scorecardresearch

ഹെയർ ഡൈ ഇനി വീട്ടിൽ തന്നെ തയ്യാറാക്കാം വെളുത്തുള്ളി കൈയ്യിലുണ്ടെങ്കിൽ

അകാലനര ഇന്ന് പലരെയും അലട്ടുന്ന ഒരു പ്രശ്‌നമാണ്. മുടിക്ക് നിറം നൽകാൻ രാസവസ്തുക്കൾ അടങ്ങിയ ഡൈകൾ ഉപയോഗിക്കുന്നതിനു പകരം പ്രകൃതിദത്തമായ വഴികൾ തേടുന്നതാണ് ഏറ്റവും ഉചിതം

അകാലനര ഇന്ന് പലരെയും അലട്ടുന്ന ഒരു പ്രശ്‌നമാണ്. മുടിക്ക് നിറം നൽകാൻ രാസവസ്തുക്കൾ അടങ്ങിയ ഡൈകൾ ഉപയോഗിക്കുന്നതിനു പകരം പ്രകൃതിദത്തമായ വഴികൾ തേടുന്നതാണ് ഏറ്റവും ഉചിതം

author-image
Lifestyle Desk
New Update
Hair Dye With Garlic  FI

ഹെയർ ഡൈ | ചിത്രം: ഫ്രീപിക്

മുടിക്ക് നിറം നൽകാൻ രാസവസ്തുക്കൾ നിറഞ്ഞ ഹെയർ ഡൈകളെ ആശ്രയിക്കുന്നത് നിങ്ങളുടെ മുടിയുടെ ആരോഗ്യത്തിന് ദോഷകരമാണ്. ഇന്ന്, അകാലനരയും മുടി കൊഴിച്ചിലുമെല്ലാം സാധാരണമായ ഒരു കാലഘട്ടത്തിൽ, മുടിയെ സംരക്ഷിച്ചുകൊണ്ട് നിറം നൽകാൻ പ്രകൃതിദത്തമായ മാർഗ്ഗങ്ങൾ തേടുന്നതാണ് ഏറ്റവും ഉചിതം. സ്വന്തമായി ഡൈകൾ ഉണ്ടാക്കുക എന്നത് ചിലവ് കുറഞ്ഞതും, ദോഷകരമായ രാസവസ്തുക്കൾ ഒഴിവാക്കാനും, നമ്മുടെ മുടിയുടെ സ്വഭാവത്തിന് അനുയോജ്യമായ ചേരുവകൾ തിരഞ്ഞെടുക്കാനും സഹായിക്കുന്ന ഒരു മികച്ച വഴിയാണ്.

Advertisment

മുടിയുടെ ആരോഗ്യത്തിന് ഉത്തമമായ വെളുത്തുള്ളി ഉപയോഗിച്ച് ഹെയർ ഡൈ തയ്യാറാക്കാം. മുടിയെ കരുത്തോടെ വളർത്താനും, താരൻ പോലുള്ള പ്രശ്നങ്ങൾ അകറ്റാനും സഹായിക്കുന്ന വെളുത്തുള്ളി ഉപയോഗിച്ച് വീട്ടിൽ തന്നെ ഒരു ഹെയർ ഡൈ ഉണ്ടാക്കുന്നത് എങ്ങനെ എന്ന് പരിചയപ്പെടാം.

Also Read: നരച്ച മുടിയോട് വിട പറയാൻ ഇനി ഒരു പിടി സവാള തൊലി മതി

ചേരുവകൾ 

  • വെളുത്തുള്ളി - 4 അല്ലി
  • ഹെന്ന- ആവശ്യത്തിന്
  • ഒലിവ് എണ്ണ- 1/4 കപ്പ് (അല്ലെങ്കിൽ വെളിച്ചെണ്ണ)

തയ്യാറാക്കുന്ന വിധം

  • നാല് അല്ലി വെളുത്തുള്ളി നന്നായി ചതച്ചെടുക്കാം. 
  • അടി കട്ടിയുള്ള ഒരു ഇരുമ്പ് ചീനച്ചട്ടി അടുപ്പിൽ വച്ച് അതിലേയ്ക്ക് വെളുത്തുള്ളി ചേർത്തു വറുക്കാം. 
  • ശേഷം അടുപ്പണച്ച് അത് തണുക്കാൻ വയ്ക്കാം. ശേഷം ഇത് പൊടിച്ചെടുക്കാം. 
  • പൊടി ഇരുമ്പ് ചീനച്ചട്ടിയിലേയ്ക്കു മാറ്റാം. അതിലേയ്ക്ക് ഒലിവ് എണ്ണ ചേർത്തിളക്കാം.
  • അൽപം ഹെന്നപ്പൊടി ചേർത്ത് നന്നായി ഇളക്കിയെടുക്കാം. ഇത് ഒരു രാത്രി അടച്ചു സൂക്ഷിക്കാം. 

Also Read: അകാല നര അകറ്റാം ഒപ്പം മുടി വളർച്ച വേഗത്തിലാക്കാം, ഈ കുഞ്ഞൻ വിത്ത് മതി

Hair Dye With Garlic  1
ഹെർബൽ ഹെയർ ഡൈ  | ചിത്രം: ഫ്രീപിക്

ഉപയോഗിക്കേണ്ട വിധം

എണ്ണ മയമില്ലാത്ത തലമുടിയിൽ തയ്യാറാക്കിയ മിശ്രിതം പുരട്ടാം. 30 മിനിറ്റിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം. 

Also Read: മുടികൊഴിച്ചിലിന് ബൈ പറയാം, കൈയ്യിലുള്ള ഈ മൂന്ന് വിത്തുകൾ മതി

ഗുണങ്ങൾ

  • വെളുത്തുള്ളിയിൽ അടങ്ങിയിരിക്കുന്ന സൾഫർ, സെലിനിയം എന്നിവ മുടിയിഴകളെ ശക്തിപ്പെടുത്തുകയും ശിരോചർമ്മത്തിലേക്കുള്ള രക്തയോട്ടം വർദ്ധിപ്പിച്ച് മുടിയുടെ വളർച്ചയെ ത്വരിതപ്പെടുത്തുകയും ചെയ്യുന്നു.
  • വെളുത്തുള്ളിയിൽ അടങ്ങിയ സൾഫർ മുടിക്ക് നിറം നൽകാൻ സഹായിക്കുമെന്നും, അകാലനര അകറ്റാൻ ഇത് നല്ലതാണെന്നും പഠനങ്ങൾ സൂചിപ്പിക്കുന്നു.
  • വെളുത്തുള്ളിക്ക് ആൻ്റി മൈക്രോബയൽ ഗുണങ്ങളുണ്ട്. ഇത് താരൻ പോലുള്ള ഫംഗസ്, ബാക്ടീരിയൽ അണുബാധകളെ ചെറുക്കാൻ സഹായിക്കുകയും ശിരോചർമ്മത്തിന് ആരോഗ്യം നൽകുകയും ചെയ്യുന്നു.
  • മുടിയുടെ വേരുകൾക്ക് ബലം നൽകി മുടി പൊട്ടിപ്പോകുന്നത് തടയാനും മുടി കൊഴിച്ചിൽ കുറയ്ക്കാനും വെളുത്തുള്ളിക്ക് കഴിവുണ്ട്.
  • ഇതിലെ വിറ്റാമിൻ സി കൊളാജൻ ഉത്പാദനത്തെ പ്രോത്സാഹിപ്പിക്കുന്നു, ഇത് മുടിയുടെ ആരോഗ്യത്തിന് അത്യാവശ്യമാണ്.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായിപ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More: നരച്ച മുടിക്ക് കറുപ്പ് നൽകാൻ ഒരു കടുക് മാജിക്; ഇനി പായ്ക്കറ്റ് ഹെയർ ഡൈ വേണ്ട

Beauty Tips Hair Style

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: