/indian-express-malayalam/media/media_files/2025/10/03/healthy-hair-with-curryleaves-fi-2025-10-03-14-47-17.jpg)
മുടിയഴകിന് വീട്ടിൽ തന്നെയുണ്ട് പൊടിക്കൈ | ചിത്രം: ഫ്രീപിക്
പരമ്പരാഗതമായി തലമുടിക്ക് കരുത്ത് നൽകാൻ ഉപയോഗിച്ചു വന്നിരുന്ന വസ്തുക്കളാണ് നെല്ലിക്കയും കറിവേപ്പിലയും. മുടിയുടെ പരിചരണത്തിന് ഗുണം ചെയ്യുന്ന പോഷകങ്ങൾ അവയിൽ ഉണ്ട്.
മുടികൊഴിച്ചിൽ, താരൻ, മുടി വേഗത്തിൽ നരയ്ക്കുന്നത് എന്നിവ ഇന്ന് പലരെയും അലട്ടുന്ന പ്രശ്‌നങ്ങളാണ്. കറിവേപ്പിലയിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകളും അമിനോ ആസിഡുകളും മുടിയിഴകളെ ശക്തിപ്പെടുത്തുകയും മുടി വളർച്ചയെ ത്വരിതപ്പെടുത്തുകയും ചെയ്യുന്നു. കൂടാതെ, ഇതിലെ സ്വാഭാവികമായ പോഷകങ്ങൾ തലയോട്ടിയിലെ രക്തയോട്ടം വർധിപ്പിക്കാനും മുടി വേരുകൾക്ക് ബലം നൽകാനും സഹായിക്കുന്നു.
Also Read: മുടികൊഴിച്ചിലിന് ബൈ പറയാം, കൈയ്യിലുള്ള ഈ മൂന്ന് വിത്തുകൾ മതി
കറിവേപ്പിലയുടെ ഗുണങ്ങൾ
ധാരാളം ആൻ്റിഓക്‌സിഡൻ്റുകൾ കറിവേപ്പിലയിൽ അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ എ, സി എന്നിവയാൽ സമ്പന്നമാണ് കറിവേപ്പില. ഇത് ശരീരത്തെ അണുബാധകളിൽ നിന്ന് സംരക്ഷിക്കുന്നതിനായി പ്രവർത്തിക്കുന്നു. മുടി വളർച്ചയെ പ്രോത്സഹാപ്പിക്കുന്ന ബീറ്റാ കരോട്ടിനാൽ സമ്പുഷ്ടമാണ് കറിവേപ്പില. അതിൻ്റെ ആൻ്റി ഫംഗൽ, ആൻ്റി ബാക്ടീരിയൽ ഘടകങ്ങളാണ് തലമുടിയ്ക്ക് ആരോഗ്യം നൽകുന്നത്.
നെല്ലിക്കയുടെ ഗുണങ്ങൾ
നെല്ലിക്കയിൽ ധാരാളം വിറ്റാമിനുകൾ അടങ്ങിയിട്ടുണ്ട്. ശരീരത്തിന് ആവശ്യമായ വിറ്റാമിനുകളുടെ കുറവ് നികത്തുന്നതു കൂടാതെ ഇത് മുടിയുടെ ആരോഗ്യത്തിനും ഗുണം ചെയ്യുന്നു. നെല്ലിക്കയിൽ ധാരാളം കാൽസ്യം അടങ്ങിയിട്ടുണ്ട്. അത് ഹാനികരമായ രശ്മികളിൽ നിന്നും ചൂടിൽ നിന്നും സംരക്ഷിച്ച് തലമുടിക്ക് പ്രതിരോധം തീർക്കുന്നു. നെല്ലിക്കയിൽ ഉയർന്ന അളവിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി കൊളാജൻ ഉത്പാദനത്തിന് സഹായിക്കുന്നു.
Also Read: നരച്ച മുടിക്ക് കറുപ്പ് നൽകാൻ ഒരു കടുക് മാജിക്; ഇനി പായ്ക്കറ്റ് ഹെയർ ഡൈ വേണ്ട
ചേരുവകൾ
- കറിവേപ്പില- 1 കപ്പ്
- നെല്ലിക്കപ്പൊടി- 2 ടേബിൾസ്പൂൺ
- വെളിച്ചെണ്ണ- 1/2 കപ്പ്
Also Read: അകാല നര അകറ്റാം ഒപ്പം മുടി വളർച്ച വേഗത്തിലാക്കാം, ഈ കുഞ്ഞൻ വിത്ത് മതി
തയ്യാറാക്കുന്ന വിധം
ഒരു പാൻ അടുപ്പിൽ വച്ച് ചൂടാക്കി വെളിച്ചെണ്ണ ഒഴിച്ചു തളിപ്പിക്കാം. കഴുകി തുടച്ചെടുത്ത ഒരു കപ്പ് കറിവേപ്പില നന്നായി അരയ്ക്കാം. അത് തിളച്ചു വന്ന എണ്ണയിലേയ്ക്ക് നെല്ലിക്കപ്പൊടിയോടൊപ്പം ചേർത്തിളക്കി യോജിപ്പിക്കാം. ശേഷം അടുപ്പണച്ച് തണുക്കാൻ മാറ്റി വയ്ക്കാം. ഈ മിശ്രിതം തലയോട്ടിയിൽ പുരട്ടി 30 മിനിറ്റ് വിശ്രമിക്കാം. തുടർന്ന വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് കഴുകി കളയാം. ഈ ഹെയർ മാസ്ക് ആഴ്ചയിൽ ഒരു തവണ ഉപയോഗിക്കാവുന്നതാണ്. കടയിൽ നിന്നും വില കൂടിയ ഹെയർപാക്കുകൾ വാങ്ങുന്നതിനു പകരം ഇത്തരം ചേരുവകൾ പ്രയോജനപ്പെടുത്തി നോക്കൂ.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായിപ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More: ഹെയർ ഡൈ ഇനി വീട്ടിൽ തന്നെ തയ്യാറാക്കാം വെളുത്തുള്ളി കൈയ്യിലുണ്ടെങ്കിൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.