സ് ശരീരത്തിനു ഗുണകരമാവുന്നതെങ്ങനെ?
- എന്താണ് ബന്ധങ്ങളിൽ വിള്ളൽ വീഴ്ത്തുന്ന മൈക്രോ ചീറ്റിംഗ്?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.