scorecardresearch

കട്ട കറുപ്പൻ മുടി നേടാൻ ഒരു മാന്ത്രികക്കൂട്ട്, മുറ്റത്ത് നിൽക്കുന്ന ഈ ഇല മതി

കെമിക്കൽ ഉത്പന്നങ്ങൾക്കു പകരം ആയുർവേദ ഗുണങ്ങളുള്ള ഈ കൂട്ട് സ്ഥിരമായി ഉപയോഗിക്കൂ, അകാല നര അകറ്റി കരുത്തുറ്റ തലമുടി നേടാം

കെമിക്കൽ ഉത്പന്നങ്ങൾക്കു പകരം ആയുർവേദ ഗുണങ്ങളുള്ള ഈ കൂട്ട് സ്ഥിരമായി ഉപയോഗിക്കൂ, അകാല നര അകറ്റി കരുത്തുറ്റ തലമുടി നേടാം

author-image
Lifestyle Desk
New Update
Hair Dye Henna Oil

ഹെന്ന ഓയിൽ | ചിത്രം: ഫ്രീപിക്

ചിലവേറിയ മുടി പരിചരണമാണക്കായി സലൂണിലേയ്ക്ക് പോകേണ്ടതില്ല. പ്രകൃതിദത്ത പരിചരണമാണ് പലപ്പോഴും തലമുടിക്ക് ഉചിതം. അതിന് ആവശ്യമായ ചേരുവകൾ വീട്ടിൽ തന്നെയുണ്ട്. 

Advertisment

Also Read: നരച്ച മുടിക്ക് കറുപ്പ് നൽകാൻ ഒരു കടുക് മാജിക്; ഇനി പായ്ക്കറ്റ് ഹെയർ ഡൈ വേണ്ട

മുടിയുടെ കറുപ്പ് നിറവും ആരോഗ്യവും നിലനിർത്താൻ സഹായിക്കുന്ന ഒരു പരമ്പരാഗത കൂട്ടാണ് മൈലാഞ്ചി എണ്ണ. രാസവസ്തുക്കൾ ചേർക്കാത്ത ഈ എണ്ണ, അകാല നര അകറ്റാനും മുടിക്ക് തിളക്കം നൽകാനും ഉത്തമമാണ്. ആയുർവേദത്തിൽ ഏറെ പ്രാധാന്യമുള്ള മൈലാഞ്ചി എണ്ണ എങ്ങനെ വീട്ടിൽ എളുപ്പത്തിൽ ഉണ്ടാക്കാമെന്ന് പരിചയപ്പെടാം.

ചേരുവകൾ

  • മൈലാഞ്ചിയില- 1 കപ്പ്
  • ശുദ്ധമായ വെളിച്ചെണ്ണ- 250 മില്ലി
  • നെല്ലിക്ക പൊടി/ഉണങ്ങിയ നെല്ലിക്ക- 1 ടേബിൾ സ്പൂൺ
Advertisment

Also Read: ഹെയർ ഡൈ ഇനി വീട്ടിൽ തന്നെ തയ്യാറാക്കാം വെളുത്തുള്ളി കൈയ്യിലുണ്ടെങ്കിൽ

Herbal Hair Oil With Henna 1
മൈലാഞ്ചിയില മുടിക്ക് നിറം നൽകും | ചിത്രം: ഫ്രീപിക്

തയ്യാറാക്കേണ്ട വിധം 

  • മൈലാഞ്ചിയില നന്നായി കഴുകി വൃത്തിയാക്കി എടുക്കാം. ഇതിൽ അൽപം വെള്ളം ചേർത്ത് നന്നായി അരച്ചെടുക്കാം. കട്ടിയുള്ള പാത്രത്തിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കാം. എണ്ണ ചൂടാകുമ്പോൾ, അരച്ചെടുത്ത മൈലാഞ്ചിയില കൂട്ടും നെല്ലിക്ക പൊടിയും ഇതിലേക്ക് ചേർക്കാം.
  • തീ കുറച്ച് വച്ച് പതിയെ ഇളക്കി കൊടുക്കാം. മൈലാഞ്ചിയുടെയും നെല്ലിക്കയുടെയും സത്തുകൾ എണ്ണയിൽ നന്നായി അലിഞ്ഞു ചേരണം. എണ്ണ കറുത്ത് വെള്ളത്തിൻ്റെ അംശം പൂർണ്ണമായും വറ്റി എണ്ണ തെളിയുകയും ചെയ്യുമ്പോൾ തീ അണയ്ക്കാം. എണ്ണ പൂർണ്ണമായി തണുത്ത ശേഷം, ഒരു നേർത്ത തുണി ഉപയോഗിച്ച് അരിച്ചെടുത്ത് വായു കടക്കാത്ത കുപ്പിയിൽ സൂക്ഷിക്കാം. 
  • ആഴ്ചയിൽ രണ്ട് തവണയെങ്കിലും ഈ എണ്ണ ശിരോചർമ്മത്തിൽ പുരട്ടാം. ശേഷം മൃദുവായി മസാജ് ചെയ്യാം. 20 മിനിറ്റിനു ശേഷം വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് കഴുകി കളയാം. 

Also Read: മുടിയഴകിന് പ്രകൃതിദത്ത പരിഹാരം, ഈ ഹെയർ മാസ്ക് ശീലമാക്കാം

ഗുണങ്ങൾ

  • മൈലാഞ്ചിയിലെ കറുപ്പ് നിറം നൽകി അകാല നരയെ ഫലപ്രദമായി മറയ്ക്കുന്നു.
  • മൈലാഞ്ചിയിലയിലെ പോഷകങ്ങൾ മുടിയുടെ വേരുകളെ ശക്തിപ്പെടുത്തി മുടി പൊട്ടിപ്പോകുന്നത് തടയുന്നു.
  • ഇതിൻ്റെ ആന്റിമൈക്രോബിയൽ ഗുണങ്ങൾ ശിരോചർമ്മത്തിലെ അണുബാധകൾ കുറയ്ക്കുകയും താരൻ നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യുന്നു.
  • മുടിയിഴകളെ മൃദുവായി കണ്ടീഷൻ ചെയ്ത് തിളക്കവും മിനുസവും നൽകാൻ ഈ എണ്ണ സഹായിക്കുന്നു.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായിപ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More: കൈകളിലും കാലിലുമുള്ള ടാൻ അകറ്റാൻ ഇതൊരു തവണ പുരട്ടി നോക്കൂ

Hair Fall Hair Style Beauty Tips

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: