scorecardresearch

ഇനി സൗജന്യമായി തായ്‌ലൻഡിലേയ്ക്കു പറക്കാം, അവധിക്കാലം അടിപൊളിയാക്കാം

വർഷങ്ങളായി തായ്‌ലൻഡിൽ വിനോദസഞ്ചാരികളുടെ ഒഴുക്ക് വർധിച്ചുകൊണ്ടിരിക്കുകയാണ്. ലാഭകരമായ യാത്രാ ഓഫറുകളാണ് ഇപ്പോൾ തായ്‌ലൻഡ് മുമ്പോട്ടു വയ്ക്കുന്നത്.

വർഷങ്ങളായി തായ്‌ലൻഡിൽ വിനോദസഞ്ചാരികളുടെ ഒഴുക്ക് വർധിച്ചുകൊണ്ടിരിക്കുകയാണ്. ലാഭകരമായ യാത്രാ ഓഫറുകളാണ് ഇപ്പോൾ തായ്‌ലൻഡ് മുമ്പോട്ടു വയ്ക്കുന്നത്.

author-image
Lifestyle Desk
New Update
Thailand Trip FI

തായ്‌ലൻഡ് യാത്ര | ചിത്രം: ഫ്രീപിക്:

തിരഞ്ഞെടുത്ത രാജ്യങ്ങളിൽ നിന്നുള്ള സഞ്ചാരികൾക്ക് അധികം ചിലവില്ലാതെ ആഭ്യന്തര യാത്രകൾ സാധ്യമാക്കുന്ന പുതുപുത്തൻ സ്കീമുകളാണ് തായ്‌ലൻഡ് അവതരിപ്പിക്കുന്നത്. 

Advertisment

ഇതനുസരിച്ച് തിരഞ്ഞെടുത്ത രാജ്യങ്ങളിൽ നിന്നുള്ള അന്താരാഷ്ട്ര വിനോദസഞ്ചാരികൾക്ക് കുറഞ്ഞത് രണ്ട് സൗജന്യ ആഭ്യന്തര വിമാന ടിക്കറ്റുകളെങ്കിലും ലഭിക്കും.

Also Read: കേരളം സ്വർഗ്ഗമെന്ന് ആരും പറയും; ഈ ടൂറിസ്റ്റ് ലൊക്കേഷനുകൾ കണ്ടാൽ

എയർലൈൻ വെബ്‌സൈറ്റുകൾ, മൾട്ടി-സിറ്റി ഓപ്ഷനുകൾ, ഫ്ലൈ-ത്രൂ സർവീസുകൾ അല്ലെങ്കിൽ ഓൺലൈൻ ട്രാവൽ ഏജൻ്റുമാർ എന്നിവ വഴി ബുക്ക് ചെയ്യുന്ന യാത്രക്കാർക്ക് തായ്‌ലൻഡിലേക്കുള്ള ഒരു സ്റ്റാൻഡേർഡ് അന്താരാഷ്ട്ര ടിക്കറ്റ് ഉണ്ടെങ്കിൽ ഓഫർ ലഭിക്കും. 20 കിലോഗ്രാം ബാഗേജ് അലവൻസും ഇതിൽ ഉൾപ്പെടുന്നു.

Advertisment
Thailand Trip 5
കലാപരമായ കാഴ്ചകൾ തായ്‌ലൻഡിൻ്റെ സംസ്കാരത്തെ കാണിക്കുന്നു | ചിത്രം: ഫ്രീപിക്

ഓരോ ടിക്കറ്റിനും 1,750 ബാത് (ഒരു വശത്തേക്ക്) അല്ലെങ്കിൽ 3,500 ബാത് (റൗണ്ട് ട്രിപ്പ്) ആയി പരിമിതപ്പെടുത്തിയിരിക്കുന്നു. തായ് എയർ ഏഷ്യ, ബാങ്കോക്ക് എയർവേസ്, നോക്ക് എയർ, തായ് എയർവേസ് ഇൻ്റർനാഷണൽ, തായ് ലയൺ എയർ, തായ് വിയറ്റ്‌ജെറ്റ് എന്നീ ആറ് പ്രധാന തായ് എയർലൈനുകളുമായി സഹകരിച്ചാണ് ഈ സംരംഭം ആരംഭിക്കുന്നത്.

Also Read: പച്ചപ്പിന്റെയും ഹരിതാഭയുടെയും കാര്യത്തിൽ കേരളത്തിനൊത്ത എതിരാളിയാണ് ഈ സംസ്ഥാനം

വർഷങ്ങളായി തായ്‌ലൻഡിൽ വിനോദസഞ്ചാരികളുടെ ഒഴുക്ക് വർധിച്ചിട്ടുണ്ടെങ്കിലും, ഇതിൽ വലിയൊരു പങ്കും ക്രാബി, ഫുക്കറ്റ് പോലുള്ള ജനപ്രിയ സ്ഥലങ്ങളിലേയ്ക്കാണ്. എന്നാൽ കനത്ത മഴക്കാലത്ത് ഈ സ്ഥലങ്ങൾ താരതമ്യേന വിനോദസഞ്ചാരം കുറവാണ്. ഈ അവസരത്തിൽ സഞ്ചാരികൾ അധികം ശ്രദ്ധിക്കാത്ത ഇടങ്ങളിലേയ്ക്ക് അവരെ ആകർഷിക്കുക എന്നതാണ് ലക്ഷ്യം. സെപ്റ്റംബർ, ഒക്ടോബർ, നവംബർ മാസങ്ങളിലാണ് ഓഫറുകൾ  ഉൾപ്പെടുത്തി കൊണ്ടുള്ള കാമ്പെയ്നുകൾ അവതരിപ്പിക്കാൻ മന്ത്രാലയം തയ്യാറെടുക്കുന്നത്. 

തായ്‌ലൻഡിൽ നിങ്ങളെ കാത്തിരിക്കുന്ന ഇടങ്ങൾ ഇവയാണ്

ചിയാങ് മായ്: പ്രകൃതിയുടെയും കലാപരമായ കാഴ്ചകളുടെയും ഒരു സമ്മിശ്രണമാണ് ഈ സ്ഥലം. മഴക്കാലം വനങ്ങളെയും നിഗൂഢമായ വെള്ളച്ചാട്ടങ്ങളെയും മനോഹരമാക്കുന്നതിനൊപ്പം നൂറുകണക്കിന് ബുദ്ധ വിഹാരങ്ങൾ പ്രകൃതിയോടിണങ്ങി ചേർന്ന സംസ്കാരത്തെ തന്നെ കാണിക്കുന്നു. കാമ്പെയ്‌ൻ ഓഫർ ലഭിക്കുമ്പോൾ ചിയാങ് മായ് ഒഴിവാക്കരുത്!

ചിയാങ് റായ്: സാംസ്കാരിക പര്യവേക്ഷണത്തിൽ നിങ്ങൾക്ക് താൽപര്യമുണ്ടെങ്കിൽ, ചിയാങ് റായ് തീർച്ചയായും സന്ദർശിക്കേണ്ട ഒന്നാണ്. അതിശയിപ്പിക്കുന്ന വൈറ്റ് ടെമ്പിൾ (വാട്ട് റോങ് ഖുൻ), ബ്ലൂ ടെമ്പിൾ (വാട്ട് റോങ് സുവ ടെൻ) എന്നിവയുൾപ്പെടെ നിരവധി പുരാതന ക്ഷേത്രങ്ങൾ ഈ പറുദീസയിലുണ്ട്.

Thailand Trip 6
വെള്ളച്ചാട്ടങ്ങളും വനങ്ങളും ബീച്ചുകളും ചേർന്ന് മനോഹരമായ കാഴ്ചകളാണ് തായ്‌ലൻഡിൽ നിങ്ങളെ കാത്തിരിക്കുന്നത് | ചിത്രം: ഫ്രീപിക്

Also Read: തേക്കടിയിൽ പോവുന്നവർ മുരിക്കടി മിസ്സ് ചെയ്യരുതേ

ഖാവോ സോക്ക് ദേശീയോദ്യാനം: ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന നിത്യഹരിത മഴക്കാടുകളാണ് ഈ സംരക്ഷിത പ്രദേശം. ഭീമാകാരമായ ചുണ്ണാമ്പുകല്ല് പർവതങ്ങൾ, ആഴമേറിയ താഴ്‌വരകൾ, തിളങ്ങുന്ന തടാകങ്ങൾ, മനോഹരമായ ഗുഹകൾ എന്നിവയാൽ നിങ്ങൾക്ക് പ്രകൃതിയുടെ അത്ഭുതം അതിൻ്റെ ഏറ്റവും മികച്ച രീതിയിൽ ഇവിടെ അനുഭവിക്കാൻ കഴിയും. മഴക്കാലത്ത് പാർക്കിൻ്റെ ഭംഗി പലമടങ്ങ് വർധിക്കും, ചുറ്റും പച്ചപ്പ് നിറഞ്ഞുനിൽക്കും.

സ്ഥലങ്ങൾ സന്ദർശിക്കുന്നതിനൊപ്പം തായ്‌ മസാജ്, പ്രാദേശിക രുചികൾ എന്നിവയും അസ്വദിക്കാൻ മറക്കരുത്. 

Read More: വെക്കേഷനിൽ കുട്ടികൾക്കൊപ്പം എവിടെ ട്രിപ്പ് പോവുമെന്ന കൺഫ്യൂഷനിലാണോ? ഉത്തരം ഇവിടെയുണ്ട്!

Thailand Travel

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: