scorecardresearch

നരച്ച മുടി മറയ്ക്കാൻ പോക്കറ്റ് കാലിയാക്കാതെ മാജിക്; ഒരു തവണ ഇത് പുരട്ടി നോക്കൂ

സ്ഥിരമായി കെമിക്കൽ ഹെയർ ഡൈ ഉപയോഗിക്കുന്നത് മൂലം മുടിയുടെ ആരോഗ്യം തന്നെ നഷ്ടപ്പെട്ടേക്കാം. പകരം ഇത്തരം പ്രകൃതിദത്തമാർഗങ്ങൾ തേടാം

സ്ഥിരമായി കെമിക്കൽ ഹെയർ ഡൈ ഉപയോഗിക്കുന്നത് മൂലം മുടിയുടെ ആരോഗ്യം തന്നെ നഷ്ടപ്പെട്ടേക്കാം. പകരം ഇത്തരം പ്രകൃതിദത്തമാർഗങ്ങൾ തേടാം

author-image
Lifestyle Desk
New Update
Hair Dye Making FI

തലമുടിയുടെ ആരോഗ്യം മെച്ചപ്പെടുത്താൻ ഉള്ളി ഏറെ ഗുണകരമാണ് | ചിത്രം: ഫ്രീപിക്

അകാല നര ഇന്ന് പലരേയും അലട്ടുന്ന പ്രശ്നമാണ്. പണ്ട് പ്രായാധിക്യം മൂലമാണ് ഇവ ഉണ്ടായിരുന്നതെങ്കിൽ ഇപ്പോൾ ചെറുപ്പക്കാർക്കിടയിലും ഇത് രൂക്ഷമാണ്. ഹോർമോണൽ വ്യതിയാനം, ജീവിത രീതി തുടങ്ങി നിരവധി കാരണങ്ങൾ ഇതിനു പിന്നിലുണ്ട്.

Advertisment

Also Read: കെമിക്കലുകൾ ഇല്ലാതെ വെറും 1 മിനിറ്റിൽ മുടി കറുപ്പിക്കാം, തേയില വെള്ളം കൈയ്യിലുണ്ടെങ്കിൽ

നരച്ച മുടി മറയ്ക്കാൻ ഡൈ ചെയ്യുന്നതാണ് ഇപ്പോൾ സാധാരണ രീതി. എന്നാൽ അത്തരം പായ്ക്കറ്റ് ഡൈകളിൽ അടങ്ങിയിരിക്കുന്ന കെമിക്കലുകൾ മുടിയുടെ സ്വാഭാവികത നഷ്ടപ്പെടുത്തും. ഇത് കൂടുതൽ മുടികൾ നരയ്ക്കുന്നതിലേയ്ക്ക് നയിക്കും. എന്നാൽ ഇത്തരം ഡൈ ഉപയോഗിക്കാതെ തന്നെ മുടിയിലെ നര മറയ്ക്കാൻ ഒരു വഴിയുണ്ട്.

Also Read: മുടിയഴകിന് പ്രകൃതിദത്ത പരിഹാരം, ഈ ഹെയർ മാസ്ക് ശീലമാക്കാം

ചേരുവകൾ

  • ഉള്ളി
  • നെയ്യ്
  • വെളിച്ചെണ്ണ
  • മൈലാഞ്ചിപ്പൊടി

Also Read: ഹെയർ ഡൈ ഇനി വീട്ടിൽ തന്നെ തയ്യാറാക്കാം വെളുത്തുള്ളി കൈയ്യിലുണ്ടെങ്കിൽ

Advertisment

തയ്യാറാക്കുന്ന വിധം

ഒരു പാനിൽ വെള്ളമെടുത്ത് സവാള തൊലി കളഞ്ഞതു ചേർത്തു തിളപ്പിക്കാം. ശേഷം ഇത് തണുക്കാൻ മാറ്റി വയ്ക്കാം. തണുത്തതിനു ശേഷം വെള്ളം അരിച്ചെടുക്കാം. ഇതിലേയ്ക്ക് മൈലാഞ്ചി ഇല ഉണക്കിപ്പൊടിച്ചതു ചേർത്തിളക്കി യോജിപ്പിക്കാം. ശേഷം അൽപം നെയ്യും കുറച്ച് വെളിച്ചെണ്ണയും ഒഴിക്കാം. നന്നായി ഇളക്കി യോജിപ്പിച്ചെടുത്ത മിശ്രിതം കുറച്ചു സമയം അടച്ചു വയ്ക്കാം. 

ഉപയോഗിക്കേണ്ട വിധം

എണ്ണ മയം ഒട്ടുമില്ലാത്ത മുടിയിൽ വേണം ഇത് പുരട്ടാൻ. മുടിയിഴകൾ പലഭാഗങ്ങളായി തിരിച്ച് ഈ മിശ്രിതം പുരട്ടാം. 20 മിനിറ്റിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം. ആഴ്ചയിൽ ഒരു തവണ ഇങ്ങനെ ഉപയോഗിക്കാം. 

Also Read: നരച്ച മുടിക്ക് കറുപ്പ് നൽകാൻ ഒരു കടുക് മാജിക്; ഇനി പായ്ക്കറ്റ് ഹെയർ ഡൈ വേണ്ട

ഗുണങ്ങൾ

ഉള്ളിയിൽ അടങ്ങിയിരിക്കുന്ന സൾഫർ മുടിയുടെ നിറം മെച്ചപ്പെടുത്തുന്നതിന് ഗുണകരമാണ്. കൂടാതെ ഹെയർഫോളിക്കിളുകളെ ശക്തിപ്പെടുത്തുന്നതിനുള്ള പോഷകങ്ങൾ അതിൽ അടങ്ങിയിട്ടുണ്ട്. ആൻ്റിബാക്ടീരിയൽ ആൻ്റി ഫംഗൽ സവിശേഷതകളുള്ളതിനാൽ താരൻ, വരണ്ട ശിരോചർമ്മം എന്നിവ പ്രതിരോധിച്ചു നിർത്താൻ സാധിക്കും.

വെളിച്ചെണ്ണയും നെയ്യും ഫാറ്റി അസിഡുകളുടെ സമ്പന്നമായ ഉറവിടാണ്. അവ മുടിയിലെ ചെറിയ സുഷിരങ്ങളിൽ ഈർപ്പം തടഞ്ഞു നിർത്തി കൂടുതൽ തിളക്കവും മൃദുത്വവും നൽകുന്നു. മൈലാഞ്ചിപ്പൊടി മുടിയിഴകളുടെ നിറം വർധിപ്പിക്കാൻ ഗുണകരമാണ്. 

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായിപ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More: കട്ട കറുപ്പൻ മുടി നേടാൻ ഒരു മാന്ത്രികക്കൂട്ട്, മുറ്റത്ത് നിൽക്കുന്ന ഈ ഇല മതി

Beauty Tips Hair Style Hair Fall

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: